Samyuktha Varma | ഇവിടെ പ്രായം റിവേഴ്‌സ് ഗിയറിലാ; കുത്താമ്പുള്ളിയിൽ തിളങ്ങി സംയുക്ത വർമ്മ
- Published by:user_57
- news18-malayalam
Last Updated:
ചിത്രങ്ങൾ പറയും, സംയുക്തയ്ക്ക് പണ്ടത്തേക്കാൾ ചെറുപ്പം
സാരി ചുറ്റി, ഭാര്യയുടെയും അമ്മയുടെയും വേഷങ്ങളിൽ തിളങ്ങുമ്പോൾ, സംയുക്ത വർമ്മ (Samyuktha Varma) എന്ന നായികയ്ക്ക് കഷ്‌ടിച്ച് 20 വയസ്സ് കഴിഞ്ഞതേയുണ്ടായിരുന്നുള്ളൂ എന്ന് പ്രേക്ഷകർ പലരും അറിഞ്ഞിരുന്നില്ല. പ്രായത്തേക്കാൾ പക്വതയുള്ള റോളുകൾ കൈകാര്യം ചെയ്യുന്നതിൽ സംയുക്തയ്ക്കു തന്റെതായ ശൈലി ഉണ്ടായിരുന്നു. ആ അഭിനയ പാടവത്തിന് ആരാധകരും ഏറെയായിരുന്നു
advertisement
ഇന്ന് 30നോടടുത്താൽ പോലും നായികമാർക്ക് സ്കൂൾ, കോളേജ് വിദ്യാർത്ഥിനിയുടെ വേഷം ചെയ്യാനുള്ള അവസരം ലഭിക്കുമ്പോൾ, ഇരുത്തം വന്ന വേഷങ്ങളിൽ തിളങ്ങിയ സംയുക്ത തന്റെ 23-ാം വയസ്സിൽ ബിജു മേനോന്റെ ഭാര്യയായി ബിഗ് സ്‌ക്രീനിൽ നിന്നും മറഞ്ഞു. സോഷ്യൽ മീഡിയയിൽ തരക്കേടില്ലാത്ത വിധം സജീവമായ സംയുക്ത കുത്താമ്പുള്ളി സാരി അണിഞ്ഞ ലുക്കിലെ ചിത്രങ്ങളാണ് ഏറ്റവുമൊടുവിൽ പോസ്റ്റ് ചെയ്തിട്ടുള്ളത് (തുടർന്ന് വായിക്കുക)
advertisement
advertisement
advertisement
advertisement
advertisement