കേരളത്തിൽ നിന്നും അന്താരാഷ്ട്ര നിലയിൽ അറിയപ്പെടുന്ന നർത്തകിയാണ് മേതിൽ ദേവിക. സോഷ്യൽ മീഡിയയിലും മറ്റും സജീവമായ മേതിൽ ദേവിക തന്റെ പോസ്റ്റുകളുമായി എത്താറുമുണ്ട്. നർത്തകിയായതിനാൽ പലയിടത്തും അവതരിപ്പിച്ച നൃത്ത വീഡിയോകളും ഇവിടെ കാണാൻ കഴിയും. പക്ഷെ ഇപ്പോൾ തീർത്തും അവിചാരിതമായ ചില കാര്യങ്ങൾ തന്റെ ഫേസ്ബുക്ക് പേജിൽ നടന്നതിനെ കുറിച്ച് വിവരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ദേവിക
പല സെലിബ്രിറ്റികളും ഇത്തരം സാഹചര്യത്തിലൂടെ കടന്നു പോയിട്ടുണ്ട്. പക്ഷെ ഇത്തരമൊരു നീക്കം വളരെ വിചിത്രമാണ്. ദേവിക പോസ്റ്റിൽ പറഞ്ഞതും സംഭവം വാസ്തവമാണെന്ന് ഫോളോവേഴ്‌സിൽ പലരും കമന്റ് ചെയ്യുകയും ചെയ്‌തു. ദേവിക അറിയാതെ അവരുടെ പേജിൽ നിന്നും ഫേസ്ബുക്ക് ലൈവ് പോയിരിക്കുകയാണ്. തീർന്നില്ല, വേറെയും കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട് (തുടർന്ന് വായിക്കുക)
ദേവിക പോസ്റ്റ് ചെയ്തിരുന്ന നൃത്ത വീഡിയോകളും അപ്രത്യക്ഷമായി. ആർക്കെങ്കിലും വിചിത്രമായ സന്ദേശങ്ങൾ ലഭിക്കുന്നുവെങ്കിൽ തന്നെ അറിയിക്കണമെന്നും ദേവിക ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. താൻ പേജിന്റെ കാര്യത്തിൽ കൂടുതൽ പരിശോധനകൾ നടത്തുകയാണെന്നും കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട പോസ്റ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്
നടനും കൊല്ലം എംഎല്‍എയുമായ മുകേഷുമായുള്ള വിവാഹബന്ധം വേര്‍പെടുത്താൻ മേതില്‍ ദേവിക വക്കീല്‍ നോട്ടീസയച്ച വിവരം പുറത്തുവന്ന ശേഷമാണ് സ്ഥിരീകരണമുണ്ടായത്.. എട്ട് വർഷത്തെ ദാമ്പത്യത്തിന് ഒടുവിലാണ് ഇരുവരും വേർപിരിയുന്നത്. തമ്മില്‍ യോജിച്ച് പോകാൻ കഴിയുന്ന സാഹചര്യമല്ല എന്ന് മനസിലായതിനാലാണ് വിവാഹബന്ധം പിരിയുന്നതെന്നും വേര്‍പിരിഞ്ഞാലും നല്ല സുഹൃത്തുക്കളായി തുടരുമെന്നും അവർ പ്രതികരിച്ചു. എറണാകുളത്തെ അഭിഭാഷകന്‍ മുഖാന്തരമാണ് മേതില്‍ ദേവിക മുകേഷിന് നോട്ടീസ് അയച്ചത്. 2013 ഒക്ടോബര്‍ 24 നായിരുന്നു വിവാഹം.
മുകേഷ് ചെയർമാനായ കേരള ലളിത കലാ അക്കാദമിയില്‍ ദേവിക അംഗമായിരുന്നു. ഇക്കാലത്ത് ഒരുമിച്ച് പ്രവര്‍ത്തിച്ച പരിചയമാണ് വിവാഹത്തിലേക്ക് നയിച്ചത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. നടി സരിതയാണ് മുകേഷിന്റെ ആദ്യ ഭാര്യ. സരിതയും മുകേഷും 1987ലാണ് വിവാഹിതരായത്. ഇരുപത്തിയഞ്ച് വർഷത്തെ ദാമ്പത്യത്തിന് ഒടുവിലാണ് ഇരുവരും വേർപിരിഞ്ഞത്.
മുകേഷും ഭാര്യ മേതിൽ ദേവികയും വേർപിരിയുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായിരുന്നു. കുടുംബകോടതിയിൽ ദേവിക വിവാഹമോചന ഹർജി ഫയൽ ചെയ്തു എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ തുടക്കം മുതലേ പ്രചരിച്ചിരുന്നു. മുകേഷ്, മേതിൽ ദേവിക വിവാഹമോചന വാർത്ത ശരിയാണെങ്കിൽ മുകേഷിനെതിരെ ഗാർഹിക പീഡന പരാതി നൽകണമെന്ന് ബിന്ദു കൃഷ്ണ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിൽ മുകേഷിനെതിരെ മത്സരിച്ചത് ബിന്ദു കൃഷ്ണയായിരുന്നു.
'എം. മുകേഷിൻ്റെയും മേതിൽ ദേവികയുടെയും സ്വകാര്യ ജീവിതത്തിൽ തലയിടാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ മേതിൽ ദേവിക എന്ന വനിത അനുഭവിച്ച ദുരവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യാതിരിക്കാൻ കഴിയില്ല. ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ ശരിയാണെങ്കിൽ എം.മുകേഷിന് എതിരെ ഗാർഹിക പീഡനത്തിന് കേസ് എടുക്കാൻ സംസ്ഥാന പോലീസ് വകുപ്പ് തയ്യാറാകണം. ജനപ്രതിനിധി കൂടിയായ മുകേഷിന് എതിരെ സ്വമേധയാ കേസ് എടുക്കാൻ സംസ്ഥാന വനിതാ കമ്മീഷനും തയ്യാറാകണം'- ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.
'കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിനെ വെല്ലുന്ന പൂരപ്പാട്ട് എം. മുകേഷിൽ നിന്നും പലപ്രാവശ്യം ഉണ്ടായിട്ടുള്ളത് കേരള ജനത കേട്ടിട്ടുള്ളതാണ്. 14 വയസ്സുള്ള വിദ്യാർത്ഥിക്കെതിരെ വരെ വളരെ മോശമായി സംസാരിച്ച മുകേഷിൻ്റെ സ്ത്രീകളോടുള്ള ശൈലി അദ്ദേഹത്തിൻ്റെ മുൻ ഭാര്യ സരിത തന്നെ പല പ്രാവശ്യം പരസ്യമായി പറഞ്ഞിട്ടുള്ളതുമാണ്. അപ്പോഴെല്ലാം മുകേഷിന് സംരക്ഷണ കവചം ഒരുക്കി വെള്ളപൂശിയത് ഇടതുപക്ഷമാണ്'- ബിന്ദു കൃഷ്ണ തുടർന്നു.
'മുകേഷിൻ്റെ നിലവിലെ കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങളെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കാലത്ത് തന്നെ വിവരങ്ങൾ ലഭിച്ചിരുന്നു. പക്ഷേ കുടുംബ പ്രശ്നങ്ങൾ രാഷ്ട്രീയ ആയുധമാക്കാൻ ഞാൻ ആഗ്രഹിച്ചില്ല. മേതിൽ ദേവിക എന്ന വ്യക്തിയുടെ കുലീനത ഞാൻ മനസ്സിലാക്കിയത് അവരുടെ അന്നത്തെ നിലപാടിലൂടെയായിരുന്നു'- ബിന്ദു കൃഷ്ണ വ്യക്തമാക്കി.