ഇതിൽ കൂടുതൽ വ്യക്തത വരുത്താൻ മുൻ പോൺ താരം സണ്ണി ലിയോണിനെ സിനിമാ ലോകം സ്വാഗതം ചെയ്തതിനെ കുറിച്ചും കങ്കണ പറഞ്ഞിരുന്നു. പോൺ താരമായിരുന്ന സണ്ണി ലിയോണിയെ ഈ ഇൻഡസ്ട്രി രണ്ടും കയ്യും നീട്ടി സ്വീകരിച്ചു. എന്നാലിപ്പോൾ പോൺ താരം എന്നു പറയുമ്പോൾ എന്തോ അധിക്ഷേപം ആയാണല്ലോ ചിലർ കരുതുന്നത് എന്നായിരുന്നു പരാമർശം.
സുശാന്തിന്‍റെ മരണത്തിന്‍റെ പേരിൽ കങ്കണ ആരംഭിച്ച യുദ്ധം ഇപ്പോൾ ഗതി മാറി വ്യക്തിപരമായ തലങ്ങളിലേക്ക് നീങ്ങി എന്ന വിമർശനം ശക്തമാണ്. അത് സത്യമാണെന്ന് തെളിയിക്കുന്ന പല സന്ദർഭങ്ങളും കങ്കണ തന്നെ നൽകിയിട്ടുമുണ്ട്. തന്‍റെ വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കാൻ സുശാന്തിന്‍റെ മരണം കങ്കണ മറയാക്കുന്നു എന്ന ആരോപണമാണ് ഉന്നയിക്കപ്പെടുന്നത്. വിഷയത്തിൽ പല താരങ്ങളും കങ്കണക്കെതിരെ രംഗത്തു വരികയും ചെയ്തിട്ടുണ്ട്.