തെന്നിന്ത്യ കടന്ന് ബോളിവുഡിലേക്ക്; 2021 ൽ ബോളിവുഡ് ചിത്രങ്ങളുമായി ഈ താരങ്ങൾ
- Published by:Naseeba TC
- news18-malayalam
Last Updated:
ഭാഷയുടെ അതിർവരമ്പുകൾ കടന്ന് മലയാളി താരങ്ങൾ ബോളിവുഡിൽ ശ്രദ്ധേയമായ വേഷങ്ങളിൽ എത്തി.
advertisement
advertisement
പ്രഭാസിന്റെ നായികയായി ബോളിവുഡ് താരം ശ്രദ്ധ കപൂർ സാഹോയിലൂടെ തെലുങ്കിലെത്തി. സോനം കപൂറിനൊപ്പം ദുൽഖർ സൽമാൻ ബോളിവുഡിൽ വീണ്ടും സാന്നിധ്യം അറിയിച്ചു. മഹേഷ് ബാബുവിന്റെ നായികയായി കിയാര അദ്വാനിയേയും പ്രേക്ഷകർ കണ്ടു. മലയാളത്തിൽ നിന്നും നീരജ് മാധവൻ, പേളി മാണി തുടങ്ങിയ താരങ്ങൾ ശ്രദ്ധേയ വേഷങ്ങളിലൂടെ ബോളിവുഡ് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി. നീരജ് മാധവൻ അഭിനയിച്ച ആമസോൺ പ്രൈം സീരീസ് ഫാമിലി മാൻ മികച്ച പ്രതികരണമാണുണ്ടാക്കിയത്. പേളി മാണി അഭിനയിച്ച ലുഡോ നെറ്റ്ഫ്ലിക്സിൽ ഇപ്പോഴും ട്രെന്റിങ്ങാണ്.
advertisement
advertisement
advertisement
ഗീത ഗോവിന്ദം, കോമ്രേഡ് എന്നീ ചിത്രങ്ങളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ രശ്മിക മന്ദാനയും ബോളിവുഡ് അരങ്ങേറ്റത്തിനായുള്ള ഒരുക്കത്തിലാണ്. സിദ്ധാർത്ഥ് മൽഹോത്ര നായകനാകുന്ന മിഷൻ മജ്നു എന്ന ചിത്രത്തിൽ നായികയാകുന്നത് രശ്മികയാണെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ റോ ഏജൻറായാണ് സിദ്ധാർത്ഥ് എത്തുന്നത്. സിനിമയിൽ രശ്മികയുടെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
advertisement