Sobhita Dhulipala | മരുമകൾക്ക് അങ്ങോട്ട് 'സ്ത്രീധനം'! ശോഭിതയ്ക്കും നാഗ ചൈതന്യക്കുമായി നാഗാർജുന നൽകുന്ന സമ്മാനം

Last Updated:
നാഗ ചൈതന്യയുടെ പിതാവ് നാഗാർജുന മരുമകൾക്കും മകനും നൽകുന്ന സമ്മാനം
1/5
നടൻ നാഗ ചൈതന്യയുടെയും (Naga Chaitanya) ശോഭിതയുടെയും (Sobhita Dhulipala) വിവാഹത്തിന് ഇനി ആകെ രണ്ട് ദിവസങ്ങൾ മാത്രം. രണ്ട് മരുമക്കൾ വീട്ടിൽ വലതുകാൽ വച്ച് കയറുന്നതിന്റെ സന്തോഷത്തിലാണ് നാഗാർജുനയുടെ അക്കിനേനി കുടുംബം. മൂത്ത മകൻ നാഗ ചൈതന്യയുടെ വധുവായി വരികയാണ് ശോഭിത. സാധാരണ ഗതിയിൽ മരുമക്കളുടെ കയ്യിൽ നിന്നും സ്ത്രീധനം വാങ്ങുന്ന കുടുംബങ്ങളിൽ നിന്നും നാഗാർജുനയുടെ കുടുംബം വേറിട്ട് നിൽക്കുകയാണ്. ഇവർ മരുമകളെ സമ്മാനങ്ങൾ നൽകി സ്വീകരിക്കുന്ന പതിവിന് തുടക്കമിടുകയാണ്

advertisement
2/5
ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ മകന്റെ വിവാഹനിശ്ചയ ചടങ്ങിന്റെ വിവരങ്ങൾ പുറത്തുവിട്ടതും നാഗാർജുന തന്നെ. അത്യന്തം സന്തോഷത്തോടു കൂടിയാണ് ഈ വിവരം അവർ പുറത്തുവിട്ടത്. ഇളയമകൻ അഖിൽ അക്കിനേനിയുടെ വിവാഹനിശ്ചയ വിവരവും അദ്ദേഹം അത്തരത്തിൽ പുറത്തുവിട്ടിരുന്നു. മരുമകളാവാൻ പോകുന്ന ശോഭിതയുടെ ഭവനത്തിൽ ഗംഭീര തയാറെടുപ്പുകൾ നടന്നുവരികയാണ്. അതിനിടെയാണ് നാഗാർജുന വരൻ പോകുന്ന മരുമകളെ സ്വീകരിക്കാൻ ഒരു പുത്തൻ സാരഥിയെ തന്നെ വീട്ടിലേക്ക് ക്ഷണിച്ച വിവരം സമൂഹമാധ്യമങ്ങൾ കണ്ടെത്തിയത് (തുടർന്ന് വായിക്കുക)

3/5
ഒരു പുത്തൻ ലക്ഷുറി കാർ ഓടിച്ചു പോകുന്ന നാഗാർജുനയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ലെക്സസ് LM MPV കാർ ആണിത്. മെറൂൺ നിറമാണ് കാറിനുള്ളത്. ഖൈരതാബാദിലെ ആർ.ടി.എ. ഓഫീസിലാണ് ഈ കാർ രജിസ്റ്റർ ചെയ്തത്. നാഗാർജുന ഈ കാർ ഓടിച്ചു പോകുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വന്നു നിറയുകയാണ്. പ്രകൃതിക്ക് ഇണങ്ങുന്ന വിധം ഇന്ധന ഉപയോഗമുള്ള വാഹനമാണിത് എന്നും റിപ്പോർട്ടുകളുണ്ട്

4/5
ഈ കാറിന്റെ വില രണ്ടരക്കോടി രൂപ എന്നാണ് റിപ്പോർട്ടുകളിൽ പരാമർശം. ഇതിന്റെ ബെയ്‌സ് മോഡൽ മാത്രം 2.1 കോടിക്ക് ആരംഭിക്കുമത്രേ. ഹൈബ്രിഡ് ഇലക്ട്രിക്ക് കാർ ആണിത്. കാർ മരുമകൾക്കും മകനും സമ്മാനിക്കാൻ നാഗാർജുന ഉദ്ദേശിക്കുന്നുണ്ടത്രേ. നിലയിൽ പ്രീ-വെഡിങ് ആഘോഷങ്ങൾ ഗംഭീരമായി അരങ്ങേറുകയാണ്. ശോഭിതയ്ക്ക് തന്റെ വിവാഹം പരമ്പരാഗത മൂല്യങ്ങളെ ചേർത്തുപിടിച്ചു കൊണ്ടാകണം എന്ന് നിർബന്ധമുണ്ട് എന്ന് നാഗ ചൈതന്യ തന്നെ വ്യക്തമാക്കിയിരുന്നു

5/5
ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ ഒരുങ്ങുന്ന കൂറ്റൻ പന്തലിലാണ് നാഗ ചൈതന്യ ശോഭിതയ്ക്ക് താലിചാർത്തുക. വരന്റെ രണ്ടാം വിവാഹമാണിത്. നടി സമാന്ത റൂത്ത് പ്രഭുവുമായുള്ള വിവാഹബന്ധം അദ്ദേഹം 2021ൽ വേർപെടുത്തിയിരുന്നു. നാല് വർഷത്തോളം നീണ്ട ദാമ്പത്യം പരസ്പര ധാരണയോടു കൂടി പിരിയുകയായിരുന്നു നാഗാർജുനയുടെ മൂത്ത മകനായ നാഗ ചൈതന്യ

കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ

  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement