Mohanlal | റിപ്പർ ചന്ദ്രൻ കിടന്ന മുറിയിൽ മോഹൻലാൽ ഒരു ദിവസം ഉറങ്ങി; 33 വർഷങ്ങൾക്ക് മുൻപ് സംഭവിച്ചത്

Last Updated:
യഥാർത്ഥ പ്രതികൾ കിടന്നിരുന്ന സ്ഥലത്ത് മോഹൻലാൽ. സിനിമാ നടന്റെ പ്രഭാവമില്ലാത്ത ആ നാളുകൾ
1/6
താരപരിവേഷത്തിന് ഒത്തനടുവിൽ നിൽക്കുമ്പോഴും, വെല്ലുവിളികൾ ഏറ്റെടുക്കാൻ തയാറായ നടനാണ് മോഹൻലാൽ (Mohanlal). 1992ൽ റിലീസ് ചെയ്ത മലയാള ചിത്രം 'സദയം' (Sadayam)അദ്ദേഹത്തിന് അത്തരമൊരു വെല്ലുവിളി സമ്മാനിച്ച ചിത്രമായിരുന്നു. ദുർഘടമായ വേഷങ്ങൾ ഏറ്റെടുക്കുന്ന നടൻ എന്ന നിലയിൽ മോഹൻലാലിന് ഒരു പേര് നൽകിയ ചിത്രമായിരുന്നു ഇത്. സിബി മലയിൽ (Sibi Malayil) സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എം.ടി. വാസുദേവൻ നായരുടേതും (MT Vasudevan Nair). സൈക്കളോജിക്കൽ ഡ്രാമ (psychological drama) ഗണത്തിൽ പെടുത്താവുന്ന ചിത്രമാണിത്. തൂക്കുകയർ, അഥവാ, മരണശിക്ഷ കാത്തുകഴിയുന്ന തടവുകാരന്റെ വേഷമായിരുന്നു ഈ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചത്

advertisement
2/6
സ്വാഭാവികത അൽപ്പം പോലും നഷ്‌ടമാവാതിരിക്കാൻ യഥാർത്ഥ ജീവിതവുമായി കോർത്തിണക്കിയുള്ള ചില നിർമിതികളുടെ ഇടം കൂടിയാണ് സിനിമ. ചരിത്രപ്രധാനമായ കണ്ണൂർ സെൻട്രൽ ജയിലിന്റെ ഉള്ളിൽ വച്ച് ഈ സിനിമയുടെ ചില ഭാഗങ്ങൾ ഷൂട്ട് ചെയ്യേണ്ടി വന്നു സംവിധായകനും കൂട്ടർക്കും. രണ്ട് പെൺകുട്ടികളുടെയും രണ്ട് പുരുഷൻമാരുടെയും മരണത്തിനു കാരണക്കാരനായ സത്യനാഥൻ എന്ന കൊലപാതകിയുടെ വേഷമായിരുന്നു മോഹൻലാലിന് ചെയ്യേണ്ടി വന്നത്. സത്യനാഥന് വേണ്ടി തിരഞ്ഞെടുത്ത ജയിലറയിൽ ഒരിക്കൽ റിപ്പർ ചന്ദ്രൻ ആയിരുന്നു അന്തേവാസി (തുടർന്ന് വായിക്കുക)

3/6
തൂക്കികൊല്ലുന്ന രംഗത്തിൽ ഉപയോഗിച്ച തൂക്കുകയർ പോലും സിനിമയ്ക്ക് വേണ്ടിയുള്ള പ്രോപ് ആയിരുന്നില്ല. പകരം ഷൂട്ടിംഗ് നടക്കുന്നതിനും 13 വർഷങ്ങൾക്ക് മുൻപ് ഒരു കുറ്റവാളിയെ കഴുവിലേറ്റാൻ ഉപയോഗിച്ച യഥാർത്ഥ കയർ ആയിരുന്നു.
തൂക്കികൊല്ലുന്ന രംഗത്തിൽ ഉപയോഗിച്ച തൂക്കുകയർ പോലും സിനിമയ്ക്ക് വേണ്ടിയുള്ള പ്രോപ് ആയിരുന്നില്ല. പകരം ഷൂട്ടിംഗ് നടക്കുന്നതിനും 13 വർഷങ്ങൾക്ക് മുൻപ് ഒരു കുറ്റവാളിയെ കഴുവിലേറ്റാൻ ഉപയോഗിച്ച യഥാർത്ഥ കയർ ആയിരുന്നു. "ഈ സിനിമ ഷൂട്ട് ചെയ്തത് കണ്ണൂർ സെൻട്രൽ ജയിലിൽ ആയിരുന്നു. ഞാൻ കിടന്നിരുന്ന ജയിലറയിൽ ഒരിക്കൽ തൂക്കുകയർ വിധിക്കപ്പെട്ട റിപ്പർ ചന്ദ്രനായിരുന്നു ഉണ്ടായിരുന്നത്. അയാൾക്കും മുൻപേ ബാലകൃഷ്ണൻ എന്ന് പേരുള്ള ഒരാളായിരുന്നു അവിടെ. ഒരേസമയം രണ്ടുപേരെ തൂക്കിലേറ്റാൻ കഴിയും എന്നതാണ് കണ്ണൂർ സെൻട്രൽ ജയിലിന്റെ സവിശേഷത...
advertisement
4/6
എന്റെ കഴുത്തിനു ചുറ്റും വച്ച തൂക്കുകയർ ശരിക്കും 13 വർഷങ്ങൾക്ക് മുൻപ് ഒരാളെ തൂക്കിലേറ്റാൻ ഉപയോഗിച്ചതായിരുന്നു. എത്ര അഭിനേതാക്കൾക്ക് അത്തരമൊരു അനുഭവം ഉണ്ടായിട്ടുണ്ട് എന്നെനിക്കറിയില്ല. 2020ൽ നടന്ന മാതൃഭൂമി ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്‌സിൽ വച്ചാണ് മോഹൻലാൽ 'സദയം' കാലത്തെ ഓർമ പുതുക്കിയത്. എന്നിരുന്നാലും, ഈ സിനിമ കാഴ്ചക്കാരെ ആഴത്തിൽ സ്പർശിച്ചുവെന്നു മോഹൻലാൽ. പലരും ഈ സിനിമ കണ്ടുതീർക്കാൻ പ്രയാസം നേരിട്ടതായി അദ്ദേഹം ഓർക്കുന്നു

5/6
 "സിനിമ റിലീസ് ചെയ്തതും പലരും എന്നെ വിളിച്ചു ഇനി ഇത്തരം ചിത്രങ്ങളിൽ അഭിനയിക്കരുത് എന്ന് ആവശ്യപ്പെട്ടു. അവർക്ക് ആ സിനിമ കണ്ടിരിക്കാൻ സാധിച്ചില്ല എന്നായിരുന്നു പരാതി. അത്തരമൊരു ഫീൽ ആണ് ആ സിനിമ അവക്ക് നൽകിയത്. സിനിമയിലെ ശക്തമായ പല രംഗങ്ങളും പിന്നീട് ഡിലീറ്റ് ചെയ്യേണ്ടതായി വന്നു. ഇത് യഥാർത്ഥ രൂപത്തെക്കാൾ സിനിമയെ കൂടുതൽ തീവ്രമാക്കി മാറ്റി," എന്ന് മോഹൻലാൽ. സിനിമയുടെ പ്രമേയം പോലെത്തന്നെയാണ് അത് കരസ്ഥമാക്കിയ നേട്ടങ്ങളും

6/6
മാതു, തിലകൻ, നെടുമുടി വേണു, കെ.പി.എ.സി. ലളിത, ജനാർദ്ദനൻ, ശ്രീനിവാസൻ, മുരളി എന്നിവരായിരുന്നു ഈ സിനിമയിലെ മറ്റു പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തത്. എം.ടി. വാസുദേവൻ നായർക്ക് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത സിനിമ കൂടിയാണിത്. ബോക്സ് ഓഫീസിൽ വമ്പൻ വിജയം അവകാശപ്പെടാനില്ലത്ത ചിത്രം ഇന്ന് കൾട്ട് സ്റ്റാറ്റസ് നേടിക്കഴിഞ്ഞു. ഫ്ലാഷ്ബാക്കുകളിലൂടെ കഥ പറയുന്ന ആഖ്യാനശൈലിയാണ് ചിത്രത്തിനുള്ളത്

Horoscope October 22 | നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുക ; ക്ഷമയും ആത്മപരിശോധനയും വഴി വളർച്ച കണ്ടെത്താനാകും : ഇന്നത്തെ രാശിഫലം അറിയാം
നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുക ; ക്ഷമയും ആത്മപരിശോധനയും വഴി വളർച്ച കണ്ടെത്താനാകും : ഇന്നത്തെ രാശിഫലം അറിയാം
  • മേടം രാശിക്കാർക്ക് ഇന്ന് പ്രിയപ്പെട്ടവരുമായി വികാരങ്ങൾ പങ്കിടാനും അവസരം

  • ഇടവം രാശിക്കാർക്ക് അസ്ഥിരത അനുഭവപ്പെടും

  • മിഥുനം രാശിക്കാർക്ക് ആത്മവിശ്വാസം, സർഗ്ഗാത്മകത, സാമൂഹിക സന്തോഷം

View All
advertisement