advertisement

കോഴിക്കോട് രണ്ടു പേർ കൊല്ലപ്പെട്ട സ്ഫോടനത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു

Last Updated:

സ്‌ഫോടനത്തിൽ പരിക്കേറ്റ സിമി ഒന്നരമാസം ഗർഭിണിയാണ്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
കോഴിക്കോട്: കുന്ദമംഗലം കുരുക്കത്തൂരിൽ വാടകവീടിനുള്ളിൽ സ്ഫോടനം. പടക്കനിർമ്മാണത്തിനിടെ സ്ഫോടനം നടന്നതായി സംശയിക്കുന്നു. സംഭവത്തിൽ വീട്ടുടമ ഉൾപ്പെടെ രണ്ടുപേർ മരിച്ചു. മറ്റു രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
രാഹുൽ, സിമി, വിഷ്ണു, വിഷ്ണുവിന്റെ അനുജൻ രാഹുൽ, വിജിത്ത് എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്.
സ്‌ഫോടനത്തിൽ പരിക്കേറ്റ സിമി ഒന്നരമാസം ഗർഭിണിയാണ്.
സംഭവത്തിൽ വിഷ്ണു എന്നയാളെ കുന്ദമംഗലം പോലീസ് കസ്റ്റഡിയിൽ എടുത്തു. ലൈസൻസിന് അപേക്ഷിച്ചിരുന്നു എന്നും, അപകടസമയത്ത് വീട്ടിൽ ഉണ്ടായിരുന്നത് 5 പേർ എന്നും വിഷ്ണു മൊഴി നൽകി. വിഷ്ണുവിനെതിരെ കേസ് എടുത്തു. അനധികൃതമായി സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചു, മനഃപൂർവ്വമുള്ള നരഹത്യ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.
Summary: Explosion inside a rented house in Kundamangalam in Kozhikode claims two lives. It is suspected that the explosion took place while making firecrackers. Two people, including the owner of the house, died in the incident. Two others were injured. The injured were shifted to the medical college.Rahul, Simi, Vishnu, Vishnu's younger brother Rahul and Vijith were present in the house during the incident. Simi, who was injured in the explosion, is a-month-and-a-half pregnant. Kundamangalam police took Vishnu into custody in the incident
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട് രണ്ടു പേർ കൊല്ലപ്പെട്ട സ്ഫോടനത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement