Happy Birthday Asif Ali | ആസിഫ് അലിയ്ക്ക് ഇന്ന് പിറന്നാൾ, ആശംസയുമായി സിനിമാ ലോകം
- Published by:Sneha Reghu
- news18-malayalam
Last Updated:
പിറന്നാൾ ദിനത്തിൽ ഡബിൾ ധമാക്കയാണ് രേഖാ ചിത്രം സമ്മാനിച്ചതെന്ന് ആസിഫ് അലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു
മലയാളത്തിലെ യുവ നായകനമാരുടെ നിരയിൽ ഏറെ ശ്രദ്ധേയനായ നടനാണ് ആസിഫ് അലി. ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി 'രേഖാചിത്രത്തിൽ' എത്തി നിൽക്കുമ്പോൾ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിലും ഇടംപിടിച്ചു. സ്വപ്രയത്നത്തിലൂടെ സിനിമയെന്ന മായാലോകത്തേക്ക് ഉറച്ച കാൽവയ്പ്പുകളുമായെത്തിയ ആസിഫിന് ഇന്ന് 39-ാം പിറന്നാളാണ്.
advertisement
advertisement
advertisement
advertisement
advertisement
അതേസമയം, പിറന്നാൾ ദിനത്തിൽ ആസിഫ് അലിൃ മറ്റൊരു സന്തോഷം കൂടി പങ്കുവച്ചിരിക്കുകയാണ്. 2025-ലെ ആസിഫിന്റെ ആദ്യ ചിത്രമായ രേഖാചിത്രം 75 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചത്. ആസിഫ് അലിയും ഇതുമായി ബന്ധപ്പെട്ട പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്. ജന്മദിനത്തിൽ ചിത്രത്തിന്റെ വിജയം ഡബിൾ ധമാക്കയാണെന്നാണ് ആസിഫ് അലി സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു.