മറ്റൊരു മേഖലയിൽ ജോലി ചെയ്യുന്ന ശ്രീനിഷ്; അഭിനയരംഗത്തേക്ക് പ്രവേശിക്കും മുൻപുള്ള ഫോട്ടോയുമായി താരം
What was Srinish Aravind doing before becoming an actor? | നടനാവുന്നതിനും മുൻപ് തീർത്തും വ്യത്യസ്ത മേഖലയിലായിരുന്നു ശ്രീനിഷ് അരവിന്ദ് തൊഴിലെടുത്തിരുന്നത്
അഭിനയരംഗത്ത് എത്തുന്നതിനും മുൻപ് താൻ ചെയ്തിരുന്ന ജോലിക്കിടെയുള്ള ചിത്രവുമായി നടനും ബിഗ് ബോസ് മത്സരാർത്ഥിയുമായ ശ്രീനിഷ് അരവിന്ദ്
2/ 8
2015ൽ ആരംഭിച്ച 'പ്രണയം' എന്ന സീരിയലാണ് ശ്രീനിഷിനെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനാക്കിയത്. ഇതിൽ ശരൺ ജി. മേനോൻ എന്ന സി.ഇ.ഒ.യുടെ വേഷമായിരുന്നു ശ്രീനിഷ് കൈകാര്യം ചെയ്തിരുന്നത്
3/ 8
പിന്നീട് മലയാളത്തിലെ ബിഗ് ബോസ് ഷോയുടെ ആദ്യ സീസണിൽ പ്രധാനമത്സരാര്ഥിയായിരുന്നു ശ്രീനിഷ്
4/ 8
സഹമത്സരാർത്ഥിയായ പേളി മാണിയുമായുള്ള പ്രണയം ശ്രീനിഷിനെയും പേളിയെയും പ്രേക്ഷകരുടെ ഇഷ്‌ട താരങ്ങളാക്കി മാറ്റുകയും ചെയ്‌തു
5/ 8
2019 മെയ് മാസമായിരുന്നു ഇവരുടെ വിവാഹം
6/ 8
പേളിയും ശ്രീനിഷും ചേർന്നുള്ള 'പേളിഷ്' എന്ന വെബ് സീരീസും ശ്രദ്ധേയമാണ്
7/ 8
എന്നാൽ അഭിനയരംഗത്ത് എത്തുന്നതിനും മുൻപ് ശ്രീനിഷ് ഒരു സ്വകാര്യ സ്ഥാപനത്തിൽ അസിസ്റ്റന്റ് മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്. 2012ലെ ഫോട്ടോയാണിത്
8/ 8
ഫോട്ടോക്ക് താഴെ ഒരു ആരാധിക ചോദിച്ചപ്പോഴാണ് ശ്രീനിഷ് മറുപടി നൽകിയത്.