Jawan | ജവാന് പുതിയ റെക്കോർഡ്; അതിവേഗം 300 കോടി കളക്ഷൻ നേടുന്ന ചിത്രം; മറികടന്നത് പത്താൻ ഉൾപ്പടെയുള്ള സിനിമകളെ
- Published by:Anuraj GR
- news18-malayalam
Last Updated:
ഈ പുതിയ റെക്കോർഡിൽ ജവാൻ മറികടന്നത് ഷാരൂഖിന്‍റെ തന്നെ പത്താൻ എന്ന ചിത്രമാണ്
കളക്ഷൻ റെക്കോർഡുകളെല്ലാം തിരുത്തിക്കുറിച്ച് വമ്പൻ വിജയമായി പ്രദർശനം തുടരുകയാണ് ഷാരൂഖ് ഖാന്‍റെ ജവാൻ. ചിത്രം റിലീസ് ചെയ്ത ദിവസം മുതൽ ബോക്സോഫീസ് റെക്കോർഡുകൾ ഓരോന്നായി ജവാൻ തകർക്കുകയാണ്. ഏറ്റവുമൊടുവിൽ ഏറ്റവും വേഗത്തിൽ 300 കോടി രൂപ കളക്ഷൻ നേടുന്ന ബോളിവുഡ് ചിത്രമെന്ന റെക്കോർഡാണ് ജവാൻ സ്വന്തമാക്കിയത്. ഇന്ത്യൻ സിനിമയിലെ പ്രശസ്തനായ ട്രേഡ് അനലിസ്റ്റ് തരൺ ആദർശാണ് ഇക്കാര്യം അറിയിച്ചത്.
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
ജവാനിൽ തകർപ്പൻ പ്രകടനമാണ് ഷാരൂഖ് ഖാൻ നടത്തിയത്. സിനിമയിൽ ഇരട്ട വേഷത്തിലാണ് ഷാരൂഖ് ഖാൻ എത്തുന്നത്. നയൻതാര, പ്രിയാ മണി, സന്യ മൽഹോത്ര, യോഗി ബാബു, സുനിൽ ഗ്രോവർ, റിധി ദോഗ്ര എന്നിവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദീപിക പദുകോൺ, സഞ്ജയ് ദത്ത് എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ അതിഥിതാരങ്ങളായി എത്തുന്നുണ്ട്. അനിരുദ്ധാണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.