ഏറെ കോളിളക്കം സൃഷ്‌ടിച്ച ഗാനമാണ് ദീപിക പദുകോൺ (Deepika Padukone), ഷാരൂഖ് ഖാൻ (Shah Rukh Khan) എന്നിവർ അഭിനയിച്ച പത്താൻ (Pathaan) സിനിമയിലേത്. ഇതിലെ കാവി ബിക്കിനി രംഗമാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. കഴിഞ്ഞ ദിവസം ഇതേ ഗാനരംഗത്തിലെ സ്വർണ്ണ സ്വിംസ്യൂട്ട് രംഗം എടുത്തിമാറ്റിയതായി റിപ്പോർട്ട് ഉയർന്നിരുന്നു. എന്നാലിപ്പോൾ കാവി ബിക്കിനി ബിഗ് സ്‌ക്രീനിൽ കാണാൻ സാധിക്കുമോ ഇല്ലയോ എന്ന കാര്യവും ഉറപ്പിച്ചതായി അറിയുന്നു
'പത്താൻ' സംഘം സിനിമയിൽ നിന്നും ഗാനം നീക്കം ചെയ്യാനുള്ള ചൂടുപിടിച്ച ചർച്ചയിലാണ് എന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തുന്നു. സ്വർണ്ണ സ്വിംസ്യൂട്ടിൽ ദീപിക പദുക്കോണിന്റെ വൈറലായ 'സൈഡ് പോസ്', നിതംബത്തിന്റെ ക്ലോസ് അപ്പ് ഷോട്ടുകൾ, 'ബഹുത് താങ് കിയ' എന്ന വരികളിലെ മാദക നൃത്ത ചലനങ്ങളുടെ ദൃശ്യങ്ങൾ എന്നിവ നീക്കം ചെയ്യുകയോ വെട്ടിച്ചുരുക്കി പകരം 'അനുയോജ്യമായ ഷോട്ടുകൾ' നൽകുകയോ ചെയ്തതായി നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു