ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന എന്‍.ടി.ആര്‍. 30 എന്ന ചിത്രത്തില്‍ സെയിഫ് അലി ഖാന്‍ (Saif Ali Khan) ജോയിന്‍ ചെയ്തു. ജൂനിയര്‍ എന്‍.ടി.ആറും (Jr NTR) ബോളിവുഡ് താരസുന്ദരി ജാന്‍വി കപൂറും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് ദേശീയപുരസ്‌ക്കാര ജേതാവ് കൂടിയായ സെയിഫ് എത്തുന്നത്. ജനതാ ഗാരേജിന് ശേഷം കൊരട്ടാല ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സെയ്ഫ് ഈ സിനിമയിലേക്കില്ല എന്ന തരത്തിൽ മുൻപ് പ്രചരണമുണ്ടായിരുന്നു