മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നിത്യ മേനോൻ (Nithya Menen). ആകാശ ഗോപുരം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് നായികയായി മാറിയ ബെംഗളൂരുവിൽ ജനിച്ചു വളർന്ന മലയാളിയായ നിത്യ പിന്നീട് അന്യഭാഷകളിലും സജീവമായി. നിത്യയെ പക്ഷെ മലയാളി ആരാധകർ ഏറ്റവും ഓർക്കുക 'തത്സമയം ഒരു പെൺകുട്ടി' എന്ന ചിത്രത്തിലെ പ്രകടനത്തിനാവും. ഇനിയും വിവാഹം ചെയ്യാത്ത മലയാളി താരസുന്ദരിമാരിൽ ഒരാൾ കൂടിയാണ് നിത്യ
50 ലധികം സിനിമകളിൽ അഭിനയിച്ച നിത്യ മൂന്ന് ഫിലിംഫെയർ സൗത്ത് അവാർഡുകൾ, രണ്ട് നന്ദി അവാർഡുകൾ എന്നിവയുൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. 1998-ൽ 'ദ മങ്കി ഹൂ ന്യൂ ടൂ മച്ച്' എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ പത്തുവയസ്സുള്ളപ്പോൾ അവർ ബാലതാരമായി സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ചു. എന്നാൽ നിത്യ ഒരു പ്രമുഖ മലയാള താരവുമായി വിവാഹിതയാവുന്നു എന്ന റിപോർട്ടുകൾ അടുത്തിടെ പ്രചരിച്ചിരുന്നു (തുടർന്ന് വായിക്കുക)