80 കോടി രൂപയുടെ ബജറ്റ്; കളക്ഷൻ 600 കോടി: 9 വർഷമായി OTT-യിൽ തരംഗമായി നിൽക്കുന്ന ചിത്രം
- Published by:Sneha Reghu
- news18-malayalam
Last Updated:
ചിത്രം ആമസോൺ പ്രൈം ഒടിടി പ്ലാറ്റ്‌ഫോമിൽ ലഭ്യമാണ്
യഥാർത്ഥ സംഭവങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള സിനിമകൾക്കും കായികവുമായി ബന്ധമുള്ള ചിത്രങ്ങൾക്കും ഇന്ത്യയിൽ മികച്ച പ്രേക്ഷകരെ എപ്പോഴും ലഭിക്കാറുണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് 2000 കോടിയിലധികം കളക്ഷൻ നേടിയ അമീർ ഖാൻ ചിത്രം 'ദംഗൽ'. ഇതൊരു ഗുസ്തി ചിത്രമാണ്. 3 മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിന് ഒടിടിയിലായിരുന്നു കാഴ്ചക്കാർ കൂടുതലും.
advertisement
advertisement
ഒൻപത് വർഷമായി ഒടിടിയിൽ തരംഗം സൃഷ്ടിക്കുന്ന 600 കോടിയോളെ കളക്ഷൻ കിട്ടിയ ആ ചിത്രം 'സുൽത്താൻ' ആയിരുന്നു. 2016-ൽ പുറത്തിറങ്ങിയ ഈ ബോളിവുഡ് ചിത്രം ഇപ്പോഴും പലരുടെയും ഫേവെറേറ്റ് ലിസ്റ്റിൽ ഉണ്ടാകും. ഹരിയാനയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നുള്ള ഗുസ്തിക്കാരനായ സുൽത്താൻ അലി ഖാന്റെ കഥയാണിത്. സൽ മാൻ ഖാനാണ് അലിഖാനായി വേഷമിട്ടിരിക്കുന്നത്.
advertisement
ഒരുകാലത്ത് നാട്ടുകാർ ആഘോഷിക്കുന്ന ഒരു ഗുസ്തിക്കാരനായിരുന്നു സുൽത്താൻ അലി. വ്യക്തിപരമായ ജീവിതത്തിലെ പ്രശ്നങ്ങൾ കാരണം അദ്ദേഹം ഗുസ്തി ഉപേക്ഷിക്കുന്നു. വളരെക്കാലത്തിനുശേഷം, സുൽത്താൻ അലി വീണ്ടും ഗുസ്തി റിംഗിലേക്ക് പ്രവേശിക്കുന്നു. ഗുസ്തി റിംഗിലേക്ക് മടങ്ങിവരാനുള്ള കാരണം എന്താണ്? എന്തുകൊണ്ടാണ് അദ്ദേഹം അത് ഉപേക്ഷിച്ചത്? ഒടുവിൽ അദ്ദേഹം ചാമ്പ്യനായോ? ഇല്ലയോ? ഇതാണ് സിനിമയുടെ കഥ.
advertisement
2016 ജൂലൈ 6 ന് പുറത്തിറങ്ങിയ ചിത്രം ആദ്യ ദിവസം ഇന്ത്യയിൽ 36.54 കോടി രൂപ കളക്ഷൻ നേടി. 70 ശതമാനം കളക്ഷൻ നേടി റെക്കോർഡ് സൃഷ്ടിച്ചു. അതിനുശേഷം, രണ്ടാഴ്ചയ്ക്കുള്ളിൽ 278 കോടി രൂപ കളക്ഷൻ നേടി. 80-90 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ചിത്രം ലോകമെമ്പാടുമായി 623 കോടി രൂപയിലധികം കളക്ഷൻ നേടിയതായാണ് റിപ്പോർട്ടുകൾ.
advertisement
ചൈനയിൽ മാത്രം ഈ ചിത്രം ഏകദേശം 29.82 മില്യൺ ഡോളർ (250 കോടി രൂപ) കളക്ഷൻ നേടിയിട്ടുണ്ട്. കുടുംബത്തിന് വില കൽപ്പിക്കുന്ന വനിതാ ഗുസ്തിക്കാരിയായ അർഫയുടെ വേഷത്തിലാണ് അനുഷ്ക ശർമ്മ അഭിനയിച്ചത്. സുൽത്താന്റെ പരിശീലകനായി രൺദീപ് ഹൂഡയും സഹനടനായി അമിത് സാത്തും ചിത്രത്തിന് കൂടുതൽ ഭംഗി നൽകുന്നു. അലി അബ്ബാസ് സഫർ സംവിധാനം ചെയ്ത ഈ ചിത്രം യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് നിർമ്മിച്ചിരിക്കുന്നത്.
advertisement