Leo movie | ആദ്യ ദിവസം പോലല്ല, രണ്ടാം ദിവസം 'ലിയോ' കളക്ഷനിൽ നിരാശ; വിജയ് ചിത്രത്തിന്റെ കളക്ഷൻ വിവരം

Last Updated:
വിജയ് ചിത്രം 'ലിയോ'യുടെ രണ്ടാംദിന കളക്ഷനിൽ വമ്പൻ ഇടിവ്
1/6
 രജനികാന്തിന്റെ ജെയ്‌ലറിന്റെയും റെക്കോർഡ് ഭേദിച്ച് കൊണ്ടുള്ള ആദ്യ ദിവസ പ്രകടനത്തിന് ശേഷം, കളക്ഷനിൽ കൂപ്പുകുത്തി വിജയ് (Thalapathy Vijay) ചിത്രം 'ലിയോ' (Leo). ആദ്യദിനം ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ടിന്റെ സിനിമയ്ക്ക് 140 കോടി രൂപയാണ് ഇന്ത്യയിലും വിദേശത്തും കളക്ഷൻ ഇനത്തിൽ ലഭിച്ചത്. ഇതിൽ ഇന്ത്യയിൽ നിന്നും മാത്രം 64.8 കോടിയാണ് ലഭിച്ചത്

advertisement
2/6
 വിജയ്‌യുടെ പ്രധാന മാർക്കറ്റ് ആയതിനാൽ തമിഴ്‌നാട്ടിൽ ചിത്രത്തിന്റെ കളക്ഷൻ മുന്നിലാണ്. ലിയോ തമിഴ്നാട്ടിൽ 24 കോടിയും, ആന്ധ്രാപ്രദേശ്-തെലങ്കാന, കേരളം എന്നിവിടങ്ങളിൽ നിന്ന് ആറ് കോടി രൂപ വീതവും നേടി. കർണാടകയിൽ ഇത് 4.50 കോടി രൂപയാണ്. പക്ഷേ മൊത്തം കളക്ഷൻ വലിയ രീതിയിൽ ബാധിക്കപ്പെട്ടു (തുടർന്ന് വായിക്കുക)

3/6
Leo, Leo movie, Leo movie collection, Leo collection first day, day one Leo collection, വിജയ്, ലിയോ, ലിയോ റിവ്യൂ
ലിയോയുടെ ആഭ്യന്തര കളക്ഷൻ വെറും രണ്ട് ദിവസം കൊണ്ട് 100 കോടി കടന്നു. പ്രേക്ഷകരുടെ താൽപ്പര്യമില്ലാത്ത പ്രതികരണമാണ് കളക്ഷനിലെ ഈ ഇടിവിന് കാരണം എന്ന് കരുതുന്നു. എന്നിരുന്നാലും, വാരാന്ത്യത്തിൽ ചിത്രത്തിന് വേഗത കൈവരിക്കാൻ കഴിയുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു
advertisement
4/6
 വിജയ് നായകനായ ലിയോയുടെ കളക്ഷൻ രണ്ടാം ദിനം ഗണ്യമായി കുറഞ്ഞു. ചിത്രം ലോകമെമ്പാടുമായി ആദ്യ ദിനം 140 കോടി ഗ്രോസ് കളക്ഷൻ നേടുകയും ഇന്ത്യയിൽ 64.8 കോടി രൂപ നേടുകയും ചെയ്തു, എന്നാൽ രണ്ടാം ദിവസം ഇത് 36 കോടി രൂപയായി കുറഞ്ഞുവെന്ന് ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് പറയുന്നു. കളക്ഷനിലെ ഇടിവ് ഏകദേശം 44% ആണ്

5/6
 റിലീസിന് മുമ്പ് ലിയോ പല വെല്ലുവിളികളിലൂടെയും കടന്നുപോയി. പോസ്റ്ററിനെ ചൊല്ലിയുള്ള എതിർപ്പുകൾ മുതൽ ഓഡിയോ ലോഞ്ച് ഇവന്റ് റദ്ദാക്കുന്നത് വരെ ലിയോയെ വിവാദത്തിൽ മുക്കി. തമിഴ്‌നാട്ടിൽ അതിരാവിലെ ഷോകൾ റദ്ദാക്കിയെങ്കിലും, ചിത്രത്തിന് ഒരു വലിയ ഓപ്പണിംഗ് ഡേ നേടാൻ കഴിഞ്ഞു

6/6
 ചിത്രം ആദ്യ ദിവസം തന്നെ രജനികാന്തിന്റെ ജയിലറെ തോൽപ്പിച്ചതായി റിപ്പോർട്ട് വന്നെങ്കിലും, ലിയോയ്ക്ക് ജെയ്‌ലറിന്റെ വേഗതയുമായി പൊരുത്തപ്പെടാൻ കഴിയുമോ എന്ന് കണ്ടറിയണം. രജനികാന്ത് ചിത്രം ലോകമെമ്പാടും നിന്നായി 604.25 കോടി രൂപ നേടി ഈ വർഷത്തെ ഏറ്റവും ഉയർന്ന തമിഴ് ഗ്രോസറായി മാറിയിരുന്നു

മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം

  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement