Neru | കൂട്ടുകാരെ മറന്നില്ല, ലാലേട്ടൻ വീണ്ടും തലസ്ഥാനത്തേക്ക്; മോഹൻലാൽ, ജീത്തു ജോസഫ് ടീമിന്റെ 'നേര്' ആരംഭിച്ചു
- Published by:user_57
- news18-malayalam
Last Updated:
മോഹൻലാലിൻറെ പുതിയ ചിത്രത്തിന്റെ ചടങ്ങിൽ പങ്കെടുത്ത് തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ
ചിങ്ങം ഒന്നിന് തലസ്ഥാന നഗരിയിൽ ഒരു പുതിയ സിനിമയുടെ ചിത്രീകരണത്തിനു തുടക്കം. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'നേര്' എന്ന ചിത്രമാണ് വഴുതക്കാട് ഫ്രീ മേസൻസ് ക്ലബ്ബിൽ നടന്ന ചടങ്ങോടെ ആരംഭിച്ചത്. മോഹൻലാൽ നായകനാകുന്ന ഈ ചിത്രത്തിൻ്റെ ആരംഭം കുറിക്കുന്ന ഈ ചടങ്ങിൽ തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളും ചലച്ചിത്ര പ്രവർത്തകരും പങ്കെടുത്തത് ഏറെ കൗതുകമായി
advertisement
advertisement
advertisement
നല്ലൊരു ഇടവേളക്കുശേഷമാണ് മോഹൻലാൽ തിരുവനന്തപുരത്ത് ഒരു ചിത്രീകരണത്തിനായി എത്തുന്നത്. അതിൻ്റെ സന്തോഷം ചലച്ചിത്ര പ്രവർത്തകർ പങ്കുവച്ചു. ആശിർവാദിൻ്റെ മുപ്പത്തിമൂന്നാമത്തെ ചിത്രമാണിതെന്ന് ആൻ്റണി തൻ്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ആശിർവാദിൻ്റെ അഞ്ചാമത്തെ സിനിമയും മോഹൻലാലിനോടൊത്തുളള നാലാമത്തെ ചിത്രവുമാണിതെന്ന് ജീത്തു ജോസഫും വ്യക്തമാക്കി
advertisement
advertisement
advertisement
ഒരു പുതിയ തിരക്കഥാകൃത്തിനെക്കൂടി ജീത്തു ജോസഫ് പരിചയപ്പെടുത്തുന്നു; ശാന്തി മായാദേവി. വക്കീലായ ശാന്തി മമ്മൂട്ടി നായകനായ ഗാനഗന്ധർവ്വനിൽ അഭിനയിച്ചു കൊണ്ട് അഭിനയരംഗത്തെത്തി. തുടർന്ന് ദൃശ്യം 2, നാലാംമുറ, ചിത്രീകരണം നടന്നു വരുന്ന റാം എന്ന ചിത്രത്തിലും അഭിനയിക്കുന്ന ശാന്തി വിജയ് നായകനായ ലിയോ എന്ന ചിത്രത്തിലും ശ്രദ്ധേയമായ കാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്
advertisement
advertisement
സതീഷ് ക്കുറുപ്പ് ഛായാഗ്രഹണവും, വി.എസ്. വിനായക് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം- ബോബൻ, കോസ്റ്യൂം ഡിസൈൻ- - ലിന്റാ ജീത്തു, മേക്കപ്പ് - അമൽ ചന്ദ്ര, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ - സുധീഷ് രാമചന്ദ്രൻ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - സോണി ജി.സോളമൻ., എസ്.എ. ഭാസ്കരൻ, അമരേഷ് കുമാർ; സംവിധാന സഹായികൾ - മാർട്ടിൻ ജോസഫ്, ഗൗതം കെ. നായനാർ, അശ്വിൻ സിദ്ധാർത്ഥ്; സൂരജ്, സെബാസ്റ്റ്യൻ റോഹൻ , സെബാസ്റ്റ്യൻ ജോസ് ആതിര, ജയ് സർവേഷ്യ; ഫിനാൻസ് കൺട്രോളർ- മനോഹരൻ കെ. പയ്യന്നൂർ, പ്രൊഡക്ഷൻ മാനേജേഴ്സ് - ശശിധരൻ കണ്ടാണിശ്ശേരിൽ, പാപ്പച്ചൻ ധനുവച്ചപുരം; പ്രൊഡക്ഷൻ കൺട്രോളർ- സിദ്ദു പനയ്ക്കൽ. തിരുവനന്തപുരത്തും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാകും; പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ്- ബെന്നറ്റ്. എം. വർഗീസ്