Nazriya Nazim| വൈകാരികവും വ്യക്തിപരവുമായ വെല്ലുവിളികളോട് മല്ലിടുന്നതായി നസ്രിയയുടെ പോസ്റ്റ്
- Published by:Sneha Reghu
- news18-malayalam
Last Updated:
പെട്ടെന്ന് അപ്രത്യക്ഷമായതിൽ കുടുംബത്തോടും സുഹൃത്തുക്കളോടും ആരാധകരോടും വിശദീകരിക്കണമെന്ന് തോന്നിയതിനാലാണ് കുറിപ്പ് പങ്കുവച്ചതെന്ന് നടി പറഞ്ഞു
advertisement
advertisement
കഴിഞ്ഞ നവംബറിൽ പുറത്തിറങ്ങിയ 'സൂക്ഷമദര്‍ശിനി' ആണ് നസ്രിയയുടെ അവസാന ചിത്രം. ഈ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് നടി അവസാനം പൊതിയിടങ്ങളിൽ സജീവമായത്. നാലരമാസം മുമ്പാണ് താരം ഏറ്റവും അവസാനമായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റും പങ്കുവച്ചത്. തന്റെ അസാന്നിധ്യത്തിന്റെ കാരണങ്ങൾ പൂർണമായും വ്യക്തമായില്ലെങ്കിലും എല്ലാവരോടും ക്ഷമ ചോദിച്ചുകൊണ്ടാണ് നസ്രിയ കുറിപ്പ് അവസാനിപ്പിച്ചത്.
advertisement
കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞാന്‍ വൈകാരികവും വ്യക്തിപരവുമായ വെല്ലുവിളികളോട് മല്ലിടുകയായിരുന്നു. തന്റെ 30-ാം പിറന്നാൾ ആഘോഷം, പുതുവർഷാഘോഷം, സൂക്ഷ്മദര്‍ശനിയുടെ വിജയാഘോഷം അടക്കം പ്രധാനപ്പെട്ട നിമിഷങ്ങള്‍ തനിക്ക് മിസ്സായെന്നാണ് നസ്രിയ കുറിപ്പിൽ പറയുന്നത്. എന്തുകൊണ്ടാണ് തനിക്ക് പങ്കെടുക്കാന്‍ കഴിയാതെ പോയതെന്ന് വിശദീകരിക്കാന്‍ കഴിയാതിരുന്നതിലും ഫോണ്‍ എടുക്കാതിരുന്നതിലും മെസേജുകള്‍ക്ക് മറുപടി നല്‍കാതിരുന്നതിലും സുഹൃത്തുക്കളോട് ഖേദം പ്രകടിപ്പിക്കുന്നു. താൻ കാരണമുണ്ടായ ആശങ്കകള്‍ക്കും അസൗകര്യങ്ങള്‍ക്കും നടി കുറിപ്പിലൂടെ ക്ഷമ ചോദിച്ചു.
advertisement
ജോലിക്കായി എന്നെ സമീപിക്കാന്‍ ശ്രമിച്ച എല്ലാ സഹപ്രവര്‍ത്തകരോടും ഖേദം പ്രകടിപ്പിക്കുന്നു. എന്റെ അസാന്നിധ്യം കൊണ്ടുണ്ടായ തടസ്സങ്ങളില്‍ ഞാന്‍ ക്ഷമചോദിക്കുന്നു. മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ട്ക്സ് അവാര്‍ഡ് ലഭിച്ചതിലെ സന്തോഷവും താരം പ്രകടിപ്പിച്ചു. അംഗീകാരത്തിന് നന്ദി. മറ്റ് ജേതാക്കള്‍ക്കും നാമനിര്‍ദേശം ചെയ്യപ്പെട്ടവര്‍ക്കും താരം അഭിനന്ദനങ്ങളും അറിയിച്ചു.
advertisement
ഇതൊരു ദുഷ്കരമായ യാത്രയാണ്. സുഖംപ്രാപിച്ചുവരുന്നതായും ഓരോദിവസവും മെച്ചപ്പെട്ടുവരുന്നതായും നിങ്ങളെ അറിയിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഈ സമയത്ത് എന്നെ മനസിലാക്കുന്നതിനും പിന്തുണയ്ക്കുന്നതിനും നന്ദിയെന്നും നടി പറഞ്ഞിരുന്നു. പൂര്‍ണ്ണമായും എനിക്ക് തിരിച്ചുവരാന്‍ കുറച്ചുസമയം വേണ്ടിവന്നേക്കാം. പക്ഷേ, ഒരുകാര്യം ഉറപ്പുപറയാം, താന്‍ വീണ്ടെടുക്കലിന്റെ പാതയിലാണ്. പെട്ടെന്ന് അപ്രത്യക്ഷമായതിൽ കുടുംബത്തോടും സുഹൃത്തുക്കളോടും ആരാധകരോടും വിശദീകരിക്കണമെന്ന് തോന്നിയതിനാലാണ് കുറിപ്പ് പങ്കുവച്ചതെന്ന് നടി പറഞ്ഞു.
advertisement
advertisement