Unni Mukundan | ഉണ്ണി മുകുന്ദന്റെ 'ജയ് ഗണേഷ്' മിത്ത് വിവാദത്തിന്റെ മറുപടിയോ; ഷംസീറിന്റെ പരാമർശം കൂട്ടിവായിക്കണോ?
- Published by:user_57
- news18-malayalam
Last Updated:
ഉണ്ണി മുകുന്ദന്റെ സിനിമയ്ക്ക് പ്രചോദനം ഷംസീറിന്റെ മിത്ത് പരാമർശമോ? ഉത്തരമിതാ
നടൻ ഉണ്ണി മുകുന്ദനും (Unni Mukundan), സംവിധായകൻ രഞ്ജിത്ത് ശങ്കറും (Ranjith Sankar) കൈകോർക്കുന്ന മലയാള ചിത്രം 'ജയ് ഗണേഷ്' കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. 'മാളികപ്പുറം' എന്ന ചിത്രത്തിന് ശേഷം ഭക്തിയുടെ പശ്ചാത്തലത്തിൽ ടൈറ്റിൽ നൽകിയ ചിത്രമാണ് 'ജയ് ഗണേഷ്'. ഉണ്ണിയുടെ കഥാപാത്രത്തിന്റെ പേരും അങ്ങനെ തന്നെയെന്നാണ് സൂചന. ആദ്യമായാണ് രഞ്ജിത്ത് ശങ്കർ ചിത്രത്തിൽ ഉണ്ണി നായകനാവുന്നത്
advertisement
സംവിധായകൻ തന്നെയാണ് രചയിതാവും. 'മിത്താണോ? ഭാവനയോ? സാങ്കൽപ്പിക കഥാപാത്രമോ? അതോ യാഥാർത്ഥ്യമോ?' എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രം പ്രഖ്യാപിച്ചത്. ഇനിയും കെട്ടടങ്ങാത്ത മിത്ത് വിവാദത്തിന്റെ പശ്ചാത്തലത്തിൽ ചിത്രത്തിന് പ്രചോദനം ഷംസീറിന്റെ പരാമർശമോ എന്ന ചോദ്യം പലകോണുകളിൽ നിന്നും ഉയർന്നു കഴിഞ്ഞു (തുടർന്ന് വായിക്കുക)
advertisement
advertisement
advertisement
advertisement
advertisement