മലയാള സിനിമ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ - ലിജോ ജോസ് പെല്ലിശേരി ടീമിന്‍റെ മലൈക്കോട്ടൈ വാലിബന്‍. വാലിബനെത്താൻ ഇനി വെറും 100 മണിക്കൂറുകൾ മാത്രം. കൗണ്ട് ഡൗൺ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് മോഹന്‍ലാൽ.
advertisement
2/5
ജനുവരി 25ന് തിയേറ്ററുകളിലെത്തുന്ന സിനിമയെ വലിയ പ്രതീക്ഷയോടെയാണ് ലാല്‍ ആരാധകരും കാണുന്നത്. അടുത്തിടെ പുറത്തുവന്ന സിനിമയുടെ ട്രെയിലറും പ്രേക്ഷകരുടെ പ്രതീക്ഷയെ വാനോളം ഉയര്‍ത്തി.
advertisement
3/5
മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വർമ, സുചിത്ര നായർ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായുണ്ട്. ഇവരെക്കൂടാതെ ഇന്ത്യയിലെ വിവിധ ഭാഷകളിലെ പ്രശസ്തരായ താരങ്ങളും വാലിബനുവേണ്ടി അണിനിരക്കുന്നുണ്ട്.
advertisement
4/5
ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് പി.എസ്. റഫീക്കാണ്. നൂറ്റി മുപ്പതു ദിവസങ്ങളിൽ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്.
advertisement
5/5
ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
advertisement
Love Horoscope Dec 28 | പങ്കാളിയെ ആഴത്തിൽ മനസ്സിലാക്കും; വൈകാരിക അടുപ്പം ഉണ്ടാകും: ഇന്നത്തെ പ്രണയഫലം
വിവിധ രാശിക്കാർക്ക് വൈകാരിക അടുപ്പം, ബന്ധം ശക്തിപ്പെടുത്തൽ
പ്രണയത്തിൽ പുതിയ തലങ്ങളിലേക്ക് കടക്കാൻ മികച്ച ദിവസമാണ്
മീനം രാശിക്കാർക്ക് കുടുംബ ഉത്തരവാദിത്വങ്ങളും സ്നേഹവും