ബാഹുബലി തീര്‍ത്ത പ്രതീക്ഷയുടെ അമിതഭാരം; പ്രഭാസിന് എന്തുപറ്റി ? ആരാധകര്‍ നിരാശയില്‍
- Published by:Arun krishna
- news18-malayalam
Last Updated:
ബാഹുബലിക്ക് ശേഷം വന്‍ മുതല്‍ മുടക്കിലുള്ള സിനിമകളാണ് പ്രഭാസിനെ തേടിയെത്തിയത്. പക്ഷെ ബാഹുബലി പോലെയോ അതിന് മുകളില്‍ നില്‍ക്കുന്നതോ ആയ ഒരു വിജയം നേടാന്‍ പ്രഭാസിന് കഴിഞ്ഞതുമില്ല
ഒരു സിനിമ.. ഒരോറ്റ സിനിമ ഒരു നടന്‍റെ തലവരമാറ്റിയെഴുതുന്നത് പലപ്പോഴും സിനിമ മേഖലയില്‍ കാണാറുള്ള കാഴ്ചയാണ്. പലരുടെയും കാര്യത്തില്‍ ഇത് നല്ല രിതിയിലും ചിലരുടെ കാര്യത്തില്‍ മോശം രീതിയിലും ഈ 'തലവര' എഫക്ട് ചെയ്തു എന്ന് പറയേണ്ടിവരും. അക്കൂട്ടത്തില്‍ ഒരു സിനിമ ബ്രഹ്മാണ്ഡ വിജയം നേടികയും അതിലെ നായകന്‍ ലോക ശ്രദ്ധ നേടുകയും ചെയ്യുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് ഈ വിജയം ആവര്‍ത്തിക്കാന്‍ കഴിയാതെ പോകുക എന്നത് ആ നടനെ സംബന്ധിച്ചും അയാളുടെ ആരാധകരെ സംബന്ധിച്ചും തീര്‍ത്തും നിരാശ ജനകമാണ്.
advertisement
അത്തരത്തില്‍ ബാഹുഹലി എന്ന ഒറ്റ സിനിമ കൊണ്ട് ലോകം മുഴുവനും അറിയപ്പെടുന്ന നായക നടനായി മാറിയ ആളാണ് തെലുങ്ക് സൂപ്പര്‍ താരം പ്രഭാസ്. 2015ല്‍ എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി ഒന്നാം ഭാഗത്തിനും 2017 ല്‍ പുറത്തിറങ്ങിയ രണ്ടാം ഭാഗത്തിനും ശേഷം തീര്‍ത്തും നിറം മങ്ങിയ പ്രകടമാണ് പ്രഭാസ് കാഴ്ചവെച്ചത്. ഒടുവില്‍ റിലീസ് ചെയ്ത ആദിപുരുഷിനും സമാനമായ പ്രകടനം തന്നെയാണ് നടനില്‍ നിന്ന് ലഭിച്ചത്.
advertisement
2002ല്‍ പുറത്തിറങ്ങിയ ഈശ്വര്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറിയ പ്രഭാസ്, ചെറുതും വലുതുമായ നിരവധി സിനിമകളില്‍ തുടര്‍ന്ന് അഭിനയിച്ചു. 2005ല്‍ രാജമൗലിയുമായി ആദ്യമായി കൈകോര്‍ത്തുകൊണ്ട് ഛത്രപതി എന്ന സിനിമയില്‍ നായകനായി. സൂപ്പര്‍ താര പദവിയിലേക്ക് പ്രഭാസിനെ നയിക്കുന്നതില്‍ ഛത്രപതി വലിയ പങ്കുവഹിച്ചു.
advertisement
അതിന് ശേഷം മികച്ച വിജയങ്ങളുമായി തെലുങ്കിലെ മുന്‍ നിര നായകനായി വളര്‍ന്ന പ്രഭാസ് 2013ല്‍ മിര്‍ച്ചി എന്ന സിനിമയ്ക്ക് ശേഷം പൂര്‍ണമായും ബാഹുഹലിക്ക് വേണ്ടി മാറ്റിവെച്ചു. ആദ്യ ഭാഗത്തില്‍ മഹേന്ദ്ര ബാഹുബലി, അമരേന്ദ്ര ബാഹുബലി എന്നീ കഥാപാത്രങ്ങളെയാണ് പ്രഭാസ് അവതരിപ്പിച്ച്. ബോക്സ് ഓഫീസില്‍ നേടിയ ഉജ്വല വിജയത്തിലൂടെ പ്രഭാസും പാന്‍ ഇന്ത്യന്‍ നായകന്‍ എന്ന വിശേഷണത്തിലേക്ക് ഉയര്‍ന്നു. രണ്ട് വര്‍ഷത്തിന് ശേഷമെത്തിയ ബാഹുബലി രണ്ടാം ഭാഗവും വിജയം ആവര്‍ത്തിച്ചതോടെ പ്രഭാസിന്‍റെ കരിയര്‍ ഗ്രാഫും ഉയര്‍ന്നു.
advertisement
അന്നുവരെ തെലുങ്ക് സിനിമ പ്രേമികള്‍ക്കിടയില്‍ മാത്രം ആരാധകരുണ്ടായിരുന്നു പ്രഭാസിന് ആന്ധ്രയ്ക്ക് പുറത്തേക്കും ആരാധകരെ സൃഷ്ടിക്കാന്‍ ബാഹുബലിയിലൂടെ കഴിഞ്ഞു. പക്ഷെ ബാഹുബലിയുടെ വിജയത്തിന് ശേഷം തുടര്‍ച്ചയായ രണ്ട് വര്‍ഷത്തേക്ക് പ്രഭാസിന്‍റെ പുതിയ ചിത്രങ്ങളൊന്നും റിലീസായില്ല. ആരാധകരുടെ കാത്തിരിപ്പിന് വിരാമിമിട്ട് 2019ല്‍ സുജിത്ത് സംവിധാനം ചെയ്ത 'സാഹോ' റിലീസിനെത്തി. ബാഹുബലി പോലോരു വിജയമായില്ല സാഹോ. പക്ഷെ സമ്മിശ്ര പ്രതികരണം കൊണ്ട് ഭേദപ്പെട്ട സാമ്പത്തിക വിജയം സാഹോ നേടി. ആദ്യ ആഴ്ചയില്‍ തന്നെ 200 കോടി കളക്ഷന്‍ നേടിയതിലൂടെ ആരാധകര്‍ക്കും ആശ്വസമായി സാഹോ മാറി.
advertisement
പിന്നീട് 2022ല്‍ റിലീസ് ചെയ്ത രാധേശ്യം എന്ന പിരിയോഡിക് റൊമാന്‍റിക് ഡ്രാമയിലൂടെയാണ് പ്രഭാസ് വീണ്ടുമെത്തിയത്. പക്ഷെ ചിത്രം ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു. കെട്ടുറപ്പില്ലാത്ത തിരക്കഥയും രണ്ടാം പകുതിയിലെ ലാഗും മോശം ഗ്രാഫിക്സും ചിത്രത്തിന് തിരിച്ചടിയായി. പിന്നീടങ്ങോട്ട് ഒരു പ്രഭാസ് ചിത്രത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പിന് അവസാനമായത് 2023ല്‍ ആദിപുരുഷിന്‍റെ വരവോടെയാണ്. ഇതിഹാസ കഥയായ രാമായണത്തിലെ ശ്രീരാമനായാണ് ഇക്കുറി പ്രഭാസ് എത്തിയത്. ലോകമെമ്പാടും വന്‍ പ്രൊമോഷന്‍ അടക്കം നടത്തിയിട്ടും തുടര്‍ച്ചയായ വിവാദങ്ങള്‍ ചിത്രത്തിനെ പിടികൂടികൊണ്ടേയിരുന്നു. മോശം ഗ്രാഫിക്സും നിര്‍മ്മാണത്തിലെ പോരായ്മയുമെല്ലാം ആദിപുരുഷിന് നെഗറ്റീവ് റിവ്യൂ സമ്മാനിച്ചു.
advertisement
കെജിഎഫ് എന്ന ഒറ്റ സിനിമയിലൂടെ ശ്രദ്ധേയനായി മാറിയ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാര്‍ ആണ് അണിയറയിലൊരുങ്ങുന്ന പ്രഭാസിന്‍റെ അടുത്ത സിനിമ. വന്‍ ബജറ്റില്‍ പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരിങ്ങുന്ന സലാര്‍ വൈകാതെ തിയേറ്ററുകളിലെത്തും. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പ്രൊജക്ട് കെ എന്ന സയന്‍സ് ത്രില്ലര്‍ ചിത്രം കൂടി പ്രഭാസിന്‍റെതായി വരാനുണ്ട്. ബാഹുബലിക്ക് ശേഷം വന്‍ മുതല്‍ മുടക്കിലുള്ള സിനിമകളാണ് പ്രഭാസിനെ തേടിയെത്തിയത്. പക്ഷെ ബാഹുബലി പോലെയോ അതിന് മുകളില്‍ നില്‍ക്കുന്നതോ ആയ ഒരു വിജയം നേടാന്‍ പ്രഭാസിന് കഴിഞ്ഞതുമില്ല. സാമ്പത്തിക വിജയത്തിന് അപ്പുറം പ്രകടനം കൊണ്ട് പ്രേക്ഷകനെ തൃപ്തിപ്പെടുത്താന്‍ പ്രഭാസ് ഇനിയും കാത്തിരിക്കേണ്ടി വരും.