advertisement

നടൻ ആര്യയ്ക്കും സയ്യേഷയ്ക്കും പെൺകുഞ്ഞ് പിറന്നു; സന്തോഷ വാർത്ത പങ്കുവെച്ച് വിശാൽ

Last Updated:
നടൻ വിശാലാണ് ഉറ്റസുഹൃത്തുക്കളുടെ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചത്.
1/7
 താരദമ്പതികളായ ആര്യയ്ക്കും സയ്യേഷയ്ക്കും പെൺകുഞ്ഞ് പിറന്നു. ഇന്നലെയാണ് സയ്യേഷ പെൺകുഞ്ഞിന് ജന്മം നൽകിയത്. നടൻ വിശാലാണ് ഉറ്റസുഹൃത്തുക്കളുടെ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചത്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും വിശാൽ പങ്കുവെച്ച ട്വീറ്റിൽ പറയുന്നു. (Image: Instagram)

2/7
 സാധാരണ സെലിബ്രിറ്റികളിൽ നിന്നും വ്യത്യസ്തരായി മാതാപിതാക്കളാകുന്ന കാര്യം ആര്യയും സയ്യേഷയും വെളിപ്പെടുത്തിയിരുന്നില്ല. സോഷ്യൽമീഡിയയിൽ സജീവമായ സയ്യേഷ ഒരിക്കൽ പോലും ഗർഭിണിയായിരിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചിരുന്നില്ല. ആര്യയുടെ ഇൻസ്റ്റഗ്രാം പേജിലും തന്റെ സിനിമകളെ കുറിച്ചുള്ള വാർത്തകൾ മാത്രമാണുള്ളത്.(Image: Instagram)

3/7
 അതിനാൽ തന്നെ വിശാലിന്റെ ട്വീറ്റ് പെട്ടെന്ന് വൈറലായി. ആരാധകരും സിനിമാ മേഖലയിലെ സുഹൃത്തുക്കളുമെല്ലാം താര ദമ്പതികൾക്ക് ആശംസകൾ അറിയിച്ചിട്ടുണ്ട്.(Image: Instagram)

4/7
 2019 ലാണ് ആര്യയും സയ്യേഷയും വിവാഹിതരാകുന്നത്. ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ ഉണ്ടെങ്കിലും ഗർഭിണിയായിരുന്നുവെന്ന വാർത്ത ആരാധകർക്ക് പോലും അറിയില്ലായിരുന്നു.(Image: Instagram)

5/7
 ഗജനീകാന്ത് എന്ന ചിത്രത്തിൽ ഒന്നിച്ചഭിനയിച്ചതിന് പിന്നാലെയാണ് ആര്യയും സയ്യേഷയും പ്രണയത്തിലാകുന്നത്. 2019 വാലന്റൈൻസ് ദിനത്തിലാണ് പ്രണയത്തിലാണെന്നും വിവാഹിതാരാകാൻ പോകുന്ന കാര്യവും താരങ്ങൾ വെളിപ്പെടുത്തിയത്.(Image: Instagram)

6/7
 ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസത്തിന്റെ പേരിൽ അന്ന് നിരവധി ട്രോളുകളും താരങ്ങൾക്കെതിരെ ഉയർന്നിരുന്നു. പതിനേഴ് വയസ്സിന്റെ വ്യത്യാസമാണ് ആര്യയും സയ്യേഷയും തമ്മിലുള്ളത്. ശക്തി സുന്ദർ രാജൻ സംവിധാനം ചെയ്ത ടെഡിയാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ച അവസാന ചിത്രം.(Image: Instagram)

7/7
 അതേസമയം, ആര്യയെ നായകനാക്കി പാ രഞ്ജിത് ഒരുക്കിയ സർപാട്ട പരമ്പരൈ ജൂൺ 22 നാണ് ആമസോൺ പ്രൈമിൽ പുറത്തിറങ്ങിയത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.(Image: Instagram)

തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ

  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement