Padavettu | പാരിപ്പള്ളിയിൽ 'പടവെട്ടിന്റെ' ആവേശം; വിജയാഘോഷത്തിനെത്തി നിവിൻ പോളി
- Published by:user_57
- news18-malayalam
Last Updated:
പടവെട്ട് സിനിമയുടെ വിജയാഘോഷം കൊല്ലം പാരിപ്പള്ളി രേവതി തിയെറ്ററിൽ
പടവെട്ട് (Padavettu) സിനിമയുടെ വിജയാഘോഷം കൊല്ലം പാരിപ്പള്ളി രേവതി തിയെറ്ററിൽ നടന്നു. നിവിൻ പോളി (Nivin Pauly), ഷമ്മി തിലകൻ (Shammi Thilakan), രമ്യ സുരേഷ്, സംവിധായകൻ ലിജു കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. ചിത്രത്തിന്റെ വിജയാഘോഷത്തിൽ പങ്കെടുക്കാനും ഇഷ്ട താരത്തെ കാണാനും നൂറു കണക്കിന് ആരാധകരാണ് എത്തിച്ചേർന്നത്
advertisement
advertisement
നാലു ദിവസം പിന്നിട്ട ചിത്രത്തിന് കേരളത്തിൽ നിന്നും പുറത്തു നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 20 കോടിയോളം പ്രീ റിലീസ് ബിസിനസ്സ് കൂടി നടന്ന ചിത്രം നാല് ദിവസത്തെ കളക്ഷൻ കൊണ്ടുതന്നെ വൻ ലാഭത്തിൽ ആയിരിക്കുകയാണ്. നിവിൻ പോളിയുടെ കരിയറിലെത്തന്നെ മറ്റൊരു മെഗാ ഹിറ്റ് ആയി മാറിയിരിക്കുകയാണ് പടവെട്ട്
advertisement
advertisement
advertisement
advertisement
സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ സഹകരണത്തിൽ സരിഗമ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ദീപക് ഡി മേനോൻ നിർവഹിക്കുന്നു. എഡിറ്റർ - ഷഫീഖ് മുഹമ്മദ് അലി, ക്രീയേറ്റീവ് പ്രൊഡ്യൂസർ - അഭിജിത്ത് ദേബ്, ആർട്ട് - സുഭാഷ് കരുൺ, സൗണ്ട് ഡിസൈൻ - രംഗനാഥ് രവീ, ലിറിക്സ് - അൻവർ അലി, മേക്കപ്പ് - റോണെക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ - മഷർ ഹംസ








