'ആർഡിഎക്സ്' സംവിധായകനോട് ഒരുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിർമാതാക്കള്‍ കോടതിയിൽ

Last Updated:
നഹാസിന്റെ രണ്ടാമത്തെ സിനിമയും ഇതേ നിർമാണ കമ്പനിക്ക് വേണ്ടിയാകണമെന്ന കരാറിലെ വ്യവസ്ഥ ലംഘിച്ചുവെന്ന് നിർമാതാക്കൾ പറയുന്നു
1/8
 ഷെയ്ൻ നിഗം ചിത്രം 'ആർഡിഎക്സി'ന്റെ സംവിധായകൻ നഹാസ് ഹിദായത്തിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിർമാതാക്കൾ. ഒരു കോടി രൂപയിലേറെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള നിർമാണ കമ്പനി കോടതിയെ സമീപിച്ചത്.

advertisement
2/8
 നഹാസ് കരാർ ലംഘിച്ചുവെന്നാണ് ഹർജിയിൽ കമ്പനി പറയുന്നത്. ആർഡിഎക്സ് സിനിമ സംവിധാനം ചെയ്യാനായി നഹാസിന് 15 ലക്ഷം രൂപയാണ് കമ്പനി നൽകിയത്. നഹാസിന്റെ രണ്ടാമത്തെ സിനിമയും ഇതേ നിർമാണ കമ്പനിക്ക് വേണ്ടിയാകണമെന്ന ഉപാധിയും കരാറിൽ പറയുന്നുണ്ടെന്നും ഈ കരാർ ലംഘിച്ചുവെന്നും നിർമാതാക്കൾ പറയുന്നു.

3/8
 കരാർ പ്രകാരം 15 ലക്ഷം രൂപ നഹാസിന് നൽകി. ചിത്രം റിലീസ് ആയതിന് ശേഷം രണ്ടാമത്തെ സിനിമക്കുള്ള അഡ്വാൻസായി 40 ലക്ഷം രൂപയും പ്രി-പ്രൊഡക്ഷൻ ജോലികൾക്കായി 4,82,000 രൂപയും നഹാസിന് നൽകിയിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു.

4/8
 എന്നാൽ പുതിയ പ്രോജക്ടില്‍ നിന്നും താൻ പിൻമാറുകയാണെന്ന് പിന്നീട് നഹാസ് അറിയിച്ചുവെന്നാണ് നിർമാതാക്കൾ ആരോപിക്കുന്നത്. നഹാസിനോട് പല തവണ സിനിമയിൽ തുടരാൻ കമ്പനി ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. ഇതോടെ ഇതിനോടകം കൈപ്പറ്റിയ തുകയും കൂടാതെ 50 ലക്ഷവും നഹാസ് നൽകണമെന്നാണ് നിർമാതാക്കൾ ആവശ്യപ്പെട്ടത്.

5/8
 18% പലിശയടക്കം ഒരുകോടിലേറെ രൂപ തിരികെ നൽകണമെന്നാണ് ഹർജിയിൽ പറയുന്നു. നേരത്തേ ആര്‍ഡിഎക്സ് സിനിമ നിർമാതാക്കൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി ഉയർന്നിരുന്നു. വാഗ്ദാനം ചെയ്ത പണം നൽകിയില്ല എന്ന് ആരോപിച്ച് തൃപ്പൂണിത്തുറ സ്വദേശി അഞ്ജന എബ്രഹാം ആണ്‌ പൊലീസിൽ പരാതി നൽകിയത്.

6/8
 സിനിമക്കായി ആറുകോടി രൂപ നൽകിയെന്നും. ലാഭത്തിന്റ 30 ശതമാനം വാഗ്ദാനം ചെയ്തിട്ടും പണമൊന്നും നൽകിയില്ല എന്നുമാായിരുന്നു പരാതി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

7/8
 ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ ചിത്രമാണ് ആർഡിഎക്സ് . ബാബു ആന്‍റണി, ലാൽ, മഹിമ നമ്പ്യാർ, ഐമ റോസ്മി സെബാസ്റ്റ്യൻ, മാലാ പാർവതി, ബൈജു സന്തോഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

8/8
 2023 ഓഗസ്റ്റ് 25 നായിരുന്നു സിനിമ റിലീസ് ചെയ്തത്. ഓണക്കാലത്ത് ഇറങ്ങിയ ചിത്രം വൻ ഹിറ്റായിരുന്നു. ലോകമെമ്പാടും 84 കോടിയും കേരളത്തിൽ നിന്ന് 50 കോടിയും ചിത്രം കളക്ഷന്‍ നേടിയിരുന്നു.

ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ

  • ഡോ. സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി യൂണിവേഴ്സിറ്റി സംഘം തവളകളുടെ പുതിയ കണ്ടെത്തൽ നടത്തി.

  • ഇരുനിറത്തവളയും അപാതാനി കൊമ്പന്‍ തവളയും ഭീഷണിയുണ്ടാകുമ്പോൾ വ്യത്യസ്ത രീതിയിൽ പ്രതികരിക്കുന്നു.

  • ഇന്ത്യയിൽ ആദ്യമായി തവളകളുടെ പ്രതിരോധ പ്രതികരണ തന്ത്രങ്ങൾ കണ്ടെത്തിയതായി ഗവേഷകർ സ്ഥിരീകരിച്ചു.

View All
advertisement