എൽ. ജഗദമ്മയും ശിവേട്ടനും വിളക്ക് കൊളുത്തി; ഉർവശിയുടെ 'എൽ. ജഗദമ്മ എഴാംക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്' സിനിമയ്ക്ക് തുടക്കം
- Published by:user_57
- news18-malayalam
Last Updated:
ഉർവശിയുടെ ഭർത്താവായ ശിവാസ് (ശിവപ്രസാദ്) കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായ ജഗദമ്മയെ ഉർവശി അവതരിപ്പിക്കുന്നു
നടി ഉർവശിയും (Urvashi) ഭർത്താവ് ശിവപ്രസാദും (Sivaprasad) ഒന്നിക്കുന്ന മലയാള ചിത്രം 'എൽ. ജഗദമ്മ എഴാംക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്' ആരംഭിച്ചു. എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ ഉർവശി, ഫോസിൽഹോൾഡിംഗ്സ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന 'എൽ. ജഗദമ്മ എഴാംക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്' ചിത്രീകരണം കൊട്ടാരക്കരയിലാണ് ആരംഭിച്ചത്
advertisement
നടനും എം.എൽ.എയുമായ ഗണേഷ് കുമാർ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ ഉർവശി, തിരക്കഥാകൃത്ത് സജീവ് പാഴൂർ എന്നിവർ ചേർന്ന് ആദ്യ ക്ലാപ്പടിച്ചു. ഉർവശിയുടെ ഭർത്താവായ ശിവാസ് (ശിവപ്രസാദ്) കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായ ജഗദമ്മയെ ഉർവശി അവതരിപ്പിക്കുന്നു (തുടർന്ന് വായിക്കുക)
advertisement
സിനിമയുടെ പേരിലെ കൗതുകവും ഉർവശിയുടെ കഥാപാത്രവും തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണ ഘടകം. അതുകൊണ്ടു തന്നെ കഥയുടെ വിശദാംശങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ല. സ്ത്രീ കഥാപാത്രങ്ങൾക്ക് ഏറേ പ്രാധാന്യം നൽകി അവരുടെ ജീവിതത്തിന്റെ നേർക്കാഴ്ചകൾ അവതരിപ്പിക്കുന്ന ഒരു സ്ത്രീപക്ഷ സിനിമയാണ് 'എൽ ജഗദ്മ്മ ഏഴാം ക്ലാസ്സ് ബി സ്റ്റേറ്റ് ഫസ്റ്റ്'
advertisement
advertisement
advertisement


