Unni Mukundan | മൂന്നു മാസം മുൻപ് വരെ ഇങ്ങനെ; ഉണ്ണി മുകുന്ദനും ടൊവിനോയും തമ്മിൽ തെറ്റിയിട്ടുണ്ടോ?

Last Updated:
ടൊവിനോ തോമസ് നായകനായ സിനിമയുടെ റിവ്യൂ പോസ്റ്റ് ചെയ്തതിലെ വിരോധത്തിൽ മർദിച്ചു എന്നാണ് മാനേജരുടെ ആരോപണം
1/6
മലയാള ചലച്ചിത്ര താരങ്ങളിൽ യുവനിരയിൽ തിളങ്ങിനിൽക്കുന്ന രണ്ടു നായകന്മാർ എന്ന് പറയാൻ തീർത്തും അനുയോജ്യയമായ രണ്ടുപേരാണ് ഉണ്ണി മുകുന്ദനും ടൊവിനോ തോമസും. എന്നാൽ, ഇപ്പോൾ ഇവരെച്ചൊല്ലി കേൾക്കുന്ന കാര്യങ്ങളിൽ പ്രേക്ഷകർക്കും ആരാധകർക്കും അത്രകണ്ട് തൃപ്തിയില്ല താനും. തന്നെ ഉണ്ണി മുകുന്ദൻ മർദിച്ചു എന്ന് പരാതിപ്പെട്ട മുൻ മാനേജർ വിപിൻ കുമാർ അതിനു കാരണമായി ചൂണ്ടിക്കാട്ടിയത് ടൊവിനോ തോമസ് നായകനായ 'നരിവേട്ട' സിനിമയുടെ റിവ്യൂ പോസ്റ്റ് ചെയ്തു എന്നതും. ഇഷ്‌ടക്കേടുള്ള നടന്റെ സിനിമയെ പ്രകീർത്തിച്ചതാണ് വിഷയം എന്ന് മാനേജർ
മലയാള ചലച്ചിത്ര താരങ്ങളിൽ യുവനിരയിൽ തിളങ്ങിനിൽക്കുന്ന രണ്ടു നായകന്മാർ എന്ന് പറയാൻ തീർത്തും അനുയോജ്യയമായ രണ്ടുപേരാണ് ഉണ്ണി മുകുന്ദനും (Unni Mukundan) ടൊവിനോ തോമസും (Tovino Thomas). എന്നാൽ, ഇപ്പോൾ ഇവരെച്ചൊല്ലി കേൾക്കുന്ന കാര്യങ്ങളിൽ പ്രേക്ഷകർക്കും ആരാധകർക്കും അത്രകണ്ട് തൃപ്തിയില്ല താനും. തന്നെ ഉണ്ണി മുകുന്ദൻ മർദിച്ചു എന്ന് പരാതിപ്പെട്ട മുൻ മാനേജർ വിപിൻ കുമാർ അതിനു കാരണമായി ചൂണ്ടിക്കാട്ടിയത് ടൊവിനോ തോമസ് നായകനായ 'നരിവേട്ട' സിനിമയുടെ റിവ്യൂ പോസ്റ്റ് ചെയ്തു എന്നതും. ഇഷ്‌ടക്കേടുള്ള നടന്റെ സിനിമയെ പ്രകീർത്തിച്ചതാണ് വിഷയം എന്ന് മാനേജർ
advertisement
2/6
കുറച്ചു മാസങ്ങൾക്ക് മുൻപ് ബോക്സ് ഓഫീസിൽ ഒരേസമയം ഏറ്റുമുട്ടിയ ചിത്രങ്ങളിലെ നായകന്മാർ കൂടിയാണ് ഇവർ എന്ന് മനസിലാക്കേണ്ടിയിരിക്കുന്നു. ഉണ്ണി മുകുന്ദന്റെ 'മാർക്കോ'യും ടൊവിനോ തോമസ് നായകനായ 'ഐഡന്റിറ്റി'യും ഒരേസമയം ബോക്സ് ഓഫീസ് പോരാട്ടത്തിൽ മാറ്റുരച്ചു. എന്തുകൊണ്ടും ഐഡന്റിറ്റിയെക്കാളും ബോക്സ് ഓഫീസിൽ പണക്കൊയ്ത്തു നടത്തിയ ചിത്രമായി മാറി 100 കോടി ക്ലബ്ബിൽ ഇടം നേടിയ ഉണ്ണി മുകുന്ദന്റെ മാർക്കോ. ഈ ചിത്രം റിലീസ് ചെയ്ത ശേഷം ടൊവിനോ തോമസ് ചിത്രത്തെക്കുറിച്ച് നടത്തിയ പരാമർശവും ശ്രദ്ധേയമായിരുന്നു (തുടർന്ന് വായിക്കുക)

3/6
ഇത്രകണ്ട് വയലൻസ് അതിപ്രസരം മലയാള സിനിമയ്ക്ക് ആവശ്യമുണ്ടോ എന്ന ചോദ്യത്തിൽ നിന്നുകൊണ്ടാണ് ഉണ്ണി മുകുന്ദന്റെ 'മാർക്കോ' ബോക്സ് ഓഫീസിൽ വിജയക്കുതിപ്പ് നടത്തിയത്. എന്നാൽ, ഈ സിനിമയേക്കുറിച്ചു ചോദിച്ചപ്പോൾ ഐഡന്റിറ്റിയുടെ പ്രൊമോഷൻ വേളയിൽ ടൊവിനോ നൽകിയ പ്രതികരണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'മാർക്കോ ഒരു നല്ല ചിത്രമാണ്. സാങ്കേതികമായും പ്രകടനമികവ് കൊണ്ടും കൂടിയാണ് മാർക്കോയിലെ വയലൻസ് വിശ്വസനീയമായി തോന്നിയത്' എന്നായിരുന്നു തൃഷ കൃഷ്ണൻ കൂടി പങ്കെടുത്ത മാധ്യമസമ്മേളനത്തിൽ ടൊവിനോ പ്രതികരിച്ചത്

4/6
വളരെ വർഷങ്ങൾക്ക് മുൻപുണ്ടായ 'തരംഗം' എന്ന സിനിമയിൽ ഒന്നിച്ചഭിനയിച്ചവരാണ് ഉണ്ണി മുകുന്ദനും ടൊവിനോ തോമസും, ഇരുവരും അക്കാലങ്ങളിൽ സ്റ്റാർഡം എത്തിപ്പിടിച്ചു വരുന്നതേയുണ്ടായിരുന്നുള്ളൂ. ഇതിൽ ഉണ്ണി മുകുന്ദന്റേത് അതിഥി വേഷമായിരുന്നു. 'തരംഗം' ബോക്സ് ഓഫീസിൽ വലിയ ചലനങ്ങൾ സൃഷ്‌ടിച്ചില്ലെങ്കിലും, മലയാളത്തിന്റെ രണ്ടു യുവനായകന്മാരെ ഒന്നിച്ചുകൊണ്ടുവന്ന ചിത്രം എന്ന പേരിൽ ഈ സിനിമ ഓർക്കപ്പെടും. എന്നാൽ, ഉണ്ണി- ടൊവിനോ സൗഹൃദം വീണ്ടും സിനിമയിൽ തെളിഞ്ഞു വന്നു

5/6
പോയവർഷം മെയ് മാസത്തിൽ റിലീസ് ചെയ്ത ടൊവിനോ തോമസ് ചിത്രം 'നടികർ' ഉണ്ണി മുകുന്ദനുമായി ബന്ധപ്പെട്ട ഒരു പരാമർശം ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു. ശേഷം ഏറ്റവും ഒടുവിലായി, കേവലം മൂന്നു മാസങ്ങൾക്ക് മുൻപ് തിയേറ്ററിൽ എത്തിയ ഉണ്ണി മുകുന്ദന്റെ 'ഗെറ്റ്, സെറ്റ്, ബേബി' യിൽ ജുവൽ മേരി പറയുന്ന ഡയലോഗിൽ ടൊവിനോ തോമസിനും കിട്ടി മറ്റൊരു പരാമർശം. ഇതിൽ ഐ.വി.എഫ്. ഡോക്‌ടറായ ഉണ്ണി മുകുന്ദന്റെ ക്ലയന്റായി വരുന്ന ജുവൽ മേരിയുടെ കഥാപാത്രം ബീജദാനം വഴിയുള്ള ഗർഭധാരണത്തിന് ടൊവിനോ തോമസിന്റേത് കിട്ടുമോ എന്നൊരു ചോദ്യം എടുത്തിടുന്നുണ്ട്

6/6
സിനിമയ്ക്കുള്ളിൽ പൊതുവിൽ ഇത്തരം കൊടുക്കൽ വാങ്ങലുകൾ നടക്കുക സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരങ്ങൾ തമ്മിൽ മാത്രമാണ്. ഏതാണ്ട് എല്ലാ ദിവസവും പരസ്പരം സംസാരിക്കുന്ന സുഹൃത്തുക്കളാണ് ഉണ്ണിയും ടൊവിനോയും, ഷൂട്ടിംഗ് സമയത്തു തന്നെ ഇങ്ങനെയൊരു ഡയലോഗിന്റെ കാര്യം ടൊവിനോയുമായി ചർച്ച ചെയ്തിരുന്നു എന്നും അന്ന് ഉണ്ണിയുടെ മാനേജർ കൂടിയായ വിപിൻ ആയിരുന്നു ന്യൂസ് 18 മലയാളത്തോട് പങ്കിട്ടിരുന്നു. അങ്ങനെയെങ്കിൽ, ആരോപിക്കപ്പെടുന്ന തരത്തിൽ ഈ മൂന്നു മാസത്തിനുള്ളിൽ എങ്ങനെ ഈ സൗഹൃദം വിരോധത്തിനു വഴിമാറി എന്ന് ഇനിയും വ്യക്തത വന്നിട്ടില്ല

കരൂർ ദുരന്തം: തമിഴ്നാട് സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി നേതാവ് അണ്ണാമലൈ

  • അണ്ണാമലൈ തമിഴ്നാട് സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു

  • സ്റ്റാലിൻ സർക്കാരിനെതിരെ ശക്തമായ വിമർശനം

  • അമിതമായ തിരക്കാണ് ദുരന്തത്തിന് കാരണമായതെന്ന് അണ്ണാമലൈ

View All
advertisement