സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ലഹരിമരുന്ന് കേസിൽ നടി റിയ ചക്രബർത്തിയുടെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി.
2/ 8
ഒക്ടോബർ 20 വരെയാണ് കാലാവധി നീട്ടിയത്. സെപ്റ്റംബർ 9 നാണ് റിയയെ നാർകോടിക്സ് ബ്യൂറോ അറസ്റ്റ് ചെയ്തത്.
3/ 8
റിയ ചക്രബർത്തിയെ കൂടാതെ സഹോദരൻ ഷോവിക് ചക്രബർത്തിയടക്കമുള്ളവരുടേയും കസ്റ്റഡി കാലാവധി നീട്ടിയിട്ടുണ്ട്. നേരത്തേ റിയയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
4/ 8
റിയ, ഷോവിക് ചക്രബർത്തി, സുശാന്തിന്റെ ഹൗസ് മാനേജർ സാമുവൽ മിരാൻഡ അടക്കം ആറ് പേരെയാണ് എൻസിബി ആദ്യഘടത്തിൽ അറസ്റ്റ് ചെയ്തിരുന്നത്. മുംബൈയിലെ ബൈക്കുള ജയിലിലാണ് നടി ഇപ്പോഴുള്ളത്.
5/ 8
റിയയുടെ ജാമ്യാപേക്ഷയെ എൻസിബി ശക്തമായി എതിർത്തിരുന്നു. ലഹരിമരുന്ന് ഉപയോഗത്തിനെതിരെ സമൂഹത്തിന് ശക്തമായ സന്ദേശം നൽകണമെന്നായിരുന്നു എൻസിബി കോടതിയിൽ പറഞ്ഞത്. ലഹരിമരുന്ന് സംഘത്തിലെ സുപ്രധാന കണ്ണികളാണ് റിയയയും സഹോദരനുമെന്നാണ് എൻസിബിയുടെ വാദം.
6/ 8
ലഹരിമരുന്ന് കേസിൽ ബോളിവുഡ് താരങ്ങളായ ദീപിക പദുകോൺ, സാറ അലി ഖാൻ, ശ്രദ്ധ കപൂർ, രാകുൽ പ്രീത് സിങ് എന്നീ നടിമാരേയും എൻസിബി ചോദ്യം ചെയ്തിരുന്നു.
7/ 8
ജൂൺ 14 നാണ് സുശാന്ത് സിങ് രജ്പുത്തിനെ മുംബൈയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് ലഹരിമരുന്ന് ആരോപണം ഉയർന്നത്.
8/ 8
സുശാന്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം തുടരുകയാണ്. സുശാന്തിന്റേത് ആത്മഹത്യ തന്നെയാണെന്ന് കഴിഞ്ഞ ദിവസം എയിംസിലെ ഡോക്ടർമാർ സിബിഐക്ക് റിപ്പോർട്ട് നൽകിയിരുന്നു.