advertisement

സത്യൻ അന്തിക്കാടിന്റെ മുന്നിൽ അഞ്ച് മണിക്കൂർ ദുഃഖം അണപൊട്ടിയ നയൻ‌താര; സംവിധായകന്റെ ഓർമ

Last Updated:
ഒരു വൈകുന്നേരം തന്റെ ഫോണിലേക്ക് വന്ന നയൻ‌താരയുടെ കോളിനെക്കുറിച്ച് സത്യൻ അന്തിക്കാട്
1/6
ചാർട്ടേർഡ് അക്കൗണ്ടന്റ് ആയി പഠിക്കണം എന്ന അതിയായ ആഗ്രഹത്താൽ, കോട്ടയം സി.എം.എസ്. കോളേജിൽ അച്ഛന്റെയും അമ്മയുടെയും ഒപ്പം ശനി, ഞായർ ദിവസങ്ങളിൽ പോയി പഠിച്ചിരുന്ന ഡയാന കുര്യൻ, അഥവാ ഇന്നത്തെ നയൻ‌താര (Nayanthara). ചാർട്ടേർഡ് അക്കൗണ്ടന്റ് ആവാൻ അല്ലായിരുന്നു നയൻതാരയുടെ നിയോഗം. ആ പെൺകുട്ടി എത്തിച്ചേർന്നത് മലയാള സിനിമയിലേക്കാണ്. സത്യൻ അന്തിക്കാടിന്റെ (Sathyan Anthikkad) സംവിധാനത്തിൽ തയാറായ ഷീലയുടെ തിരിച്ചു വരവ് ചിത്രമായ 'മനസ്സിനക്കരെ'യിൽ ഒരു പുതുമുഖം കൂടി വരണം എന്നായിരുന്നു ആ നിയോഗം

2/6
വനിതാ മാസികയുടെ മുഖചിത്രമായി എത്തിച്ചേർന്ന 'ശലഭ സുന്ദരി' സത്യൻ അന്തിക്കാടിന്റെ ശ്രദ്ധപിടിച്ചു പറ്റി. പത്രാധിപരുടെ പക്കൽ നിന്നും ആ പെൺകുട്ടിയുടെ ഫോൺ നമ്പർ അദ്ദേഹം വാങ്ങി വിളിച്ചു. അന്നും കോളേജിലേക്കുള്ള അസൈന്മെന്റുകൾ നിലത്തിരുന്നു പൂർത്തിയാക്കിയിരുന്ന നയൻ‌താരയെ അമ്മ ഓർക്കുന്നു. സത്യൻ അന്തിക്കാടിന്റെ വിളി ഡയാന കുര്യന് അക്ഷരാർത്ഥത്തിൽ ഷോക്ക് ആയി മാറി. സിനിമയിൽ അഭിനയിക്കാൻ താൽപ്പര്യമുണ്ടോ എന്നായിരുന്നു സംവിധായകന്റെ ചോദ്യം (തുടർന്ന് വായിക്കുക)

3/6
തിരിച്ചു വിളിക്കാം എന്നായി നയൻ‌താര. അപ്പോഴും കുടുംബം എന്ത് പറയും എന്ന ചിന്തയും പേടിയുമായിരുന്നു അമ്മ ഓമന കുര്യന്. ഒടുവിൽ പിറ്റേന്ന് വെളുപ്പിനെ മൂന്നു മണിക്ക് നയൻ‌താര സത്യൻ അന്തിക്കാടിനെ വിളിച്ചു. വീട്ടിൽ ചില കസിന്സിനു താൻ സിനിമയിൽ അഭിനയിക്കാൻ താൽപ്പര്യമില്ല എന്നായിരുന്നു നയൻ‌താരയുടെ പ്രതികരണം. അപ്പോഴും നയൻതാരയ്ക്കും അച്ഛനമ്മമാർക്കും സിനിമയിൽ വരുന്നതിൽ എതിർപ്പില്ലായിരുന്നു എന്ന് സത്യൻ അന്തിക്കാട് ഓർക്കുന്നു

4/6
ഷൂട്ടിംഗ് കാണാം എന്ന ക്ഷണത്തിൽ നയൻ‌താര 'മനസ്സിനക്കരെ' സിനിമയുടെ സെറ്റിലെത്തി. ഒരു കുടുംബ കഥ പറഞ്ഞ സിനിമയിൽ, ഒരു കുടുംബം എങ്ങനെയോ, അങ്ങനെ ഒരു ഫീൽ നൽകാൻ സത്യൻ അന്തിക്കാടിനും കൂട്ടർക്കും കഴിഞ്ഞു എന്ന് നയൻ‌താര ഓർക്കുന്നു. അവിടെ ആദ്യ കുറച്ചു ദിവസങ്ങളിൽ നയൻ‌താര അഭിനയിച്ചില്ല. പകരം, ഷൂട്ടിംഗ് കണ്ടുകൊണ്ടു നടന്നു. ഷീലയും ജയറാമും അഭിനയിക്കുന്നത് മാറി നിന്നും കാണുന്നതായിരുന്നു നയൻ‌താരയുടെ ജോലി. പതിയെ നയൻ‌താരയും ക്യാമറയുടെ മുന്നിലെത്തി. അവിടെ നിന്നും വിസ്മയത്തുമ്പത്തിലേറി ഫാസിലിന്റെ സിനിമയിലേക്കും. പിന്നെ നയൻ‌താരയെ പഴയപടി പിടിച്ചാൽ കിട്ടാതെയുമായി

5/6
അതെല്ലാം കഴിഞ്ഞ് വർഷങ്ങൾ പലതു മുന്നോട്ടു പോയി. നയൻ‌താര സിനിമയിൽ ഒറ്റയ്ക്ക് വഴിവെട്ടി കോട്ടകൾ കീഴടക്കി മുന്നേറിയപ്പോൾ തന്നെ അവരുടെ വ്യക്തി ജീവിതത്തിലും കരിനിഴൽ പടർന്നു. തകർന്നടിഞ്ഞ പ്രണയകഥകൾ നയൻതാരയ്ക്ക് പറയാൻ ഉണ്ടായിരുന്നു. 'ചില സമയങ്ങളിൽ ജീവിതത്തിൽ ആ ഒരുവേള ഒരു വ്യക്തിയെ വിശ്വസിച്ചിരുന്നില്ലായിരുന്നെങ്കിൽ, എനിക്ക് കുറച്ചു വർഷങ്ങൾ സേവ് ചെയ്യാമായിരുന്നു എന്ന് പിന്നീട് ചിന്തിക്കുമായിരിക്കും നമ്മൾ. എന്നാൽ, അത് സാരമില്ല എന്ന് വയ്ക്കണം,' എന്ന് നയൻ‌താര. ഒരിക്കൽ മനസ്സിൽ ദുഃഖം നിറഞ്ഞു തുളുമ്പും എന്ന നിലയെത്തിയതും, നയൻതാരയ്ക്ക് ആശ്വാസമയത്തും തന്റെ ആദ്യ സംവിധായകനല്ലാതെ മറ്റാരുമല്ല

6/6
അതേപ്പറ്റി നയൻ‌താര: ബിയോണ്ട് ദി ഫെയറി ടെയ്ൽ എന്ന ഡോക്യുമെന്ററിയിൽ സത്യൻ അന്തിക്കാട് തുറന്നു പറയുന്നു. 'ഒരു ദിവസം വൈകുന്നേരം നാല് മണിക്ക് ചായ കുടിക്കാൻ നേരമെന്നു തോന്നുന്നു നയൻ‌താര വിളിച്ചു തുടങ്ങിയത്. ഇടയ്ക്കു ചില കോൾസ് കട്ട് ആയെങ്കിലും, രാത്രി ഒൻപതു, പത്തു മണിവരെ സംസാരിച്ചുകൊണ്ടേയിരുന്നു. അവരുടെ മനസിലെ സങ്കടങ്ങളും വിഷമങ്ങളും ആദ്യം തൊട്ടേ അറിയാവുന്നയാളെന്ന നിലയിൽ എന്നോട് തുറന്നു പറഞ്ഞുകൊണ്ടേയിരുന്നു. നമുക്ക് ചിലപ്പോൾ ചില സങ്കടങ്ങൾ പറയാൻ ആളുണ്ടാവണം, കേൾക്കാൻ കഴിഞ്ഞാൽ മതി. അല്ലാതെ ഒരു ഉപദേശവും വേണ്ടിവരില്ല,' സത്യൻ അന്തിക്കാട് ഓർക്കുന്നു

യു.എസ് സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി

  • യൂറോപ്യൻ യൂണിയൻ യുഎസുമായുള്ള പ്രധാന വ്യാപാര കരാർ താൽക്കാലികമായി നിർത്തിവെക്കുന്നു

  • അമേരിക്കൻ സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ട്രംപ് കടുത്ത നികുതി ഭീഷണി ഉന്നയിച്ചു

  • യൂറോപ്യൻ ഉൽപ്പന്നങ്ങൾക്ക് 15 ശതമാനം നികുതി നിലവിൽ നിശ്ചയിച്ചെങ്കിലും കൂടുതൽ വർദ്ധനവ് സാധ്യത

View All
advertisement