Nazriya Nazim | പണമല്ലല്ലോ സ്നേഹം; അനുജന്റെ വധുവിന് നസ്രിയ നൽകിയ സമ്മാനം
- Published by:meera_57
- news18-malayalam
Last Updated:
എല്ലാവർക്കും മുന്നിൽ എടുത്തു കാണിച്ച ശേഷം മാത്രമാണ് നസ്രിയ അത് വധുവിനെ അണിയിച്ചത്
കുടുംബത്തിലേക്ക് ഒരു മരുമകളായി, അനുജൻ നവീൻ നസീമിന്റെ കൈപിടിച്ച് കടന്നു വരാൻ പോകുന്ന നാത്തൂനെ സ്നേഹത്തോടു കൂടി സ്വീകരിക്കുകയാണ് നസ്രിയ നസിം (Nazriya Nazim). തന്നെക്കാൾ കേവലം ഒരു വയസു മാത്രം ഇളയ അനുജനാണ് നവീൻ. കുഞ്ഞുനാൾ മുതലേ ഒന്നിച്ചു വളർന്ന ഇവർ നസ്രിയയുടെ വിവാഹ ശേഷവും ജീവിതത്തിലും സിനിമയിലും ദൃഢബന്ധം തുടർന്ന്. അമ്പിളി സിനിമയിൽ സൗബിൻ ഷാഹിറിന്റെ ഒപ്പം നായകവേഷം ചെയ്തിരുന്നു നവീൻ (Pic courtesy: നീലക്കുയിൽ എന്റെർറ്റൈന്മെന്റ്സ്, വെറൈറ്റി മീഡിയ)
advertisement
അളിയന്റെ സ്ഥാനത്തു നിന്ന് ഫഹദ് ഫാസിലും തന്റെ കർത്തവ്യം ഭംഗിയായി നിറവേറ്റി. ചേച്ചിയും അളിയനും നവീനിന്റെ വിവാഹനിശ്ചയത്തിൽ എല്ലാ റോളും ഭംഗിയായി നിറവേറ്റുകയും ചെയ്തു. വിവാഹനിശ്ചയത്തിന്റെ ദൃശ്യങ്ങൾ നവമാധ്യമങ്ങളുടെ പേജുകളിലൂടെ വൈറലായി മാറാൻ അധികം സമയം വേണ്ടിവന്നില്ല. അടുത്ത ബന്ധുക്കൾ പലരും വിവാഹനിശ്ചയത്തിൽ പങ്കെടുത്തു (തുടർന്ന് വായിക്കുക)
advertisement
നസിമുദീനിന്റെയും ബീനയുടെയും മക്കളാണ് നസ്രിയയും നവീനും. നിശ്ചയ വേദിയിൽ നവീനിന്റെ കയ്യിൽ വാച്ച് അണിയിച്ചത് അളിയൻ ഫഹദാണ്. നസ്രിയ അന്നേരം തന്റെ നാത്തൂന്റെ അരികിൽ ആയിരുന്നു. വളരെ ആർഭാടം നിറഞ്ഞ വിവാഹമായിരുന്നു നസ്രിയ നസീമിന്റെതെങ്കിൽ, അതുപോലെ ആഘോഷങ്ങൾക്ക് ഒട്ടും കുറവില്ലാതെയാണ് അനുജന്റെ വിവാഹനിശ്ചയവും നടന്നത്
advertisement
നവീനിന്റെ വധുവിന്റെ വിവരങ്ങൾ ലഭ്യമായി വരുന്ന ഈ വേളയിൽ, നസ്രിയ നസീം തന്റെ ഭാവി നാത്തൂന് നൽകിയ സമ്മാനം സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. സർവാഭരണ വിഭൂഷിതയായാണ് മനോഹരമായി അണിഞ്ഞൊരുങ്ങിയ വധു ചടങ്ങിൽ വന്നുചേർന്നത്. ഇതിനു പുറമേ. വധുവിനൊപ്പം ഇരുന്ന്, ഒരു പെട്ടിയിൽ അടച്ചു കൊണ്ടുവന്ന ആഭരണം കഴുത്തിൽ അണിയിച്ചത് നസ്രിയയാണ്
advertisement
ഫഹദ് നായകനായ ഒരു സിനിമയുടെ പേരുമായി ബന്ധമുണ്ട് ഈ മാലയ്ക്ക്. നസ്രിയ അനുജന്റെ ഭാര്യക്ക് സമ്മാനിച്ചത് ഒരു ഡയമണ്ട് നെക്‌ളേസ് എന്നാണ് ലഭ്യമായ വിവരം. വേദിയിൽ ഇരിക്കുന്ന എല്ലാവർക്കും മുന്നിൽ എടുത്തു കാണിച്ച ശേഷം മാത്രമാണ് നസ്രിയ ഇത് വധുവിന്റെ അണിയിച്ചത്. വിപണിയിൽ വളരെയേറെ മൂല്യമുള്ള ആഭരണമായിരിക്കും ഇത്
advertisement