ജയിലിൽ യോഗ അധ്യാപികയായ റിയ ചക്രബർത്തി; പോരാട്ടം തുടരുമെന്ന് അഭിഭാഷകൻ
'സുശാന്തിന്‍റെ കുടുബം റിയയെ പ്രതികൂട്ടിലാക്കിയതോടെയാണ് മാധ്യമങ്ങൾ അവരെ വേട്ടയാടാൻ തുടങ്ങിയത്. എന്താ കാരണം എന്നറിയില്ല. റിയയുടെ കാര്യത്തിൽ ആ കുടുംബം വളരെ പ്രതികാര ബുദ്ധിയോടെയാണ് പെരുമാറിയത്' എന്നായിരുന്നു വാക്കുകൾ.
ലഹരി മരുന്ന് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ബോളിവുഡ് താരം റിയാ ചക്രബർത്തിയുടെ ഒരു മാസം നീണ്ട ജയിൽ ജീവിതം എങ്ങനെയെന്ന് വിവരിച്ച് അഭിഭാഷകൻ
2/ 9
ലഹരി മരുന്ന് കേസിൽ അറസ്റ്റിലായതിനെ തുടർന്ന് മുംബൈയിലെ ബൈക്കുള ജയിലിൽ പ്രവേശിപ്പിച്ച റിയ രണ്ടുദിവസം മുമ്പാണ് ജയിൽ മോചിതയായത്. ഇതിന് പിന്നാലെയാണ് അഭിഭാഷകന്‍റെ പ്രതികരണം.
3/ 9
ജയിലിൽ ഒരു സാധാരണ അന്തേവാസിയെപ്പോലെ തന്നെയാണ് റിയ പെരുമാറിയതും കഴിഞ്ഞിരുന്നതും. ഇതിനൊപ്പം അതിനുള്ളിലുള്ളവരെ യോഗയും അഭ്യസിപ്പിച്ചിരുന്നു എന്നാണ് അഭിഭാഷകൻ പറയുന്നത്.
4/ 9
'വർഷങ്ങൾക്ക് ശേഷമാണ് ഒരു കക്ഷിയെ കാണാന്‍ ജയിലിലെത്തുന്നത്. കാരണം അവർ വേട്ടയാടപ്പെട്ടവരായിരുന്നു. എന്ത് അവസ്ഥയിലാണ് റിയ കഴിയുന്നത് അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ അവർ നല്ല ആത്മവിശ്വാസത്തോടെയാണ് കഴിഞ്ഞിരുന്നത് എന്നത് സമാധാനം ആശ്വാസം നൽകി.
5/ 9
ജയിലിലെ അന്തേവാസികൾക്കായി യോഗ ക്ലാസുകൾ റിയ നടത്തിയിരുന്നു. ജയിലിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് തുടങ്ങി. ഒരു ആർമി ഓഫീസറുടെ മകളായ റിയ, പല സാഹചര്യങ്ങളിലും പോരാടി നിന്നിട്ടുണ്ട്. തന്‍റെ പ്രതിച്ഛായ നശിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ഇനിയും പോരാടും.
6/ 9
റിയ ഒരു 'ബംഗാൾ കടുവയാണ്' അവർ നഷ്ടപ്പെട്ട പ്രതിച്ഛായ തിരികെപ്പിടിക്കാൻ അവർ ശക്തമായ പോരാട്ടം തന്നെ തുടരുമെന്നും അഭിഭാഷകനായ സതീഷ് മാൻഷിണ്ഡെ അറിയിച്ചു.
7/ 9
സുശാന്ത് സിംഗ് രാജ്പുതിന്‍റെ കുടുംബത്തിനെതിരെയും മാധ്യമങ്ങൾക്കെതിരെയും ഇയാൾ ആരോപണം ഉന്നയിക്കുന്നുണ്ട്. സുശാന്തിന്‍റെ കുടുംബം റിയക്കെതിരെ പ്രതികാര ബുദ്ധിയോടെ പെരുമാറുന്നുവെന്നാണ് സതീഷ് പറയുന്നത്.
8/ 9
'സുശാന്തിന്‍റെ കുടുബം റിയയെ പ്രതികൂട്ടിലാക്കിയതോടെയാണ് മാധ്യമങ്ങൾ അവരെ വേട്ടയാടാൻ തുടങ്ങിയത്. എന്താ കാരണം എന്നറിയില്ല. റിയയുടെ കാര്യത്തിൽ ആ കുടുംബം വളരെ പ്രതികാര ബുദ്ധിയോടെയാണ് പെരുമാറിയത്' എന്നായിരുന്നു വാക്കുകൾ.
9/ 9
മാധ്യമങ്ങൾക്കെതിരെയും കടുത്ത ഭാഷയിൽ പ്രതികരിച്ച അഭിഭാഷകൻ “ പല ചാനലുകളും റിആർപി ലക്ഷ്യം വച്ചാണ് റിയയെ വേട്ടയാടിയത് എന്നാണ് ആരോപിക്കുന്നത്. പൊള്ളത്തരങ്ങളും വ്യാജ വ്യാർത്തകളും സൃഷ്ടിച്ച ഇത്തരം വാർത്താ ചാനലുകളെ കോടതിയിലെത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.