Suresh Gopi in Garudan | സുരേഷ് ഗോപി എത്തി; 'ഗരുഡൻ' ചിറകടിച്ച് പറക്കുന്നു
- Published by:user_57
- news18-malayalam
Last Updated:
ഹരീഷ് മാധവ് എന്ന പോലീസ് ഓഫീസർ കഥാപാത്രമാണ് സുരേഷ് ഗോപിയുടേത്
സുരേഷ് ഗോപിയും ബിജു മേനോനും കേന്ദ്രകഥാപാത്രങ്ങളായി മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന 28-മത് ചിത്രം 'ഗരുഡന്റെ' സെറ്റിൽ സുരേഷ് ഗോപി ജോയിൻ ചെയ്തു. ഹരീഷ് മാധവ് എന്ന പോലീസ് ഓഫീസർ കഥാപാത്രമാണ് സുരേഷ് ഗോപിയുടേത്. മട്ടാഞ്ചേരിയിൽ നടക്കുന്ന ഷൂട്ടിംഗിൽ സിദ്ധിഖ്, ജഗദീഷ് എന്നിവർക്കൊപ്പമുള്ള സീനുകളാണ് ചിത്രീകരിക്കുന്നത്
advertisement
advertisement
advertisement
അജയ് ഡേവിഡ് കാച്ചപ്പള്ളി ആണ് ചിത്രത്തിനായി ക്യാമറ ചെയ്യുന്നത്. സുരേഷ് ഗോപിയുടെ 'പാപ്പൻ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനും ക്യാമറ ചലിപ്പിച്ചത് അജയ് ആയിരുന്നു. കഥ ജിനേഷ് എം. ജനഗണമന, കടുവ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജെയ്ക്സ് ബിജോയ് വീണ്ടും മാജിക് ഫ്രെയിംസിന് വേണ്ടി ഗരുഡന്റെ സംഗീതം ഒരുക്കുന്നു. കടുവയിലെ പാലാപ്പള്ളി തിരുപ്പുള്ളി എന്ന് തുടങ്ങുന്ന ഹിറ്റ് ഗാനത്തിന്റെ വീഡിയോ ജയ്ക്സിനു വേണ്ടി ചെയ്തത് ഈ ചിത്രത്തിന്റെ സംവിധായകൻ അരുൺ വർമ്മയാണ് എന്നതും മറ്റൊരു പ്രത്യേകതയാണ്
advertisement
ചിത്രത്തിന്റെ എഡിറ്റർ- ശ്രീജിത്ത് സാരംഗ്. വരത്തൻ, ലൂക്കാ, തമാശ, കപ്പേള തുടങ്ങിയ ചിത്രങ്ങൾക്ക് ആർട്ട് കൈകാര്യം ചെയ്ത അനീസ് നാടോടിയും ഗരുഡന് വേണ്ടി ഒന്നിക്കുന്നു. ചിത്രത്തിന്റെ കോ- പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ- സന്തോഷ് കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- നവീൻ പി. തോമസ്, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ്- ബബിൻ ബാബു
advertisement