വിഷു ദിനത്തിൽ എറണാകുളം ടൗൺഹാളിൽ മലയാളി പ്രേഷകന്റെ മനസ്സിൽ കുടിയേറിയ തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി സിനിമയിലെ തന്നെ മറ്റൊരു സാങ്കേതിക രംഗത്തേക്ക് കടക്കുന്ന ചടങ്ങിന് സാഷ്യം വഹിച്ചു. ഇതിനകം 67 തിരക്കഥകൾ രചിച്ച എസ്.എൻ.സ്വാമി സംവിധായകനാകുകയാണ്. ഈ സംരംഭത്തിന്റെ പൂജാ ചടങ്ങും തുടർന്നുള്ള ചിത്രീകരണവും ഇവിടെ അരങ്ങേറുന്നു
സാജൻ, ഷാജി കൈലാസ്, എ.കെ. സാജൻ, ബി. ഉണ്ണികൃഷ്ണൻ, ഉദയ് കൃഷ്ണ, സിയാദ് കോക്കർ, എവർഷൈൻ മണി, സാജു ജോണി, വ്യാസൻ എടവനക്കാട്, സോൾവിൻ കുര്യാക്കോസ്, ഡാർവിൻ കുര്യാക്കോസ്, ഹൈബി ഈഡൻ എം.പി, മേയർ . എം. അനിൽകുമാർ, നിർമ്മാതാവ്, എം.സി. അരുൺ, അനിൽ മാത്യു,, അഭിനേതാക്കളായ കൃഷ്ണ, ഗ്രിഗറി, സ്മിനു സിജോ എന്നിവർ ചടങ്ങിൽ പങ്കെടുത്തവരിൽ പ്രമുഖരാണ്