കൂവപ്പറമ്പിൽ കൗസല്യ ഗംഗാധരൻ; മലയാള സിനിമയിലെ പ്രഗത്ഭ നടനായ മകൻ അമ്മയ്ക്കായി നൽകിയ സ്മാരകം
- Published by:meera_57
- news18-malayalam
Last Updated:
ശ്രീനിവാസനും ഇന്നസെന്റും ചേർന്ന് ഉദ്‌ഘാടനം ചെയ്ത ഈ സ്റ്റേജ് കഴിഞ്ഞ 16 വർഷങ്ങളായി ഈ നാട്ടിലുണ്ട്
മലയാള സിനിമയിലെ പ്രശസ്ത നടനാണ് കൗസല്യ, ഗംഗാധരൻ ദമ്പതികളുടെ മക്കളിൽ ഏറ്റവും ഇളയ മകൻ. ആ മകൻ അവരുടെ സ്വന്തം നാട്ടിൽ അമ്മയുടെ ഓർമ്മയ്ക്കായി കെട്ടിപ്പടുത്തതാകട്ടെ, അനവധി കലാകാരന്മാർക്കും കലാകാരികൾക്കും അവരുടെ പ്രതിഭ തെളിയിക്കാൻ, കഴിവുകൾ മാറ്റുരയ്ക്കാൻ ഇടം നൽകുന്ന ഒരു സ്റ്റേജ്. അമ്മ ഓർമയായി എട്ടു വർഷങ്ങൾക്ക് ശേഷമാണ് ഈ സ്റ്റേജ് അവരുടെ നാട്ടിൽ ഉയരുന്നത്. ലക്ഷപ്രഭുക്കളും കോടീശ്വരന്മാരുമായ നിരവധിപ്പേർ അവരുടെ നാട്ടിൽ ഇന്നുണ്ടെങ്കിലും, അമ്മയുടെ ഓർമയ്ക്കായി ഒരു സ്റ്റേജ് കെട്ടിയ മകൻ ഒരാൾ മാത്രം
advertisement
കൂവപ്പറമ്പിൽ കൗസല്യ ഗംഗാധരൻ ഭർത്താവിന്റെ മരണത്തിനു ശേഷം മക്കൾക്കായി ജീവിച്ചത് നീണ്ട 15 കൊല്ലം. അച്ഛൻ മരിക്കുമ്പോൾ ഇളയ പുത്രന് പ്രായം വെറും 16 വയസു മാത്രം. അമ്മ കൂടി ഇല്ലാതിരുന്നെങ്കിൽ, താൻ അനാഥനയായി പോയേനെ എന്ന് ആ മകൻ പറയുന്നു. 2008ൽ നടന്മാരായ ശ്രീനിവാസൻ, ഇന്നസെന്റ് എന്നിവർ ചേർന്നാണ് ഈ സ്റ്റേജ് ഉദ്‌ഘാടനം ചെയ്തത് (തുടർന്ന് വായിക്കുക)
advertisement
നടൻ സലിം കുമാറാണ് അമ്മയുടെ ഓർമയ്ക്കായി തീർത്തും വ്യത്യസ്തമായ ഒരു സ്മാരകം എന്ന ആശയം മുന്നോട്ടുവച്ചത്. നിരീശ്വരവാദിയായിരുന്ന പിതാവ് ഗംഗാധരൻ, സഹോദരൻ അയ്യപ്പന്റെ ആശയങ്ങളിൽ ആകൃഷ്‌ടനായി ജീവിച്ച വ്യക്തിയാണ്. മകന്റെ പേരിലേക്ക് വിശ്വാസങ്ങൾ ഏതും കൂട്ടികെട്ടപ്പെടാതിരിക്കാനാണ് സലിം എന്ന പേര് അദ്ദേഹം തിരഞ്ഞെടുത്തതും. നോർത്ത് പരവൂരിലാണ് സലിം കുമാറിന്റെയും കുടുംബത്തിന്റെയും സ്വദേശം. അമ്മയോട് ഏറെ അടുപ്പം സൂക്ഷിക്കുന്ന വ്യക്തിയാണ് സലിം കുമാർ. അമ്മയുടെ മരണശേഷമാണെങ്കിലും, ആ സ്നേഹത്തിന് യാതൊരു മാറ്റവുമില്ല
advertisement
ചലച്ചിത്ര നടനായ ചന്തു, ടെക് മേഖലയിൽ ജോലിചെയ്യുന്ന ആരോമൽ എന്നിവരാണ് സലിം കുമാറിന്റെ മക്കൾ. സലിം കുമാർ ആകട്ടെ അമ്മയുമായി ഏറെ അടുപ്പം സൂക്ഷിച്ച മകനാണ്. മകന് ഒരാവശ്യം വരുമ്പോൾ അമ്മയുടെ മാലകളും കമ്മലുകളും പണയം വെക്കാൻ നൽകിയിരുന്നു അവർ. ഇന്നും അച്ചു കാലുകൾ പതിപ്പിച്ച അമ്മയുടെ ഒരു കമ്മൽ സലിം കുമാർ നിധിപോലെ സൂക്ഷിച്ചിട്ടുണ്ട്. അത് നൽകാൻ മൂത്ത സഹോദരി ആവശ്യപ്പെട്ടപ്പോൾ, ചേച്ചിക്ക് വേറെ വാങ്ങിത്തരാം, എന്നാൽ ഈ കമ്മൽ താൻ തന്നെ സൂക്ഷിക്കും എന്നായിരുന്നു സലിം കുമാറിന്റെ പ്രതികരണം
advertisement
അടുത്തിടെ ഓറോറ മീഡിയ നെറ്റവർക്കിന് നൽകിയ അഭിമുഖത്തിലാണ് സലിം കുമാർ അമ്മയുമായി സൂക്ഷിച്ച സ്നേഹത്തെക്കുറിച്ചും വാചാലനായത്. സലിം കുമാർ സിനിമയിലെത്തി അത്യാവശ്യം നല്ല റോളുകൾ ചെയ്ത്, സമ്പാദിച്ചതോടു കൂടി കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെട്ടു. മിമിക്രിയിലൂടെയാണ് സലിം കുമാർ സിനിമയിലെത്തുന്നത്. റാഫി മെക്കാർട്ടിന്മാരുടെ തെങ്കാശിപ്പട്ടണം എന്ന സിനിമയോടെ സലിം കുമാറിന്റെ കരിയർ ഗ്രാഫ് മാറിമറിഞ്ഞു. കുട്ടിയായിരുന്നപ്പോൾ തന്റെ പിതാവിനും നടനും സംവിധായകനുമായ ലാലിനുമൊപ്പമുള്ള ഒരോർമ പങ്കിട്ടു കൊണ്ട് സലിം കുമാറിന്റെ മകൻ ചന്തു പോസ്റ്റ് ചെയ്ത ചിത്രമാണിത്










