ഇന്ത്യൻ, ദൃശ്യം...; രജനീകാന്ത് വേണ്ടെന്നു വെച്ച 5 ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾ
- Published by:Naseeba TC
- news18-malayalam
Last Updated:
രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ് രജനികാന്ത് ചിത്രത്തിൽ നിന്ന് പിന്മാറിയത്
ചില താരങ്ങളെ കുറിച്ച് പറയുമ്പോൾ തന്നെ അവർ അഭിനയിച്ച ക്ലാസിക് ബ്ലോക്ക് ബസ്റ്റർ സിനിമകൾ മനസ്സിലേക്ക് എത്താറില്ലേ? അങ്ങനെയുള്ള ചിത്രങ്ങളിൽ ചിലതാണ്, മുതൽവൻ, ഇന്ത്യൻ, ദൃശ്യം തുടങ്ങിയവ.
advertisement
അർജുൻ, കമൽഹാസൻ എന്നിവർ ഗംഭീരമാക്കിയ ചിത്രങ്ങളാണ് ഇവയെല്ലാം. എന്നാൽ, യഥാർത്ഥത്തിൽ ഈ ചിത്രങ്ങളിലെല്ലാം നായകനാകേണ്ടിയിരുന്നത് മറ്റൊരാളായിരുന്നു. സാക്ഷാൽ രജനീകാന്ത്.
advertisement
ശങ്കർ കഥയും തിരക്കഥയും സംവിധാനവും നിർമാണവും നിർവഹിച്ച ബ്ലോക്ക് ബസ്റ്റർ ചിത്രമാണ് മുതൽവൻ. 1999 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ അർജുൻ ആണ് നായകനായി എത്തിയത്.
advertisement
എന്നാൽ, ചിത്രത്തിൽ നായകനാകാൻ ശങ്കർ ആദ്യം സമീപിച്ചത് രജനീകാന്തിനെയായിരുന്നു. രാഷ്ട്രീയ കാരണങ്ങളാലാണ് രജനീകാന്ത് ശങ്കറിന്റെ പൊളിട്ടിക്കൽ ഡ്രാമയിൽ നിന്നും വിട്ടു നിന്നത് എന്നാണ് സൂചന.
advertisement
1999 ൽ ഡിഎംകെ നേതാവ് കരുണാനിധിയെയായിരുന്നു രജനീകാന്ത് പിന്തുണച്ചിരുന്നത്. ഈ സമയത്ത് ഒരു രാഷ്ട്രീയ ചിത്രത്തിൽ അഭിനയിക്കുന്നത് ശരിയായിരിക്കില്ല എന്ന കാരണത്താലാണ് രജനീകാന്ത് ചിത്രം വേണ്ടെന്നു വെച്ചതെന്നാണ് റിപ്പോർട്ടുകൾ.
advertisement
കമൽഹാസന്റെ വമ്പൻ ചിത്രങ്ങളിൽ ഒന്നാണ് ഇന്ത്യൻ. 1996 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ശങ്കറും കമൽഹാസനും. ഇന്ത്യനിൽ കമൽഹാസൻ അവതരിപ്പിച്ച കഥാപാത്രവും ശങ്കർ ആദ്യം നൽകിയത് രജനീകാന്തിനായിരുന്നു.
advertisement
എന്നാൽ, ഈ ചിത്രവും താരം വേണ്ടെന്നു വെക്കുകയായിരുന്നു. വീരശേഖരൻ സേനാപതി എന്ന കഥാപാത്രം എന്തുകൊണ്ട് രജനീകാന്ത് വേണ്ടെന്നുവെച്ചു എന്നത് വ്യക്തമല്ല.
advertisement
മലയാളത്തിൽ മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം തമിഴിൽ അവതരിപ്പിച്ചത് കമൽഹാസനായിരുന്നു. പാപനാശം എന്ന പേരിൽ തമിഴിൽ ഇറങ്ങിയ ചിത്രത്തിലേക്കും ആദ്യം പരിഗണിച്ചത് രജനീകാന്തിനെയായിരുന്നു.
advertisement
തിരക്കഥയിലെ അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് രജനീകാന്ത് ചിത്രത്തിൽ നിന്ന് പിന്മാറിയതെന്നാണ് റിപ്പോർട്ടുകൾ. തുടർന്നാണ് കമൽഹാസനിലേക്ക് അണിയറപ്രവർത്തകർ എത്തിയത്.
advertisement
ഗൗതം വാസുദേവ മേനോൻ സംവിധാനം ചെയ്ത ധ്രുവ നച്ചത്തിരത്തിലും ആദ്യ ഓപ്ഷൻ വിക്രം ആയിരുന്നില്ല. സൂര്യ, രജനീകാന്ത് എന്നിവരെ സമീപിച്ചതിനു ശേഷമാണ് സംവിധായകൻ വിക്രമിലെത്തുന്നത്. തിരക്കഥ ഇഷ്ടപ്പെട്ടെങ്കിലും രജനീകാന്ത് ചിത്രം വേണ്ടെന്നു വെക്കുകയായിരുന്നു.
advertisement