കോവിഡ് വ്യാപനവും ലോക്ക്ഡൗണും മൂലം പ്രതിസന്ധിയിലായ സിനിമാ മേഖല വീണ്ടും ഉണർന്നു തുടങ്ങിയിരിക്കുകയാണ്. തീയറ്ററുകളിൽ ചിത്രങ്ങൾ വീണ്ടും റിലീസ് ചെയ്തു തുടങ്ങി. സൂപ്പർതാരങ്ങളുടെയടക്കം നിരവധി വമ്പൻ ചിത്രങ്ങളാണ് തെന്നിന്ത്യയിൽ ഇത്തവണ റിലീസിനൊരുങ്ങുന്നത്. 2021 ൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എട്ട് ചിത്രങ്ങള്‍ ചുവടെ.
പുഷ്പ: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രം പുഷ്പ ഓഗസ്റ്റ് 13 ന് റിലീസ് ചെയ്യും. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചിത്രം അല്ലു അർജുനനെ ചന്ദന കള്ളക്കടത്തുകാരനായ പുഷ്പ രാജ് ആയാണ് അല്ലു അർജുൻ എത്തുന്നത്. ഫഹദ് ഫാസിൽ, രശ്മിക മന്ദണ്ണ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
കുറുപ്പ്: മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രം കുറുപ്പ് മെയ് 28ന് തീയറ്ററുകളിലെത്തും. പിടികിട്ടാപ്പുള്ളിയായ ക്രിമിനൽ സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീനാഥ് രാജേന്ദ്രൻ ആണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക.