ചുംബന രംഗത്തിൽ അതിരുവിട്ട നായകൻ ചുണ്ടുകടിച്ചുപൊട്ടിച്ചു; പിതാവിന്റെയും മകന്റെയും നായികയായ അഭിനേത്രി
- Published by:meera_57
- news18-malayalam
Last Updated:
ഷൂട്ടിംഗ് എന്ന കാര്യം മറന്ന നായകൻ. സംവിധായകൻ കട്ട് പറഞ്ഞിട്ടും ഷോട്ട് അവസാനിച്ചില്ല
ഇന്ത്യൻ സിനിമയിലെ മുൻനിര നായകന്മാരുടെ നായികയാവാൻ അവസരം കിട്ടിയ നടിമാർ പലരും ഉണ്ടാകും. അത്രയും ഉയരങ്ങളിലെത്തുമ്പോൾ, അവർക്ക് ലഭിക്കുന്ന പ്രതിഫലത്തിന്റെ കാര്യത്തിലുമുണ്ടാകും വർദ്ധനവ്. ബോളിവുഡ് ഇക്കാര്യത്തിൽ എപ്പോഴും മുൻപന്തിയിലാകും ഇടം പിടിച്ചിട്ടുണ്ടാവുക. എന്നാൽ, ചില നടിമാർക്ക് മോശം അവസ്ഥയിലൂടെ കടന്നു പോകേണ്ടതായും വന്നിട്ടുണ്ട്. അച്ഛന്റെയും മകന്റെയും നായികയായ പ്രമുഖ താരത്തിന് അത്തരമൊരു ദുരനുഭവം ഉണ്ടായത് കോളിളക്കം സൃഷ്‌ടിച്ച വാർത്തയാണ്
advertisement
കേവലം 17 വയസുള്ളപ്പോൾ സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയ നടിയാണ് മാധുരി ദീക്ഷിത്. ആബോധ് എന്ന ചിത്രത്തിലാണ് അവർ ആദ്യമായി വേഷമിട്ടത്. തുടക്ക ചിത്രത്തിൽത്തന്നെ മാധുരിയുടെ വേഷം ശ്രദ്ധപിടിച്ചുപറ്റി. ആദ്യത്തെ ചില ഹിറ്റുകൾക്ക് പിന്നാലെ തേസാബ് (1988), ദിൽ (1990), ബേട്ടാ (1992), ഹം ആപ്കേ ഹൈൻ കോൻ (1994), ദിൽ തോ പാഗൽ ഹേ (1997) തുടങ്ങിയ സിനിമകളിലെ പ്രകടനം മാധുരി ദീക്ഷിത്തിനെ ശ്രദ്ധേയയാക്കി. എന്നാൽ, ഷൂട്ടിംഗ് എന്ന് മറന്ന് നടിയുടെ ചുണ്ടു കടിച്ചുപൊട്ടിച്ച ഒരു നടനുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെയും മകന്റെയും നായികയായി മാധുരി അഭിനയിച്ചിട്ടുണ്ട് (തുടർന്ന് വായിക്കുക)
advertisement
സുനിൽ ദത്ത്, അമിതാഭ് ബച്ചൻ, ഋഷി കപൂർ എന്നിവർ നിറഞ്ഞു നിൽക്കുന്ന വേളയിലാണ് വിനോദ് ഖന്നയുടെ കടന്നുവരവ്. സ്റ്റൈലിന്റെയും ഫാഷന്റെയും കാര്യത്തിൽ ഋഷി കപൂർ മുൻപന്തിയിലെത്തി. 1968ൽ അഭിനയജീവിതം തുടങ്ങിയ ഖന്ന, തുടക്കത്തിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായി. ഓഷോയുടെ ശിഷ്യത്വം സ്വീകരിച്ച ആൾ കൂടിയായിരുന്നു ഖന്ന
advertisement
മേരെ അപ്നേ, മേരാ ഗാവോൺ മേരാ ദേശ്, അചാനക്, അമർ അക്ബർ അന്തോണി, ഖുർബാനി പോലുള്ള സിനിമകളിൽ അദ്ദേഹം വേഷമിട്ടിരുന്നു. ഷൂട്ടിങ്ങിനിടെ നടി മാധുരി ദീക്ഷിതിനെ ബലമായി ചുംബിച്ചത് വിനോദ് ഖന്നയുടെ കരിയറിലെ വിവാദ അധ്യായമായി മാറിയിരുന്നു. 'ദയാവൻ' എന്ന സിനിമയുടെ ഷൂട്ടിങിനിടെയാണ് കഥ. വിനോദ് അന്നാളുകളിൽ അറിയപ്പെടുന്ന നടനായിരുന്നുവെങ്കിലും, മാധുരി തുടക്കക്കാരിയായിരുന്നു
advertisement
advertisement
advertisement
advertisement
വിനോദ് ഖന്നയ്ക്കൊപ്പമുള്ള വിവാദ രംഗം സിനിമയിൽ നിന്നും നീക്കം ചെയ്യാൻ മാധുരി സംവിധായകൻ ഫിറോസ് ഖാനോട് അപേക്ഷിച്ചുവെങ്കിലും, ആ രംഗം നീക്കാൻ അദ്ദേഹം തയാറായിരുന്നില്ല. വക്കീൽ നോട്ടീസിന് പിന്നാലെ, ഒരു കോടി രൂപ നൽകി ആ രംഗം നിലനിർത്തുകയായിരുന്നു. അതേസമയം, മാധുരി ദീക്ഷിത്ത് - ഋഷി കപൂർ സിനിമകളും ബോളിവുഡിൽ ഉണ്ടായി. അവർ വേഷമിട്ട മൂന്നു ചിത്രങ്ങളായ സാഹിബാൻ, യാരാന, പ്രേം ഗ്രന്ഥ് എന്ന സിനിമകൾ മൂന്നും ഫ്ലോപ്പായിരുന്നു. കൂട്ടത്തിൽ പ്രേം ഗ്രന്ഥ് ശ്രദ്ധേയചിത്രമായിരുന്നു എന്ന് മാത്രം