ഹാട്രിക്ക് അടിച്ച് ബാലയ്യ; ലിയോക്ക് ഒപ്പമെത്തിയ 'ഭഗവന്ത് കേസരി' ആറുദിവസം കൊണ്ട് 100 കോടി ക്ലബിൽ
- Published by:Rajesh V
- news18-malayalam
Last Updated:
Bhagavanth Kesari Movie: ബാലയ്യയുടെ തുടര്‍ച്ചയായ മൂന്നാമത്തെ ചിത്രമാണ് ഈ നേട്ടം കൈവരിക്കുന്നത്
advertisement
സംവിധായകൻ അനിൽ രവിപുടി ഒരുക്കിയ 'ഭഗവന്ത് കേസരി' ആഗോള ബോക്സോഫീസിലാണ് 100 കോടി കവിഞ്ഞത്. എന്നാല്‍ ദസറ അവധിക്ക് ശേഷം പ്രതീക്ഷിച്ചിരുന്ന പോലെ കളക്ഷനിൽ വലിയ ഇടിവാണ് ഒക്ടോബർ 25ന് ചിത്രത്തിന് ഉണ്ടായത്. ചിത്രം ഇപ്പോൾ ഇന്ത്യയിൽ 70 കോടി കളക്ഷനിലേക്ക് കുതിക്കുകയാണ്. അടുത്ത വാരാന്ത്യത്തിൽ വീണ്ടും ചിത്രം മികച്ച കളക്ഷനിലേക്ക് എത്തുമെന്നാണ് ട്രേഡി അനലിസ്റ്റുകൾ പറയുന്നത്.
advertisement
ബാലയ്യയുടെ അവസാന രണ്ട് ചിത്രങ്ങളായ 'അഖണ്ഡ', 'വീരസിംഹ റെഡ്ഡി' എന്നിവയും വൻ ഹിറ്റുകളായിരുന്നു. ആ പട്ടികയിലേക്കാണ് 'ഭഗവന്ത് കേസരി'യും എത്തുന്നത്. ആറ് ദിവസം കൊണ്ട് ലോകമെമ്പാടും 100 കോടി കടന്ന 'ഭഗവന്ത് കേസരി' ഇപ്പോഴും തിയറ്ററുകളിൽ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്നുണ്ട്. ബുധനാഴ്ച ചിത്രം ഇന്ത്യയിൽ 6 കോടി രൂപ നേടിയതായതാണ് കണക്കുകള്‍.
advertisement
advertisement
advertisement
advertisement