advertisement

Mukesh-Methil Devika divorce | മുകേഷുമായി വേർപിരിയുന്നു; മേതിൽ ദേവിക വക്കീൽ നോട്ടീസയച്ചു

Last Updated:
തമ്മില്‍ യോജിച്ച് പോകാൻ കഴിയുന്ന സാഹചര്യമല്ല എന്ന് മനസിലായതിനാലാണ് വിവാഹബന്ധം പിരിയുന്നതെന്നും വേര്‍പിരിഞ്ഞാലും നല്ല സുഹൃത്തുക്കളായി തുടരുമെന്നും മേതിൽ ദേവിക പറഞ്ഞു.
1/7
  നടനും കൊല്ലം എംഎല്‍എയുമായ മുകേഷുമായുള്ള വിവാഹബന്ധം വേര്‍പെടുത്താൻ നര്‍ത്തകി മേതില്‍ ദേവിക വക്കീല്‍ നോട്ടീസയച്ചു. എട്ട് വർഷത്തെ ദാമ്പത്യത്തിന് ഒടുവിലാണ് ഇരുവരും വേർപിരിയുന്നത്. തമ്മില്‍ യോജിച്ച് പോകാൻ കഴിയുന്ന സാഹചര്യമല്ല എന്ന് മനസിലായതിനാലാണ് വിവാഹബന്ധം പിരിയുന്നതെന്നും വേര്‍പിരിഞ്ഞാലും നല്ല സുഹൃത്തുക്കളായി തുടരുമെന്നും അവർ പ്രതികരിച്ചു. എറണാകുളത്തെ അഭിഭാഷകന്‍ മുഖാന്തരമാണ് മേതില്‍ ദേവിക മുകേഷിന് നോട്ടീസ് അയച്ചത്. 2013 ഒക്ടോബര്‍ 24 നായിരുന്നു വിവാഹം.

2/7
 'രണ്ടു പേരുടെ ആശയങ്ങൾ തമ്മിൽ യോജിച്ച് പോകുന്ന സാഹചര്യമല്ല എന്ന തോന്നിയതിനാലാണ് മുകേഷുമായുള്ള വിവാഹബന്ധം പിരിയുന്നതെന്ന് ദേവിക വ്യക്തമാക്കി. ഒന്നും വാങ്ങിയെടുക്കാനല്ല, വക്കീൽ നോട്ടീസ് അയച്ചത്. അങ്ങനെ ഒരു ഉദ്ദേശവുമില്ല. ഇനി നാളെ വേർപിരിഞ്ഞാലും നല്ല സുഹൃത്തായി തുടരും'- മേതിൽ ദേവിക പറഞ്ഞു.

3/7
 മുകേഷ് ചെയർമാനായ കേരള ലളിത കലാ അക്കാദമിയില്‍ ദേവിക അംഗമായിരുന്നു. ഇക്കാലത്ത് ഒരുമിച്ച് പ്രവര്‍ത്തിച്ച പരിചയമാണ് വിവാഹത്തിലേക്ക് നയിച്ചത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. നടി സരിതയാണ് മുകേഷിന്റെ ആദ്യ ഭാര്യ. സരിതയും മുകേഷും 1987ലാണ് വിവാഹിതരായത്. ഇരുപത്തിയഞ്ച് വർഷത്തെ ദാമ്പത്യത്തിന് ഒടുവിലാണ് ഇരുവരും വേർപിരിഞ്ഞത്. ​

4/7
 മുകേഷും ഭാര്യ മേതിൽ ദേവികയും വേർപിരിയുന്നു എന്ന വാർത്ത ഇന്ന് രാവിലെ മുതൽ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായിരുന്നു. കുടുംബകോടതിയിൽ ദേവിക വിവാഹമോചന ഹർജി ഫയൽ ചെയ്തു എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഇന്ന് രാവിലെ മുതൽ തന്നെ പ്രചരിച്ചിരുന്നു. മുകേഷ്, മേതിൽ ദേവിക വിവാഹമോചന വാർത്ത ശരിയാണെങ്കിൽ മുകേഷിനെതിരെ ഗാർഹിക പീഡന പരാതി നൽകണമെന്ന് ബിന്ദു കൃഷ്ണ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിൽ മുകേഷിനെതിരെ മത്സരിച്ചത് ബിന്ദു കൃഷ്ണയായിരുന്നു.

5/7
 'എം. മുകേഷിൻ്റെയും മേതിൽ ദേവികയുടെയും സ്വകാര്യ ജീവിതത്തിൽ തലയിടാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ മേതിൽ ദേവിക എന്ന വനിത അനുഭവിച്ച ദുരവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യാതിരിക്കാൻ കഴിയില്ല. ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ ശരിയാണെങ്കിൽ എം.മുകേഷിന് എതിരെ ഗാർഹിക പീഡനത്തിന് കേസ് എടുക്കാൻ സംസ്ഥാന പോലീസ് വകുപ്പ് തയ്യാറാകണം. ജനപ്രതിനിധി കൂടിയായ മുകേഷിന് എതിരെ സ്വമേധയാ കേസ് എടുക്കാൻ സംസ്ഥാന വനിതാ കമ്മീഷനും തയ്യാറാകണം'- ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.

6/7
 'കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിനെ വെല്ലുന്ന പൂരപ്പാട്ട് എം. മുകേഷിൽ നിന്നും പലപ്രാവശ്യം ഉണ്ടായിട്ടുള്ളത് കേരള ജനത കേട്ടിട്ടുള്ളതാണ്. 14 വയസ്സുള്ള വിദ്യാർത്ഥിക്കെതിരെ വരെ വളരെ മോശമായി സംസാരിച്ച മുകേഷിൻ്റെ സ്ത്രീകളോടുള്ള ശൈലി അദ്ദേഹത്തിൻ്റെ മുൻ ഭാര്യ സരിത തന്നെ പല പ്രാവശ്യം പരസ്യമായി പറഞ്ഞിട്ടുള്ളതുമാണ്. അപ്പോഴെല്ലാം മുകേഷിന് സംരക്ഷണ കവചം ഒരുക്കി വെള്ളപൂശിയത് ഇടതുപക്ഷമാണ്'- ബിന്ദു കൃഷ്ണ തുടർന്നു.

7/7
 'മുകേഷിൻ്റെ നിലവിലെ കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങളെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കാലത്ത് തന്നെ വിവരങ്ങൾ ലഭിച്ചിരുന്നു. പക്ഷേ കുടുംബ പ്രശ്നങ്ങൾ രാഷ്ട്രീയ ആയുധമാക്കാൻ ഞാൻ ആഗ്രഹിച്ചില്ല. മേതിൽ ദേവിക എന്ന വ്യക്തിയുടെ കുലീനത ഞാൻ മനസ്സിലാക്കിയത് അവരുടെ അന്നത്തെ നിലപാടിലൂടെയായിരുന്നു'- ബിന്ദു കൃഷ്ണ വ്യക്തമാക്കി.

മാർച്ചിൽ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോയത് 220 കപ്പലുകൾ; എണ്ണത്തിൽ മുന്നിൽ ഇന്ധന ടാങ്കറുകൾ

  • മാർച്ചിൽ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ 220 കപ്പലുകളിൽ 51% ഇന്ധന ടാങ്കറുകളായിരുന്നു

  • LNG വഹിച്ചുകൊണ്ടുള്ള ഒരു കപ്പൽ പോലും ഈ മാസത്തിൽ ഹോർമുസ് കടലിടുക്ക് വഴി കടന്നില്ല

  • ഫ്രഞ്ച് ഉടമസ്ഥതയിലുള്ള CMA CGM ഗ്രൂപ്പിന്റെ 'ക്രിബി' കണ്ടെയ്നർ കപ്പൽ വിജയകരമായി കടന്നു

View All
advertisement