മേഘ്ന ഗുൽസാറിന്റെ പുതിയ ബോളിവുഡ് ചിത്രത്തിൽ പൃഥ്വിരാജും കരീനകപൂറും ഒന്നിക്കുന്നതായി സൂചന
- Published by:Nandu Krishnan
- news18-malayalam
Last Updated:
അക്ഷയ് കുമാറും ടൈഗർ ഷെറോഫും നായകൻമാരായ ഛോട്ടേമിയാൻ ബഡേമിയാനായിരുന്നു പൃഥ്വിരാജ് അവസാനം അഭിനയിച്ച ബോളിവുഡ് ചിത്രം
മലയാളികളുടെ ഇഷ്ടതാരം പൃഥ്വിരാജ് സുകുമാരന്റെ ബോളിവുഡിലെ ആരാധകർക്ക് ഒരു സന്തോഷ വാർത്ത. മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന പുതിയ ബോളിവുഡ് ചിത്രത്തിൽ കരീനകപൂറിനൊപ്പം പൃഥ്വിരാജും എത്തുമെന്ന് റിപ്പോർട്ടുകൾ. അക്ഷയ് കുമാറും ടൈഗർ ഷെറോഫും നായകൻമാരായ ഛോട്ടേ മിയാൻ ബഡേമിയാനായിരുന്നു പൃഥ്വിരാജിന്റേതായി അവസാനമായി പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം.ചിത്രത്തിലെ വില്ലൻ വേഷമാണ് പൃഥ്വിരാജ് ചെയ്തത്.
advertisement
മേഘ്ന ഗുൽസാർ സംവിധാനം ചെയ്യാൻ പോകുന്ന പുതിയ ചിത്രത്തിൽ കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒന്നിക്കുന്നുണ്ടെന്ന വാർത്ത ഇന്ത്യ ടുഡെയാണ് റിപ്പോർട്ട് ചെയ്തത്. ദായ്ര എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നതെന്നും റിപ്പോർട്ട് ഉണ്ട്. ചിത്രത്തിൽ ഒരു പോലീസ് ഓഫീസറായി പൃഥ്വിരാജ് എത്തുമെന്നാണ് സൂചന. സിനിമയെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
advertisement
advertisement
advertisement