Dulquer Salmaan | 'ഞാൻ അഭിനയം നിർത്തണം എന്ന് പലരും എഴുതി': ദുൽഖർ സൽമാൻ

Last Updated:
Dulquer Salmaan talks about reviews asking him to quit movies | പുതിയ ചിത്രം 'ചുപ്പ്' റിലീസിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു ദുൽഖർ
1/7
 സീതാരാമത്തിലെ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത ദുൽഖർ സൽമാൻ (Dulquer Salmaan) അടുത്തതായി ആർ. ബാൽക്കിയുടെ 'ചുപ്പ്' എന്ന ചിത്രത്തിൽ വേഷമിടുന്നു. ഒരു ഗുരുദത്ത് ആരാധകനെ ഉൾപ്പെടുത്തിയുള്ള കൗതുകകരമായ ക്രൈം ഡ്രാമയാണ് ചിത്രം. ആർ. ബാൽക്കി സംവിധാനം ചെയ്യുന്ന ‘ചുപ്പ്’ രാജ്യത്തുടനീളം സിനിമാ പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിച്ചുകഴിഞ്ഞു

advertisement
2/7
 ദുൽഖറിനെ കൂടാതെ, സണ്ണി ഡിയോൾ, ശ്രേയ ധന്വന്തരി, പൂജ ഭട്ട് എന്നിവരും ചുപ്പിൽ അഭിനയിക്കുന്നു. അങ്ങേയറ്റം നിഷേധാത്മകമായ നിരൂപണങ്ങൾ നൽകിയതിന് സിനിമാ നിരൂപകരെ കൊന്നൊടുക്കുന്ന ഒരു സീരിയൽ കില്ലറുടെ കഥയിലൂടെയാണ് ചിത്രം വികസിക്കുന്നത്. ഗുരു ദത്തിന്റെ 1959 ലെ ‘കാഗസ് കേ ഫൂൽ’ സിനിമയ്ക്കുള്ള ആദരമാണ് ഇത് (തുടർന്ന് വായിക്കുക)

3/7
 ഇന്ത്യടുഡേക്ക് നൽകിയ അഭിമുഖത്തിൽ ദുൽഖർ സൽമാൻ തന്റെ സിനിമകൾക്ക് മോശമായ റിവ്യൂകൾ ലഭിക്കുന്നതിനെക്കുറിച്ച് തുറന്നുപറഞ്ഞു. “ഞാൻ പലപ്പോഴും എന്നെക്കുറിച്ചുള്ള മോശം കാര്യങ്ങൾ ചലച്ചിത്ര നിരൂപങ്ങളിൽ വായിച്ചിട്ടുണ്ട്...

4/7
 ഞാൻ സിനിമകൾ ഉപേക്ഷിക്കണമെന്ന് പോലും ആളുകൾ എഴുതിയിട്ടുണ്ട്. ഞാൻ അതിനായി സൃഷ്‌ടിക്കപ്പെട്ടതല്ല എന്നൊക്കെ. ഞാൻ ഇവിടെ ഉണ്ടാകാൻ പാടില്ല, സിനിമ എനിക്ക് പറഞ്ഞതല്ല എന്നും എഴുതപ്പെട്ടു. അത് ശരിക്കും രൂക്ഷമാണ്," ദുൽഖർ പറഞ്ഞു

5/7
 “ഞാൻ എന്റെ കരിയറിൽ വ്യത്യസ്തമായ സിനിമകൾ ചെയ്തിട്ടുണ്ട്, എന്നിരുന്നാലും കഥാപാത്രത്തിന്റെയും കഥയുടെയും കാര്യത്തിൽ ഈ സിനിമ വേറിട്ട് നിൽക്കുന്നു. നിങ്ങൾ മറ്റൊരാളുടെ ആന്തരിക പ്രവർത്തനങ്ങളെ നിരീക്ഷിക്കുന്നതു പോലുള്ള തോന്നലാണ്. അതിനാൽ ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രം പ്രത്യേകിച്ചും അദ്വിതീയമാണ്. എനിക്ക് ഇതൊരു പുതിയ അനുഭവമായിരുന്നു," ‘ചുപ്പ്’ എന്ന സിനിമയെക്കുറിച്ച് ദുൽഖർ പറഞ്ഞു

6/7
 സീതാ രാമത്തിലാണ് ദുൽഖർ അവസാനമായി അഭിനയിച്ചത്. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ റൊമാന്റിക് ചിത്രമാണിത്. ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിൽ മൃണാൽ താക്കൂർ, രശ്മിക മന്ദാന എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു

7/7
 ദക്ഷിണേന്ത്യൻ സംവിധായകരും അഭിനേതാക്കളും രാജ്യവ്യാപകമായി അംഗീകാരം നേടിയതിൽ സന്തോഷമുണ്ടെന്ന് ദുൽഖർ നേരത്തെ പങ്കുവെച്ചിരുന്നു. മുമ്പെങ്ങുമില്ലാത്തവിധം ദക്ഷിണേന്ത്യയിൽ നിന്ന് സിനിമകൾ സ്വീകരിക്കുന്ന പ്രേക്ഷകർക്ക് ദുൽഖർ നന്ദി രേഖപ്പെടുത്തി

മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം

  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement