Manju Warrier | മഞ്ജു വാര്യർക്കും രക്ഷയില്ലേ! ആൾക്കൂട്ടത്തിൽ നിന്നും ശരീരത്തിൽ സ്പർശനം; ദൃശ്യം ചർച്ചയാവുന്നു

Last Updated:
ഒരു കാറിന്റെ വാതിലരികിൽ കയറിനിന്നാണ് മഞ്ജു വാര്യർ കൈവീശുന്നത്. അതിനിടയിലാണ് സംഭവം
1/6
ചലച്ചിത്ര താരങ്ങളെ ഒരുനോക്കു കാണാൻ, ഒന്നരികിൽ നിൽക്കാൻ, കഴിയുമെങ്കിൽ ഒരു സെൽഫി എടുക്കാൻ ആഗ്രഹിക്കാത്ത ആരാധകരുണ്ടാവുമോ? അത്തരത്തിൽ ഒരു വലിയ ഫാൻബെയ്‌സ് ഉള്ള താരമാണ് നടി മഞ്ജു വാര്യർ (Manju Warrier). മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങുന്ന രണ്ടാം ഇന്നിംഗ്‌സാണ് മഞ്ജു വാര്യരുടെ കരിയർ. അടുത്തിടെ മഞ്ജു വാര്യർ ആരാധകരെ നോക്കി കൈവീശിക്കാണിക്കുന്ന ഒരു രംഗം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒരു കാറിന്റെ വാതിലരികിൽ കയറിനിന്നാണ് മഞ്ജു വാര്യർ തന്റെ ആരാധകരെ നോക്കി കൈവീശിക്കാട്ടിയത്. കേരളത്തിലും തമിഴ്നാട്ടിലും ഈ ദൃശ്യം വൈറലാണ്

advertisement
2/6
സ്ഥലം ഏതെന്നു പരാമർശം ഇല്ലെങ്കിലും ഒരു സ്റ്റോർ ഉദ്‌ഘാടനത്തിനു പങ്കെടുത്ത മഞ്ജു വാര്യർക്ക് നേരെയാണ് അതിക്രമം. അടുത്തിടെ മലയാളത്തിൽ മോഹൻലാൽ, പൃഥ്വിരാജ് ചിത്രം L2 എമ്പുരാനിൽ മഞ്ജു വാര്യർ നായികാവേഷം ചെയ്തിരുന്നു. ഏറെ നാളുകൾക്ക് ശേഷമാണ് ഒരു മഞ്ജു വാര്യർ ചിത്രം മലയാളത്തിൽ റിലീസ് ചെയ്തത്. ഇതിലെ പ്രിയദർശിനി രാംദാസ് എന്ന മഞ്ജു വാര്യർ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. ഈ ചിത്രത്തിന്റെ ആദ്യഭാഗവും ശ്രദ്ധേയമായിരുന്നു. അതിലും മഞ്ജു വാര്യർ അവതരിപ്പിച്ച കഥാപാത്രം വേറിട്ടതായി (തുടർന്ന് വായിക്കുക)

3/6
ധനുഷ് ചിത്രം അസുരനിലൂടെ തമിഴിൽ ശക്തമായ മടങ്ങിവരവ് നടത്തിയ മഞ്ജു വാര്യർ, അജിത്തിന്റെ 'തുനിവ്', രജനികാന്ത് ചിത്രം 'വേട്ടയാൻ' മുതലായ ചിത്രങ്ങളിൽ സുപ്രധാനവേഷങ്ങൾ ചെയ്തിരുന്നു. ഒരിക്കലും തന്റെ ആരാധകരെ നിരാശരാക്കാത്ത താരമാണ് മഞ്ജു വാര്യർ. അക്കാരണം കൊണ്ടുതന്നെ ഇന്നും കോളേജ് പരിപാടികളിൽ ഉൾപ്പെടെ മഞ്ജു വാര്യർക്ക് ക്ഷണം ലഭിക്കാറുണ്ട്. അവിടെയെല്ലാം മഞ്ജു വാര്യർ തിളങ്ങാറുമുണ്ട്. മഞ്ജുവിനെ കണ്ടാൽ, നൃത്തം ചെയ്യണം എന്നും മറ്റും ആവശ്യപ്പെടുന്നവർ ഏറെയാണ്. മഞ്ജുവുണ്ടോ പിൻവാങ്ങുന്നു

4/6
എന്നാൽ, ഇത് അതുപോലത്തെ ആരാധകരല്ല എന്നുവേണം മനസിലാക്കാൻ. എത്രപേരുണ്ട് എന്ന് മഞ്ജുവിന് പോലും തിട്ടമില്ലാത്ത ആൾക്കൂട്ടത്തിന് മുന്നിലാണ് താരം. ഇതിനിടയിൽ ഒരാൾ മഞ്ജുവിന്റെ ശരീരത്തിന്റെ വശത്തായി, അരയ്ക്ക് മുകളിൽ വിരൽ കൊണ്ട് സ്പർശിക്കാൻ ശ്രമിക്കുന്നതാണ് വീഡിയോയിൽ. അപ്പോൾ മറ്റൊരു വശത്തേക്ക് നോക്കിനിൽപ്പാണ്‌ മഞ്ജു വാര്യർ. ആ ഭാഗത്തെ ആരാധകരെ നോക്കി മഞ്ജു വാര്യർ കൈവീശിക്കാട്ടുന്നത് കാണാം

5/6
എന്നാൽ, ഇത്തരമൊരു ദുരനുഭവം ഉണ്ടായിട്ടും മഞ്ജു വാര്യർ അതറിഞ്ഞ ഭാവം കാട്ടുന്നില്ല. മാത്രവുമല്ല, തുടർന്നും അവർ ആരാധകരെ നോക്കി കൈവീശുന്നുണ്ട്. ആ രംഗം വഷളാവാതിരിക്കാൻ മഞ്ജു ശ്രമിച്ചതാവാം. താരത്തിന് നേർക്ക് തിരിഞ്ഞ കയ്യുടെ പേരിൽ സോഷ്യൽ മീഡിയയിൽ ചേരി തിരിഞ്ഞ് വാദപ്രതിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരു വിരൽ കൊണ്ടാണ് വ്യക്തി മഞ്ജു വാര്യരെ സ്പർശിച്ചിട്ടുള്ളത്. ആ വ്യക്തിയുടെ കൈത്തണ്ടയിൽ ഹെയർബാൻഡ് ഉള്ളതായി കാണാം. അതിനാൽ തന്നെ മഞ്ജു വാര്യരെ സ്പർശിച്ച വ്യക്തി പുരുഷനല്ല സ്ത്രീയാണ് എന്ന നിലയിൽ വാദിക്കുന്നവരുണ്ട്

6/6
ഈ പരിപാടിയിൽ പങ്കെടുത്ത വേഷത്തിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ചിത്രങ്ങൾ മഞ്ജു വാര്യർ അവരുടെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാഴ്ച മുൻപാണ് ആ ചിത്രങ്ങൾ എത്തിച്ചേർന്നിട്ടുള്ളത്. അതിനാൽ തന്നെ പരിപാടി നടന്നത് ഒരാഴ്ച മുൻപെന്നു മനസിലാക്കാൻ കൂടുതൽ സൂചനകളുടെ ആവശ്യമില്ല താനും. അത് കഴിഞ്ഞ് മഞ്ജു വാര്യർ പോസ്റ്റ് ചെയ്ത ഒരു റീൽസ് വീഡിയോയും വൈറലായിരുന്നു. വീട്ടിൽ നൃത്ത പരിശീലനം നടത്തുന്ന തന്റെ ദൃശ്യമാണ് ആ വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്

Love Horoscope Dec 28 | പങ്കാളിയെ ആഴത്തിൽ മനസ്സിലാക്കും; വൈകാരിക അടുപ്പം ഉണ്ടാകും: ഇന്നത്തെ പ്രണയഫലം

  • വിവിധ രാശിക്കാർക്ക് വൈകാരിക അടുപ്പം, ബന്ധം ശക്തിപ്പെടുത്തൽ

  • പ്രണയത്തിൽ പുതിയ തലങ്ങളിലേക്ക് കടക്കാൻ മികച്ച ദിവസമാണ്

  • മീനം രാശിക്കാർക്ക് കുടുംബ ഉത്തരവാദിത്വങ്ങളും സ്‌നേഹവും

View All
advertisement