Adipurush Box Office: നെഗറ്റീവ് പബ്ലിസിറ്റി വിനയായി; ആദിപുരുഷിന്റെ ബോക്സോഫീസ് കളക്ഷനിൽ വൻ ഇടിവ്
- Published by:Rajesh V
- news18-malayalam
Last Updated:
എല്ലാ ഭാഷകളിലെയും ചൊവ്വാഴ്ചത്തെ ആകെ കളക്ഷൻ 10 കോടി മാത്രമാണ്
റിലീസായി അഞ്ചാം ദിനം ബോക്സോഫീസ് കളക്ഷനിൽ വൻ ഇടിവുമായി പ്രഭാസ് ചിത്രം ആദിപുരുഷ്. ഓം റൗട്ട് സംവിധാനം ചെയ്ത് പ്രഭാസിനൊപ്പം കൃതി സനോനും സെയ്ഫ് അലിഖാനും അഭിനയിച്ച ചിത്രത്തിന് നെഗറ്റീവ് പബ്ലിസിറ്റിയാണ് വിനയായത്. രാമായണത്തിന്റെ 'വികലമായ' ചിത്രീകരണമാണെന്ന് ആരോപിച്ച് ആദിപുരുഷിനെതിരെ രാജ്യത്തൊട്ടാകെ പ്രതിഷേധം ഉയർന്നിരുന്നു.
advertisement
ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള നെഗറ്റീവ് കമന്റുകൾ ബോക്സ് ഓഫീസ് കളക്ഷനെ ബാധിച്ചുവെന്നാണ് വിലയിരുത്തൽ. എല്ലാ ഭാഷകളിലെയും ചൊവ്വാഴ്ചത്തെ കളക്ഷൻ 10 കോടി മാത്രമാണ്. Sacnilk.com റിപ്പോർട്ട് പ്രകാരം ചൊവ്വാഴ്ച വിവിധ ഭാഷകളിൽ നിന്നായി രാജ്യത്തുടനീളമുള്ള തിയേറ്ററുകളിൽ നിന്ന് ചിത്രത്തിന് കളക്ഷൻ ഇനത്തിൽ കിട്ടിയത് 10.8 കോടി രൂപയാണ്. തിങ്കളാഴ്ചവരെ ചിത്രത്തിന് ആഗോളതലത്തിൽ 375 കോടി രൂപ ഗ്രോസ് കളക്ഷൻ ലഭിച്ചുവെന്നാണ് നിർമാണ കമ്പനിയായ ടി-സീരീസ് അവകാശപ്പെടുന്നത്.
advertisement
റിലീസ് ദിനത്തിൽ 140 കോടി രൂപയാണ് ചിത്രം നേടിയത്. രണ്ടാം ദിനമായ ശനിയാഴ്ചത്തെ കളക്ഷൻ 100 കോടിയും. രാമായണത്തെയും അതിലെ കഥാപാത്രങ്ങളെയും വളച്ചൊടിച്ചെന്നാരോപിച്ച് സിനിമയുടെ റിലീസിനെ എതിർത്ത് ഒരുവിഭാഗം തെരുവിലിറങ്ങി പ്രതിഷേധം ഉയർത്തിയിരുന്നു. രാമായണത്തിന്റെ ഓൺ-സ്‌ക്രീൻ അഡാപ്റ്റേഷനാണ് ആദിപുരുഷ്, രാമനായി പ്രഭാസും സീതയായി കൃതി സനോനും രാവണനായി സെയ്ഫ് അലി ഖാനും അഭിനയിക്കുന്നു.
advertisement
advertisement