advertisement

ലിസിയും പ്രിയദർശനും വിവാഹത്തിന് മുൻപ് ശത്രുക്കളായി; എന്നിട്ടും വിവാഹം നടക്കുമെന്ന റിപ്പോർട്ട് സത്യമായി: പല്ലിശ്ശേരി

Last Updated:
വാർത്ത കണ്ട് ക്ഷുഭിതനായ പ്രിയദർശന്റെ പിതാവ്. ലിസി - പ്രിയദർശൻ വിവാഹത്തെപ്പറ്റി പല്ലിശ്ശേരി
1/6
പ്രണയ ജോഡികളുടെ താവളം കൂടിയായിരുന്നു ഒരു കാലത്തെ മലയാള സിനിമ. എൺപതുകളും തൊണ്ണൂറുകളും പരിശോധിച്ചാൽ കാണാം, മലയാളത്തിലെ സുന്ദരീമണികളായ നായികമാരെ, നായകന്മാരും, നിർമാതാക്കളും, സംവിധായകരുമായ ചെറുപ്പക്കാർ ഒരു സുപ്രഭാതത്തിൽ വിവാഹം ചെയ്തു എന്ന വാർത്ത മാധ്യമങ്ങളിലൂടെ വന്നുചേർന്നിരുന്നു. ലിസി, മേനക, പൂർണിമ ജയറാം, സുഹാസിനി എന്നിങ്ങനെ നീളുന്നു ആ പട്ടിക. ചിലരെ മലയാളത്തിന് പുറത്തു നിന്നുള്ളവർ കൊത്തികൊണ്ടു പോയി എന്ന വിശേഷവുമുണ്ട്. ഇതിൽ ഏറെ ആഘോഷിക്കപ്പെട്ട വിവാഹമായിരുന്നു നടി ലിസിയും സംവിധായകൻ പ്രിയദർശനും തമ്മിലെ വിവാഹം. ഈ വിവാഹത്തെക്കുറിച്ച് ചലച്ചിത്ര ലേഖകൻ പല്ലിശ്ശേരി ചില കാര്യങ്ങൾ ഓർക്കുന്നു

2/6
ചിത്രം, നായർ സാബ് പോലുള്ള സിനിമകളിൽ തെളിഞ്ഞു നിൽക്കുന്ന സമയത്താണ് ലിസി പ്രിയദർശന്റെ ഭാര്യയാകുന്നത്. അക്കാലത്തെ ട്രെൻഡിനൊപ്പമായിരുന്നു ലിസിയും. സിദ്ധാർത്ഥിന്റെയും കല്യാണിയുടെയും അമ്മയായി, പ്രിയന്റെ ഭാര്യയായി ലിസി ക്യാമറയ്ക്ക് പിന്നിലേക്കൊളിഞ്ഞു. പിന്നീട് ഒരിക്കൽപ്പോലും ലിസി എന്ന നായികയെ മലയാളിക്ക് ലഭിച്ചില്ല. എന്നാൽ ഈ ബന്ധം 26 വർഷങ്ങൾക്ക് ശേഷം പിരിഞ്ഞു എന്ന വാർത്തയും ആരാധകരെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത് (തുടർന്ന് വായിക്കുക)

3/6
രണ്ടരപതിറ്റാണ്ട് ഒന്നിച്ചു ജീവിച്ച ശേഷം എന്തുകൊണ്ട് പിരിഞ്ഞു എന്ന ചോദ്യം ഒന്നിലേറെ തവണ പ്രിയദർശനും ലിസിക്കും മുന്നിൽ ഉയർന്നു കേട്ടിരുന്നു. ആ ചോദ്യത്തിന് രണ്ടുപേരും കൃത്യമായി ഒരു മറുപടി കൊടുത്തില്ല. ഇരുവരുമായി ഏറെ അടുപ്പം സൂക്ഷിച്ചവരാണ് നടൻ മോഹൻലാലും ഭാര്യ സുചിത്രയും. പലപ്പോഴും ലാലിന്റെ മുന്നിലേക്കും ഈ ചോദ്യശരം വന്നുവീണു. അപ്പോഴെല്ലാം സുഹൃത്തിന്റെ കുടുംബകാര്യങ്ങളിൽ പോലും ഇടപെടില്ല എന്നും അവരുടെ തീരുമാനം അവരുടേതെന്നുമായിരുന്നു മോഹൻലാലിന്റെ പ്രതികരണം. എന്നാലിപ്പോൾ അക്കാലം മുതലേ ലിസി, പ്രിയദർശൻമാരുടെ ജീവിതകഥ അറിയാമായിരുന്ന പല്ലിശ്ശേരി ചില കാര്യങ്ങൾ വെളിപ്പെടുത്തുന്നു. ന്യൂസ് 18 കേരളത്തിൽ രഞ്ജിത്ത് രാമചന്ദ്രന് നൽകിയ അഭിമുഖത്തിലാണ് പല്ലിശ്ശേരിയുടെ വെളിപ്പെടുത്തൽ 

4/6
മുൻനിര നായകന്മാരുടെ നായികയായിട്ടും എങ്ങനെ ലിസി പ്രിയദർശന്റെ ഭാര്യയായി എന്നതിൽ ഒരു കഥയുണ്ട്. എന്നാൽ, വിവാഹത്തിന് മുൻപ് ലിസിയും പ്രിയദർശനും തമ്മിൽ പ്രണയത്തേക്കാൾ കൂടുതൽ ഉണ്ടായിരുന്നത് പിണക്കമായിരുന്നു എന്നും പല്ലിശ്ശേരി ഓർക്കുന്നു. ഇരുവരും ബദ്ധശത്രുക്കളായി നിൽക്കുമ്പോൾ, ലിസിയും പ്രിയദർശനും വിവാഹിതരാവും എന്ന് അന്ന് താൻ ജോലിയെടുത്തിരുന്ന പ്രസിദ്ധീകരണത്തിൽ എഴുതിയ ലേഖകനാണ് പല്ലിശ്ശേരി. ഒടുവിൽ അവർ വിവാഹം ചെയ്യുകയും ചെയ്തു. 1990ലായിരുന്നു മതത്തിന്റെ വേലിക്കെട്ടുകൾ പൊളിച്ച് ലിസിയും പ്രിയദർശനും ജീവിതത്തിൽ ഒന്നിച്ചത്

5/6
വിവാഹശേഷം ലിസി, ലിസി ലക്ഷ്മിയായി ഹൈന്ദവാചാരങ്ങളിൽ വിശ്വസിച്ചു തുടങ്ങി. ഇരുവരും വിവാഹം ചെയ്യാൻ പോകുന്നു എന്ന് വാർത്ത കണ്ടതും പ്രിയദർശന്റെ പിതാവ് അതിനെതിരെ ആ മാധ്യമത്തിന്റെ ഓഫീസിലെത്തി അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല എന്ന് പ്രതികരിച്ചു. എന്നാൽ അവർ വിവാഹം ചെയ്യുകയും ചെയ്തു. അപ്പോഴും പ്രസിദ്ധീകരിച്ച വാർത്ത സത്യമെന്ന് പല്ലിശ്ശേരിക്ക് അറിയാമായിരുന്നു. പ്രിയദർശന്റെ അളിയന്റെ സഹപ്രവർത്തകനുമായുള്ള പരിചയമാണ് ആ വാർത്ത ഉറപ്പിക്കാൻ പല്ലിശ്ശേരിയെ സഹായിച്ചത്. ആ വാർത്ത സത്യമെന്ന് അദ്ദേഹം മനസിലാക്കിയിരുന്നു

6/6
ലിസി- പ്രിയദർശൻമാരുടെ മക്കളിൽ കല്യാണിയാണ് പ്രേക്ഷകർക്ക് പരിചിതയെങ്കിലും, മകൻ സിദ്ധാർഥ് വിഷ്വൽ എഫ്ഫെക്റ്റ്സ് മേഖലയിൽ സിനിമാ രംഗത്ത് സജീവമാണ്. പ്രിയദർശന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'മരയ്ക്കാർ- അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിൽ വിഷ്വൽ എഫ്ഫെക്റ്റ്സ് ചെയ്ത സിദ്ധാർഥ് ദേശീയ പുരസ്കാരം സ്വന്തമാക്കിയിരുന്നു. മകന്റെ വിവാഹ വേളയിൽ പ്രിയദർശനും ലിസിയും മകൾ കല്യാണിയും ഒന്നിച്ചെത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

യു.എസ് സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി

  • യൂറോപ്യൻ യൂണിയൻ യുഎസുമായുള്ള പ്രധാന വ്യാപാര കരാർ താൽക്കാലികമായി നിർത്തിവെക്കുന്നു

  • അമേരിക്കൻ സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ട്രംപ് കടുത്ത നികുതി ഭീഷണി ഉന്നയിച്ചു

  • യൂറോപ്യൻ ഉൽപ്പന്നങ്ങൾക്ക് 15 ശതമാനം നികുതി നിലവിൽ നിശ്ചയിച്ചെങ്കിലും കൂടുതൽ വർദ്ധനവ് സാധ്യത

View All
advertisement