advertisement

Uma Dasgupta| സത്യജിത്ത് റേയുടെ 'പഥേർ പാഞ്ചാലി'യിലെ നടി ഉമാ ദാസ്​ഗുപ്ത അന്തരിച്ചു

Last Updated:
കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ചയായിരുന്നു മരണം. ഏറെനാളായി കാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്നു. പതിനാലാം വയസിലാണ് പഥേര്‍ പഞ്ചാലിയിൽ ഉമ അഭിനയിക്കുന്നത്
1/5
 കൊല്‍ക്കത്ത: വിഖ്യാത സംവിധായകന്‍ സത്യജിത്ത് റേയുടെ 'പഥേര്‍ പാഞ്ചാലി'യിലൂടെ ശ്രദ്ധേയയായ നടി ഉമാ ദാസ്ഗുപ്ത അന്തരിച്ചു. 84 വയസായിരുന്നു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ചയായിരുന്നു മരണം. ഏറെനാളായി കാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്നു. പഥേര്‍ പാഞ്ചാലിയില്‍ ദുര്‍ഗ എന്ന കഥാപാത്രത്തെയാണ് ഉമ അവതരിപ്പിച്ചത്. ഈ സിനിമയിൽ അഭിനയിച്ചശേഷം മുഖ്യധാരാ സിനിമയിൽ പിന്നീട് നടി അഭിനയിച്ചിട്ടില്ല.

2/5
 നടൻ ചിരഞ്ജിത് ചക്രവർത്തിയാണ് ഉമാ ദാസ് ഗുപ്തയുടെ മരണവാർത്ത പുറത്തുവിട്ടത്. കലാ-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളിൽ നിന്ന് നിരവധി പേർ ഉമാ ദാസ് ഗുപ്തയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചിട്ടുണ്ട്. 'പഥേർ പാഞ്ചാലിയിലെ ദുർഗ്ഗ ഇപ്പോൾ ശരിക്കും യാത്രയായിരിക്കുന്നു.' എന്നാണ് തൃണമൂൽ കോൺഗ്രസ് നേതാവും എംപിയും എഴുത്തുകാരനുമായ കുനാൽ ഘോഷ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.

3/5
 പതിനാലാം വയസിലാണ് പഥേര്‍ പഞ്ചാലിയിൽ ഉമ അഭിനയിക്കുന്നത്. സ്‌കൂളിലെ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഉമ സത്യജിത് റേയുടെ കണ്ണില്‍ പതിയുന്നത്. തുടര്‍ന്ന് സ്‌കൂളില്‍ നിന്ന് വിവരങ്ങളെടുത്ത് വീട്ടുകാരുമായി ബന്ധപ്പെടുകയായിരുന്നു. സിനിമ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും ഉമ അഭിനയത്തില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു.

4/5
 ഒരു സഹോദരന്റേയും സഹോദരിയുടേയും ജീവിതം പറഞ്ഞ ചിത്രമാണ് പഥേര്‍ പാഞ്ചാലി. ഇന്നും സിനിമാപ്രേമികളുടെ ചര്‍ച്ചകളില്‍ ഈ സിനിമയും ദുര്‍ഗ എന്ന കഥാപാത്രവും സജീവമാണ്. അധ്യാപികയായി ജോലി നോക്കുകയായിരുന്നു ഉമാ ദാസ്ഗുപ്ത.

5/5
 ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ ഇതേ പേരിൽ 1929ൽ പുറത്തിറങ്ങിയ നോവലിനെ അടിസ്ഥാനമാക്കിയാണ് സത്യജിത്ത് റായ് ചിത്രമൊരുക്കിയത്. റായിയുടെ ആദ്യസംവിധാന സംരംഭവുമായിരുന്നു ചിത്രം. ഉമാ ദാസ് ഗുപ്തയെ കൂടാതെ, സുബിർ ബാനർജി, കനു ബാനർജി, കരുണ ബാനർജി, പിനാകി സെൻഗുപ്ത, ചുനിബാല ദേവി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.

യു.എസ് സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി

  • യൂറോപ്യൻ യൂണിയൻ യുഎസുമായുള്ള പ്രധാന വ്യാപാര കരാർ താൽക്കാലികമായി നിർത്തിവെക്കുന്നു

  • അമേരിക്കൻ സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ട്രംപ് കടുത്ത നികുതി ഭീഷണി ഉന്നയിച്ചു

  • യൂറോപ്യൻ ഉൽപ്പന്നങ്ങൾക്ക് 15 ശതമാനം നികുതി നിലവിൽ നിശ്ചയിച്ചെങ്കിലും കൂടുതൽ വർദ്ധനവ് സാധ്യത

View All
advertisement