'മമ്മൂട്ടി സർ ഇതിഹാസമാണ്, മുമ്പിൽ നിൽക്കാനുള്ള ശേഷി പോലും തനിക്കില്ല': ഋഷഭ് ഷെട്ടി
- Published by:Rajesh V
- news18-malayalam
Last Updated:
Rishab Shetty Mammootty: 'മമ്മൂട്ടി സർ ഒരു ഇതിഹാസമാണ്. അദ്ദേഹത്തെ പോലുള്ള മഹാനടന്റെ മുമ്പിൽ നിൽക്കാനുള്ള ശക്തി എനിക്കില്ല. മമ്മൂട്ടിയെ പോലുള്ള ഇതിഹാസ താരങ്ങൾ മത്സരത്തിനുണ്ടായിരുന്നു എങ്കിൽ ഞാനെന്നെ തന്നെ വലിയ ഭാഗ്യവാനായി കാണുന്നു.'
advertisement
advertisement
advertisement
advertisement
മികച്ച നടനുളള ദേശീയ പുരസ്കാരത്തെ കുറിച്ചുള്ള താരത്തിന്റെ പ്രതികരണം ഇങ്ങനെ- 'ഞാനിത് പ്രതീക്ഷിച്ചിരുന്നില്ല. എനിക്ക് പുരസ്‌കാരം കിട്ടുമെന്ന് ഒരുപാട് പേർ പറഞ്ഞിരുന്നുവെങ്കിലും വാർത്താ സമ്മേളനത്തിൽ ജൂറി പറയും വരെ എനിക്ക് വിശ്വാസമില്ലായിരുന്നു. പുരസ്‌കാര വാർത്തയറിഞ്ഞ് ആദ്യമായി അഭിനന്ദിച്ചത് ഭാര്യയാണ്. കാന്താരയിലെ പ്രകടനത്തിന് പുരസ്‌കാരം നൽകാൻ ജൂറിക്ക് അവരുടേതായ കാരണമുണ്ടായിരിക്കണം.'
advertisement
അതേസമയം, ദേശീയ പുരസ്കാര പ്രഖ്യാപനത്തിൽ മമ്മൂട്ടിയെ തഴഞ്ഞുവെന്നുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കാട്ടി ജൂറി അംഗം എം ബി പത്മകുമാർ രംഗത്ത് വന്നിരുന്നു. മമ്മൂട്ടി അഭിനയിച്ച ചിത്രങ്ങളൊന്നും പുരസ്‌കാരത്തിനായി ജൂറിക്ക് മുമ്പിൽ വന്നിട്ടില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. അവസാന റൗണ്ടില്‍ മമ്മൂട്ടിയും ഋഷഭ് ഷെട്ടിയും കടുത്ത മത്സരമാണ് നടന്നത് എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍.