ആദാ ശർമ്മയുടെ 'ദി കേരള സ്റ്റോറി' (The Kerala Story) ബോക്‌സ് ഓഫീസിൽ ശക്തമായി മുന്നേറുകയാണ്. ചിത്രം ഇപ്പോൾ 100 കോടി ക്ലബ് ലക്ഷ്യമിട്ട് കുതിക്കുകയാണ്. ബോക്സ് ഓഫീസിൽ ഒരാഴ്ച കൊണ്ട് തന്നെ 93.7 കോടിയിലധികം ചിത്രം വാരിക്കൂട്ടിയതായി റിപ്പോർട്ട് പുറത്തുവന്നു. സുദീപ്തോ സെൻ സംവിധാനം ചെയ്ത ചിത്രം 2023 മെയ് 5 ന് പുറത്തിറങ്ങിയതിനു മുൻപും ശേഷവും ഏറെ കോളിളക്കം സൃഷ്‌ടിച്ചിരുന്നു
കേരള സ്റ്റോറി തീർച്ചയായും ബോക്‌സ് ഓഫീസിൽ മികച്ച പ്രതികരണം നേടുന്നുണ്ട്. ആരാധകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരുപോലെ സമ്മിശ്ര നിരൂപണങ്ങൾ നേടിയ ചിത്രം രാജ്യത്തുടനീളം കോളിളക്കം സൃഷ്ടിച്ചു കഴിഞ്ഞു. ചിത്രം നിരവധി വിവാദങ്ങളിൽ അകപ്പെട്ടതിനാൽ തമിഴ്‌നാട്ടിലെ തിയേറ്ററുകളിൽ നിന്ന് പിൻവലിച്ചിരുന്നു. പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജി ചിത്രത്തിന് നിരോധനം ഏർപ്പെടുത്തിയിരുന്നു (തുടർന്ന് വായിക്കുക)