ഇതാണ്ടാ മേക്കോവർ, ആളെ തന്നെ മാറ്റിക്കളഞ്ഞല്ലോ; 'ചാട്ടുളി' സിനിമയിലെ ഈ കഥാപാത്രം ആരെന്ന് പറയാൻ കഴിയുമോ
- Published by:user_57
- news18-malayalam
Last Updated:
'ചാട്ടുളി' എന്ന സിനിമയിലെ ഏറ്റവും പുതിയ ക്യാരക്ടർ പോസ്റ്ററിലാണ് ഇദ്ദേഹം പ്രത്യക്ഷപ്പെട്ടത്
ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ് ബാബു സംവിധാനം ചെയ്യുന്ന 'ചാട്ടുളി' എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ ക്യാരക്ടർ പോസ്റ്റർ റിലീസായി. പക്ഷേ ഇതിലെ ആളെക്കണ്ടാൽ മനസിലാവാൻ അൽപ്പം പ്രയാസമാകും എന്ന പ്രത്യേകതയുണ്ട്. അത്രകണ്ട് അദ്ദേഹത്തെ മാറ്റിയെടുത്ത പോസ്റ്ററാണിത്
advertisement
advertisement
നെൽസൺ ഐപ്പ് സിനിമാസ്, ഷാ ഫൈസി പ്രൊഡക്ഷൻസ്, നവതേജ് ഫിലിംസ് എന്നീ ബാനറുകളിൽ നെൽസൺ ഐപ്പ്, ഷാ ഫൈസി, സുജൻ കുമാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന 'ചാട്ടുളി' എന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ജയേഷ് മൈനാഗപ്പള്ളി എഴുതുന്നു. പ്രമോദ് കെ. പിള്ള ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ആൻ്റണി പോൾ, നിഖിൽ എസ്. മറ്റത്തിൽ, ഫൈസൽ പൊന്നാനി എന്നിവരുടെ വരികൾക്ക് ബിജിബാൽ, രാഹുൽ രാജ് ജസ്റ്റിൻ ഫിലിപ്പോസ് എന്നിവർ സംഗീതം പകരുന്നു
advertisement
advertisement
അസിസ്റ്റൻ്റ് ഡയറക്ടേഴ്സ്- കൃഷ്ണകുമാർ ഭട്ട്, നൗഫൽ ഷാജ് ഉമ്മർ, ഡോ. രജിത്കുമാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ബാബുരാജ് മനിശ്ശേരി, ജബ്ബാർ മതിലകം, ലൊക്കേഷൻ മാനേജർ- പ്രസാദ് ശ്രീകൃഷ്ണപുരം, സംഘട്ടനം-ബ്രൂസ് ലി രാജേഷ്, പ്രദീപ് ദിനേശ്, സ്റ്റിൽസ്- അനിൽ പേരാമ്പ്ര, പരസ്യകല- ആന്റണി സ്റ്റീഫൻ, പി.ആർ.ഒ.- എ.എസ്. ദിനേശ്