വേതാളം റീമേക്ക് അവതാളത്തില്‍; ജയിലറിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് ചിരഞ്ജീവിയുടെ 'ഭോലാ ശങ്കര്‍'

Last Updated:
100 ബജറ്റില്‍ ഒരുക്കിയ ചിത്രം നാല് ദിവസം കൊണ്ട് ആകെ 23 കോടി രൂപയാണ് കളക്ഷന്‍ നേടിയത്.
1/8
 ബോക്സ് ഓഫീസില്‍ കുതിപ്പ് തുടര്‍ന്ന് രജനികാന്ത് ചിത്രം ജയിലര്‍. ഇന്ത്യയിലും വിദേശത്ത് നിന്നുമായി 400 കോടി രൂപയുടെ കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്.

advertisement
2/8
 തമിഴ്നാടിന് പുറത്തും ജയിലറിന് ലഭിക്കുന്ന വന്‍ സ്വീകാര്യതയാണ് കളക്ഷനിലെ ഈ കുതിപ്പിന് കാരണം.

3/8
Bhola Shankar
അതേസമയം, ജയിലറിനൊപ്പം റിലീസിനെത്തിയ തെലുങ്ക് താരം ചിരഞ്ജീവിയുടെ ഭോലാ ശങ്കര്‍ വന്‍ പരാജയത്തിലേക്ക് കൂപ്പുകുത്തി. അജിത്ത് നായകനായ വേതാളം എന്ന തമിഴ് സിനിമയുടെ റീമേക്കാണ് ഭോല ശങ്കര്‍.
advertisement
4/8
 100 കോടിയിലധികം ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് റിലീസ് ദിനത്തില്‍ 16.5 കോടിയാണ് കളക്ഷന്‍ ലഭിച്ചത്. പിന്നീടുള്ള ദിവസങ്ങളില്‍ വരുമാനം കുത്തനെ ഇടിയുന്ന കാഴ്ചയാണ് തെലുങ്ക് ബോക്സ് ഓഫീസില്‍ കണ്ടത്. അവധി ദിവസമായിരുന്നിട്ടും ആഗസ്റ്റ് 15ന് ഭോലാ ശങ്കറിന്‍റെ കളക്ഷന്‍ ആദ്യ ദിവസത്തേക്കാള്‍ 90% ഇടിഞ്ഞു.

5/8
 നാല് ദിവസം കൊണ്ട് ആകെ 23 കോടി രൂപയാണ് ഭോലാ ശങ്കര്‍ കളക്ഷന്‍ നേടിയത്.

6/8
Jailer, Jailer movie, Jailer release, Rajinikanth, Ranijikanth in Jailer, ജെയ്‌ലർ, ജെയ്‌ലർ റിലീസ്, Jailer, Jailer film, Jailer collection, Jailer ott, Jailer sun nxt, Rajanikanth, Mohanlal, Sun Pictures, ജയിലർ, ജയിലർ ഒടിടി, സൺ നെക്സ്റ്റ്, മോഹൻലാൽ, രജനികാന്ത്
അതേസമയം ആന്ധ്രയിലും തെലങ്കാനയിലും രജനികാന്ത് ചിത്രം ജയിലര്‍ മികച്ച പ്രതികരണം നേടി. ആദ്യ നാല് ദിവസം കൊണ്ട് 32 കോടിയാണ് രജനി ചിത്രം തെലുങ്ക് മണ്ണില്‍ നിന്ന് സ്വന്തമാക്കിയത്.
advertisement
7/8
 ഒരു കംപ്ലീറ്റ് രജനികാന്ത് ഷോ പ്രേക്ഷകന് സമ്മാനിക്കുന്ന ജയിലറിനൊപ്പം റിലീസ് ചെയ്തതാണ് ചിരഞ്ജീവി ചിത്രത്തിന് തിരിച്ചടിയായത്.

8/8
 പ്രായത്തിന് ചേരാത്ത കഥാപാത്രമാണ് ചിത്രത്തില്‍ ചിരഞ്ജീവിക്ക് എന്നാണ് പ്രധാന വിമര്‍ശനം. ചിരഞ്ജിവീയുടെ പ്രണയിനിയുടെ റോളില്‍ തമന്നയും സഹോദരിയുടെ വേഷത്തില്‍ കീര്‍ത്തി സുരേഷുമാണ് ഭോല ശങ്കറിലെത്തുന്നത്. മേഹര്‍ രമേഷാണ് സംവിധാനം.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ

  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement