തന്നെ മാത്രമല്ല, വീട്ടുകാരെയും ചേർത്താണ് സൈബർ ഇടത്തിൽ ആക്രമണം നടത്തുന്നത്. പെൺകുട്ടികൾ പോലും മോശം കമന്റ് അയക്കുന്നു. ഇനി പരാതിപ്പെടും എന്ന് സൂര്യ ഇൻസ്റ്റഗ്രാം സ്റ്റോറിൽ പറഞ്ഞിരുന്നു. തീർത്തും അപഹാസ്യയാക്കുന്ന തരത്തിലാണ് സൂര്യക്കെതിരെയുള്ള ആക്രമണം. ഇതിനെതിരെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ രംഗത്തെത്തിയിരിക്കുകയാണ് മണിക്കുട്ടൻ (തുടർന്ന് വായിക്കുക)
'ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കാത്ത ഒരു വലിയ തെറ്റ് തന്നെയാണ് സൈബര്‍ അറ്റാക്ക്. അല്ലെങ്കില്‍ സൈബര്‍ ബുള്ളിയിംഗ്. ബിഗ് ബോസ് എന്നത് ഒരു ടിവി റിയാലിറ്റി ഗെയിം ഷോയാണ്. അതുകൊണ്ട് തന്നെയാണ് ഞാന്‍ അതിനകത്ത് നിക്കുമ്പോള്‍ എപ്പോഴും എല്ലാവരോടും ഓര്‍മ്മപ്പെടുത്തുന്നത്എല്ലാ മത്സരാര്‍ത്ഥികള്‍ക്കും അതിനകത്ത് മാത്രമല്ല അതിന് പുറത്തു ഒരു ജീവിതം ഉണ്ട് എന്നത്. എന്‍റെ പ്രിയ കൂട്ടുകാരി സൂര്യയ്‌ക്കെതിരെ ഇപ്പോള്‍ നടക്കുന്ന ഈ സൈബര്‍ അറ്റാക്ക് ദയവ് ചെയ്ത് ആര് തന്നെയായാലും നിര്‍ത്തലാക്കുക. ആരുടെ പേരില്‍ ആയാലും മറ്റൊരാളെ സൈബര്‍ സ്പേസില്‍ അപമാനിക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കില്ല,' എന്ന് മണിക്കുട്ടൻ പറഞ്ഞു
ബിഗ് ബോസ് മലയാളം സീസൺ 3 മത്സരാർത്ഥികളിൽ ഒരാളായിരുന്നു സൂര്യ ജെ.മേനോൻ. നർത്തകിയും ഡി.ജെയുമായ സൂര്യ തിരികെ നാട്ടിലെത്തിയിരുന്നു. മത്സരാർത്ഥികളുടെ ഫാൻസ് ചേർന്ന് രൂപീകരിക്കുന്ന കൂട്ടായ്മകൾ 'ആർമി' എന്ന പേരിലാണ് അറിയപ്പെടുക. മറ്റു മത്സരാർത്ഥികളുടെ ആർമികളിൽ നിന്നും താനും കുടുംബവും സൈബർ ഇടത്തിൽ ആക്രമണം നേരിടുന്നു. തന്റെ മരണം കാണാനാണോ മറ്റ് ആർമികളുടെ ആഗ്രഹമെന്ന് ചോദിച്ച് സൂര്യ പൊട്ടിത്തെറിച്ചിരുന്നു
ഗ്രാൻഡ് ഫിനാൽ റൗണ്ടിന് ദിവസങ്ങൾ ശേഷിക്കെയാണ് ചെന്നൈയിൽ ഷൂട്ടിംഗ് നടന്നുകൊണ്ടിരുന്ന ബിഗ് ബോസ് മലയാളം സീസൺ 3 മത്സരം നിർത്തി വച്ചത്. കോവിഡ് ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ നിലവിൽ വന്ന ശേഷം ചിത്രീകരണം അനുവദിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ഉദ്യോഗസ്ഥരെത്തി സെറ്റ് സീൽ ചെയ്യുകയായിരുന്നു. അവിടെ നിന്നും മത്സരാർത്ഥികളെ ഒക്കെയും ആ സമയത്ത് പുറത്തേക്ക് മാറ്റുകയും ചെയ്തു