കോവിഡ് നിസാരമല്ല, ക്വറന്റീനും; അനുഭവം വിവരിച്ച് സാനിയ അയ്യപ്പൻ
- Published by:user_57
- news18-malayalam
Last Updated:
Saniya Iyyappan recounts her quarantine days after testing Covid positive | ആറാമത്തെ ടെസ്റ്റിൽ കോവിഡ് പോസിറ്റീവ് ആയ സാനിയ താൻ നേരിട്ട പ്രതിസന്ധിഘട്ടത്തെക്കുറിച്ച് വിവരിക്കുന്നു
സോഷ്യൽ മീഡിയയിൽ എപ്പോഴും സന്തോഷവതിയായി കാണപ്പെടുന്ന യുവ അഭിനേത്രിയാണ് സാനിയ അയ്യപ്പൻ. ആട്ടവും പാട്ടും ആഘോഷവും നിറഞ്ഞ നിമിഷങ്ങളുമായേ സാനിയയെ കാണാൻ കഴിയൂ. പക്ഷെ എല്ലാ സന്തോഷങ്ങൾക്കും പുറമെ അത്ര സുഖകരമല്ലാത്ത അവസ്ഥയിലൂടെ കടന്നു പോയ അനുഭവമായാണ് സാനിയ ഇപ്പോൾ അവതരിപ്പിക്കുന്നത്. കോവിഡ് പോസറ്റീവ് ആയി ക്വറന്റീനിൽ കഴിഞ്ഞ ദിവസങ്ങളുടെ നടുക്കുന്ന ഓർമ്മകളാണ് സാനിയയുടെ വാക്കുകളിൽ
advertisement
2020 മുതൽ കോവിഡ് എന്ന് കേൾക്കുകയും സകല സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ ചിലരെങ്കിലും ലോക്ക്ഡൗൺ മാറിയ ശേഷം ജീവിതം സ്വാഭാവികം എന്ന് കരുതാൻ തുടങ്ങിയ കാര്യം സാനിയ ഓർമ്മപ്പെടുത്തുന്നു. എല്ലാവർക്കും അവരവരുടേതായ ജോലിയും കാര്യങ്ങളും ഉള്ളതിനാൽ ആരെയും പഴി പറയാൻ സാനിയ മുതിരുന്നില്ല. അങ്ങനെ ആറാമത്തെ തവണയാണ് സാനിയ കോവിഡ് ടെസ്റ്റിന് വിധേയയായത് (തുടർന്ന് വായിക്കുക)
advertisement
പ്രളയവും പാന്ഡമിക്കും നേരിട്ട ജനത എന്ന നിലയിൽ അതിലുള്ള അഭിമാനവും സാനിയ കുറിക്കുന്നു. ആറാമത്തെ ടെസ്റ്റിൽ പോസറ്റീവ് എന്ന് കേട്ടതും എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയായി എന്ന് സാനിയ. അങ്ങനെ കേൾക്കാൻ താൻ തയാറായിരുന്നില്ല എന്ന് മാത്രമറിയാം. കുടുംബം, കൂട്ടുകാർ, കഴിഞ്ഞ കുറെ ദിവസമായി കണ്ടുമുട്ടിയ വ്യക്തികൾ എന്നിവയെക്കുറിച്ചുള്ള ആശങ്കയായിരുന്നു മനസ്സിൽ...
advertisement
advertisement
advertisement







