കണ്ണൂർ സംഘചേതനയുടെ നാടകത്തിൽ 16-ാം വയസ്സിൽ അഭിനയിച്ചുകൊണ്ടാണ് സന്തോഷ് കീഴാറ്റുര്‍ പ്രൊഫഷണൽ നാടക രംഗത്ത് എത്തുന്നത്. തിരുവനന്തപുരം അക്ഷരകല, കെപിഎസി തുടങ്ങിയ സംഘങ്ങളിൽ അഭിനയിച്ചു. കോഴിക്കോട് ഗോപിനാഥ്, കുഞ്ഞിമംഗലം രാഘവൻ മാസ്‌റ്റർ എന്നിവരാണ് നാടകത്തിൽ സന്തോഷിന്റെ ഗുരുക്കന്മാർ. സ്കൂൾ, കോളജ് കുട്ടികൾക്കായി നാടകം എഴുതിക്കൊടുത്തു. സന്തോഷ് നിരവധി നാടകങ്ങൾ കുട്ടികൾക്ക് വേണ്ടി സംവിധാനം ചെയ്യുകയും അവയിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.